പഠനം
എഡിറ്റർ

താനൂർ ബോട്ട് അപകടം: അധികാര ദുർവിനിയോഗം തീർത്ത കൂട്ടക്കൊല

(വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ) മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു താനൂർ ഒട്ടുംപുറം പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടം. കുട്ടികളും സ്ത്രീകളുമടക്കം 22 പേരാണ് അപകടത്തിൽ മുങ്ങിമരിച്ചത്. 10 പേർക്ക് പരിക്കേറ്റു. താനൂർ

പുസ്തക പരിചയം
Janapaksham

അത്ര അടഞ്ഞ ഇടമാണോ പ്രവാസം?

ഷഫീഖ് സി പി, മെഹർബാൻ മുഹമ്മദ്‌, മുഹമ്മദ്‌ ഫർഹാൻ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത് ബോൾഡ് പേജ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ മലയാളി ഗൾഫ്: സാംസ്‌കാരിക അടയാളങ്ങൾ പുസ്തകത്തിന്റെ മുഖവുരയിൽ നിന്ന് ഗൾഫ് പ്രവാസം സാധ്യമാക്കിയ ‘സാമ്പത്തിക’ വികസനം വ്യാപകമായി തിരിച്ചറിയപ്പെട്ട വസ്തുതതയാണ്.

വിശകലനം
സജീദ് ഖാലിദ്

ഡി വൈ എഫ് ഐ യുടെ പോർക്ക് ചലൻജ്

വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ നടത്തിയ പന്നി ചലഞ്ച് ചിലയിടങ്ങളിലെങ്കിലും വിവാദവും അസ്വസ്ഥതകളും ഉണ്ടാക്കിയിട്ടുണ്ട്. പോർക്ക് ചലഞ്ചിനെ ചില മുസ്‌ലിം മതപണ്ഡിതൻമാർ സമീപിച്ച രീതി വളരെ വലിയ തോതിൽ വിമർശിക്കപ്പെടുകയുണ്ടായി. പ്രധാനമായും നാസർ ഫൈസി കൂടത്തായി നടത്തിയ വിമർശനമാണ് അത്തരത്തിൽ ചർച്ചയായത്.

വിശകലനം
സജീദ് ഖാലിദ്

വഖഫ് നിയമ ഭേദഗതി: മുസ്ലിം മതസ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന അറക്കവാൾ

2024 ആഗസ്റ്റ് 8 ന് വഖഫ് (ഭേദഗതി) ബിൽ ലോക്സഭയിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജു അവതരിപ്പിക്കുകയും പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പാർലമെൻ്റിൻ്റെ സംയുക്ത സമിതിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. നിർദ്ദിഷ്ട ഭേദഗതിനിയമം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ജനങ്ങളെ

അനുസ്മരണം
ഹമീദ് വാണിയമ്പലം

റവ. ഫാദർ എബ്രഹാം ജോസഫ്: സമര തീക്ഷ്ണവും സാത്വികവുമായ രാഷ്ട്രീയ – വൈദിക ജീവിതം

പൗരോഹിത്യം ആരാധനാലയങ്ങളിൽ തളച്ചിടപ്പെടേണ്ടതല്ലെന്നും സമൂഹത്തിലെ ജനങ്ങളുടെ വിമോചനത്തിനായി രംഗത്തു വരേണ്ട ദൗത്യമാണെന്നും തെളിയിച്ച ജീവിതമാണ് റവ.ഫാ. എബ്രഹാം ജോസഫ് വരച്ചു കാട്ടിയത്. മലങ്കര കത്തോലിക്ക സഭയിലെ വൈദികൻ എന്നതിനപ്പുറം അധ്യാപകൻ, ജനകീയ സമര നേതാവ്, ഭരണഘടന വിദഗ്ധൻ, ജനസേവകൻ, പരിണിത പ്രജ്ഞനായ

എഡിറ്റോറിയൽ
എഡിറ്റർ

സംഘ്പരിവാറിനേറ്റ പ്രഹരം

“ചാർ സൗ പാർ” എന്നായിരുന്നു മോദിയുടെ അവകാശവാദം. “മോദി കാ പരിവാർ” തൂത്തു വരുമെന്ന പ്രതീതി സൃഷ്ടിക്കലായിരുന്നു പ്രധാനം. ഭരണഘടന ഭേദഗതി ചെയ്യുമെന്ന പ്രസംഗങ്ങൾ അവിടെയും ഇവിടെയുമുള്ള ബി ജെ പി നേതാക്കൾ നടത്തി. എന്നാൽ ഫലം വന്നപ്പോൾ രാജ്യത്തെ ജനങ്ങൾ

സമരം
സജീദ് ഖാലിദ്

ടി.ആർ & ടി എസ്റ്റേറ്റ് ഭൂമി കൈയേറ്റത്തിന്റെ മകുടോദാഹരണം

“രാജ്യത്തിലെ ഗ്രാമീണ ദാരിദ്ര്യത്തിന്റെ ശക്തമായ സൂചകമാണ് ഭൂരാഹിത്യം. സാമ്പത്തിക സ്വാതന്ത്യം, സാമൂഹിക പദവി, ശാശ്വതവും മിതവുമായ ജീവിതാവസ്ഥ എന്നിവക്കായി ജനങ്ങൾ സ്വീകരിക്കുന്ന ഏറ്റവും വിലപ്പെട്ടതും നാശകാരിയല്ലാത്തതുമായ സ്വത്താണ് ഭൂമി . ഭൂമി അവർക്ക് സ്വത്വവും അന്തസ്സും ഉറപ്പു നൽകുകയും സാമൂഹികസമത്വം സാക്ഷാത്കരിക്കാനുള്ള

വിശകലനം
സജീദ് ഖാലിദ്

ലോക്സഭ തെരഞ്ഞെടുപ്പ്: കേരളം ചിന്തിച്ചത്

ലോക്സഭാ തെരഞ്ഞെടുപ്പുകളെ അത്ര വീറോടെയും വാശിയോടെയും കാണുന്ന പതിവ് 2004 വരെ കേരളീയ സമൂഹത്തിന് അത്രയേറെ ഉണ്ടായിട്ടില്ല. അതിന് പ്രധാന കാരണം ഇടതുപക്ഷം രാജ്യഭരണത്തിലേക്ക് വരാനുള്ള സാഹചര്യമില്ല, ഏറിയാൽ ഭരണത്തിന് പുറത്തു നിന്ന് പിന്തുണക്കുന്ന ഒരു സെക്ടർ മാത്രമായി പരിമിതപ്പെടും എന്നതാണ്.

അവലോകനം
എ റഷീദുദ്ദീൻ

ഇപ്പോഴത്തെ ഇന്ത്യക്ക് ആഗ്രഹിക്കാവുന്നതിൽ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് ഫലം

ബി.ജെ.പിക്ക് ഒറ്റക്ക് ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുകയും കോണ്‍ഗ്രസ് വലിയൊരളവില്‍ നഷ്ടപ്പട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് 2024 ലേത്. ജനങ്ങളുടെ തിരിച്ചറിവ് കൂടുമ്പോള്‍ ക്ഷണനേരത്തില്‍ വീണുടയുന്ന വ്യാജബിംബമാണ് നരേന്ദ്രമോദി എന്ന് അടിവരയിട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. സാങ്കേതികാര്‍ഥത്തില്‍ മോദിക്ക് മൂന്നാമൂഴം കിട്ടിയിട്ടുണ്ടാവാം.