ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം ആറ്

വേണ്ടത് ആനുപാതിക പ്രാധിനിത്യം ഭാഷയിലും സംസ്‌കാരത്തിലും വേഷത്തിലും സമുദായങ്ങളിലുമുള്ള വൈവിധ്യങ്ങളെ കുറിച്ച് അഭിമാനിക്കാറുള്ള സമൂഹമാണ് നമ്മുടേത്. ”നാനാത്വത്തില്‍ ഏകത്വം” എന്നത് ഏറെ പഴക്കമുള്ള നമ്മുടെ അവകാശവാദമാണ്. സര്‍ക്കാര്‍ വിലാസത്തില്‍ നടക്കാറുള്ള പല പരിപാടികളിലും മന്ത്രിമാരും ജനപ്രതിനിധികളും മറ്റധികാരികളും ഈ സാമൂഹിക വൈവിധ്യത്തെ കുറിച്ച് വാചാലമാകാറുണ്ട്. എന്നാല്‍ ഈ സാമൂഹിക വൈവിധ്യവും നാനാത്വവും സമൂഹവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലുമുണ്ടോ എന്ന അന്വേഷണം പലപ്പോഴും ഇവിടെ നടക്കാറില്ല. സൗകര്യപൂര്‍വം അതവഗണിക്കാറാണ് പതിവ്. നാനാത്വങ്ങളും വൈവിധ്യങ്ങളും സമൂഹത്തിന്റെ മേല്‍പ്പരപ്പില്‍ പരസ്പരം സുഖിപ്പിക്കാനും […]
ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം അഞ്ച്

എയ്ഡഡ് മേഖലയിലെ സംവരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് മേഖലയ്ക്ക് അതീവ പ്രാധാന്യമുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍.പി സ്‌കൂളുകളില്‍ 61.01ശതമാനവും യു.പി സ്‌കൂളുകളുടെ 66.25 ശതമാനവും ഹൈസ്‌കൂളുകളുടെ 58.7 ശതമാനവും എയ്ഡഡ് മേഖലയിലാണ്. ട്രെയിനിംഗ് കോളജുകള്‍ ഉള്‍പ്പടെ 232 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാണ് 2014-15 ല്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 180 എണ്ണം അതായത് 78 ശതമാനവും എയ്ഡഡ് സ്ഥാപനങ്ങളാണ്. എയ്ഡഡ് മേഖലയിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് കേരള […]
ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം നാല്

ജാതിസെന്‍സസിന്റെ കേരള കാപട്യം ജാതി സെന്‍സസ് ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബീഹാറിനെ കൂടാതെ ഛത്തീസ്ഗഢ്, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും ജാതി സെന്‍സസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങി വെക്കുകയോ മുമ്പ് നടത്തിയ സാമൂഹിക-സാമ്പത്തിക-സാമുദായിക കണക്കെടുപ്പ് വിവരങ്ങള്‍ അടിസ്ഥാനമാക്കി സമുദായങ്ങളുടെ സംവരണതോത് പുതുക്കി നിശ്ചയിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ ഉരുണ്ടുകളിക്കുകയാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍. കോടതി നിര്‍ദേശമുണ്ടായിട്ടും വിദ്യാഭ്യാസ രംഗത്തെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ സംവരണ തോത് 40% […]
ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം മൂന്ന്

ഒ.ബി.സി സംവരണം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്ന പുതിയ വിഭാഗത്തിന്റെ രൂപീകരണത്തോടെ അതിനെ ദശവര്‍ഷ സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു വന്നു. 2010ല്‍ ലോക്‌സഭയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ അനവധി എം.പിമാര്‍ പിന്താങ്ങുന്നത് വരെ കേന്ദ്രസര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു ജാതി കണക്കെടുപ്പിന് സമ്മതിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇതിന്റെ ആത്മാവിനെതിരായി, സര്‍ക്കാര്‍ പെട്ടെന്നുതന്നെ മറ്റൊരു വാദവുമായി രംഗത്തുവന്നു. ജാതി കണക്കെടുപ്പ് രജിസ്ട്രാര്‍ ജനറല്‍ നടത്തുന്ന യഥാര്‍ത്ഥ ദശവര്‍ഷ സെന്‍സസിന്റെ ഭാഗമല്ല. അത് നഗര […]
ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം രണ്ട്

എന്തിനാണ് ജാതി സെന്‍സസ്? ജാതി സെന്‍സസ് ലളിതമായിപ്പറഞ്ഞാല്‍ ജാതിതിരിച്ചുള്ള ആളുകളുടെ എണ്ണമാണ്. കേവലം എണ്ണം എന്നതല്ല, ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിയ അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പും കൂടിയാണ്. എന്തിനാണ് ഈ കണക്കിനെ ചിലര്‍ ഇത്ര ഭയപ്പെടുന്നത്? ലളിതമാണ് ഉത്തരം; ആ കണക്കുകള്‍ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തും. പിന്നാക്ക സമൂഹങ്ങളുടെ യഥാര്‍ഥ അവസ്ഥയെന്തെന്ന് മനസ്സിലാകും. അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിന്റെ ആധികാരിക രേഖകള്‍ പുറത്തുവരും. സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ടായിട്ടും സാമൂഹിക നീതിയുടെ കാര്യത്തില്‍ രാജ്യം […]
ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം ഒന്ന്

പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം രണ്ടായിരത്തിന് മുമ്പുള്ള പല ജനപ്രിയ സിനിമകളിലെയും ഒരു സ്ഥിരം ചേരുവയായിരുന്നു സവര്‍ണ കുടുംബത്തിലെ തൊഴില്‍ രഹിതനായ നായകന്‍. ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാടിന്റെ മാനം കാക്കാന്‍ പെടാപാട് പെടുന്ന നായകനാണ് സ്‌ക്രീനില്‍ നിറയുക. തറവാടിന്റെ ദുരവസ്ഥ കാരണം പുരനിറഞ്ഞ് നില്‍ക്കുന്ന നായകന്റെ കൂടപ്പിറപ്പുകളും കണ്ണ് നനയിക്കും. നായകന്‍ തൊഴില്‍ രഹിതനാകാന്‍ പ്രധാന കാരണമായി സിനിമയില്‍ പറയാതെ പറയുന്നത് സംവരണമാകും. നായകന്റെ കൂടെയുള്ളവനോ വില്ലനോ ആയി സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലിയിലെത്തിയ അവര്‍ണനുണ്ടാകും. ജനപ്രിയ സംസ്‌കാരങ്ങളിലുള്ള ഇത്തരം നിരന്തരമായ ആശയവിനിമയങ്ങളിലൂടെ […]
ഫലസ്തീനും ഇന്ത്യയും

സ്വതന്ത്ര ഇന്ത്യയും ഇസ്രായേലും അടുത്തടുത്ത വർഷങ്ങളിലാണ് നിലവിൽ വരുന്നത്. 1947ലും 48ലും. രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന കൊളോണിയൽ വിരുദ്ധ സമരത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നതെങ്കിൽ ഇസ്രായേൽ നിലവിൽ വന്നത് കൊളോണിയൽ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. വിഭവചൂഷണത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ കൊളോണിയലിസത്തിൽ നിന്ന് പശ്ചിമേഷ്യയിൽ ‘സെറ്റ്ലർ കൊളോണിയലിസം’ എന്ന പുതിയ തരം കൊളോണിയലിസത്തിൻ്റെ തുടക്കമായിരുന്നു ഇസ്രായേലിൻ്റെ പിറവി. പുറത്തു നിന്ന് വന്ന കുടിയേറ്റക്കാർ തദ്ദേശീയ ജനതയെ അവരുടെ ഭൂമിയിൽ നിന്ന് ആട്ടിയോടിച്ചോ കൂട്ടക്കൊല ചെയ്തോ അവിടെ തങ്ങളുടെ […]
ജാതി സെൻസസ് എന്തിന് ?

നാം ജീവിക്കുന്ന സമൂഹത്തിന്റെ വൈവിധ്യത്തെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആരൊക്കെ ചേർന്നതാണ് ഈ സമൂഹം? അതിൽ പലരുമുണ്ട്. സ്ത്രീകളും പുരുഷന്‍മാരുമുണ്ട്; പല മതങ്ങളും സമുദായങ്ങളുമുണ്ട്; അതിസമ്പന്നരും സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും അതിദരിദ്രരുമുണ്ട്; വിദ്യാഭ്യാസവും ജോലിയും ഉള്ളവരും അത് നിഷേധിക്കപ്പെട്ട വിഭാഗങ്ങളുമുണ്ട്; അധികാരവും സ്വാധീനവും ഉള്ളവരും ഇല്ലാത്തവരുമുണ്ട്. കേരളത്തിലെ വിവിധ സമുദായങ്ങളുടെ ചരിത്രവും വർത്തമാനവും എന്താണ്? നൂറ്റാണ്ടുകൾ നിലനിന്ന ജാതിഘടന കാരണം എല്ലാ അധികാരങ്ങളും ചുരുക്കം ചില സമുദായങ്ങളിൽ പെട്ടവരുടെ കൈയിലായിരുന്നു. ജാതിത്തട്ടിൽ മുകളിലുണ്ടായിരുന്ന സമുദായങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസം […]
ഫലസ്തീന്‍: പ്രതിരോധവും പ്രതികരണങ്ങളും

ഫലസ്തീൻ ഇന്ന് സുപ്രധാനമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാലാകാലമായി അടിച്ചമർത്തപ്പെടുന്ന ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ സായുധ ഭാഷ്യത്തെ പ്രയോഗവത്കരിച്ച ഹമാസിന്റെ നേതൃത്വം വീരേതിഹാസങ്ങൾ രചിക്കുന്ന സമയമാണിത്. അതേസമയം, ഇസ്രയേൽ എന്ന കൊളോണിയൽ അധിനിവേശ അപാർതീഡ് രാജ്യം ഗസ്സയെന്ന പ്രതീക്ഷയുടെ ചെറു തുരുത്തിനെ ചരിത്രത്തിൽനിന്ന് മായ്ച്ചു കളയാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. 2006 മുതൽ തങ്ങളുടെ വരുതിയിൽ നിൽക്കാൻ തയ്യാറാവാതിരുന്ന, ഹമാസിനെ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഗസ്സയിലെ ജനങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ അവർ കാത്തിരിക്കുകയായിരുന്നു. ഇതുവരെ നടന്ന പോരാട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി, […]
കളമശ്ശേരി ഭീകരാക്രമണവും അനേകായിരം നുണബോംബുകളും

2023 ഒക്ടോബർ 29 ഞായറാഴ്ച കളമശ്ശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥന സമ്മേളനത്തിൽ ബോംബ് സ്ഫോടനം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയാരെന്നോ സത്യമെന്തെന്നോ അറിയുന്നതിന് മുമ്പേ സംഭവത്തിന് ‘തീവ്രവാദ ബന്ധം’ സ്ഥാപിക്കാനുള്ള (തീവ്രവാദം = മുസ്‌ലിം എന്ന പൊതുബോധ നിർമിതിയുടെ നിലവാരത്തിൽ വായിക്കുക) ഉത്സാഹത്തിലായിരുന്നു മലയാള മുഖ്യധാരാ മാധ്യമങ്ങൾ. ഹമാസിനെയും ഫലസ്തീനെയും ഇതിനോട് ചേർത്തുവെച്ച നിരീക്ഷണങ്ങളുണ്ടായി. ജൂത മതവുമായി ഒരു ബന്ധവുമില്ലാത്ത യഹോവയുടെ സാക്ഷികൾ ജൂതരായത് കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് തീർപ്പു കൽപ്പിച്ചു. താടിയും തൊപ്പിയുമുള്ള മനുഷ്യരുടെ ചിത്രങ്ങൾ […]