March 28 Friday 2025

ലോക്സഭ തെരഞ്ഞെടുപ്പ്: കേരളം ചിന്തിച്ചത്

ലോക്സഭാ തെരഞ്ഞെടുപ്പുകളെ അത്ര വീറോടെയും വാശിയോടെയും കാണുന്ന പതിവ് 2004 വരെ കേരളീയ സമൂഹത്തിന് അത്രയേറെ ഉണ്ടായിട്ടില്ല. അതിന് പ്രധാന കാരണം ഇടതുപക്ഷം രാജ്യഭരണത്തിലേക്ക് വരാനുള്ള സാഹചര്യമില്ല, ഏറിയാൽ ഭരണത്തിന് പുറത്തു നിന്ന് പിന്തുണക്കുന്ന ഒരു സെക്ടർ മാത്രമായി പരിമിതപ്പെടും എന്നതാണ്. എന്നാൽ, 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള  എൻ.ഡി.എ ഭരണം കേരളത്തിലെ വോട്ടർമാരെ കുറച്ചു കൂടി ജാഗ്രതയുള്ളവരാക്കി. 2004 ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിലെ അന്നത്തെ ആൻ്റണി സർക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും ദേശീയതലത്തിൽ […]

ഇപ്പോഴത്തെ ഇന്ത്യക്ക് ആഗ്രഹിക്കാവുന്നതിൽ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് ഫലം

ബി.ജെ.പിക്ക് ഒറ്റക്ക് ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുകയും കോണ്‍ഗ്രസ് വലിയൊരളവില്‍ നഷ്ടപ്പട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് 2024 ലേത്. ജനങ്ങളുടെ തിരിച്ചറിവ് കൂടുമ്പോള്‍ ക്ഷണനേരത്തില്‍ വീണുടയുന്ന വ്യാജബിംബമാണ് നരേന്ദ്രമോദി എന്ന് അടിവരയിട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. സാങ്കേതികാര്‍ഥത്തില്‍ മോദിക്ക് മൂന്നാമൂഴം കിട്ടിയിട്ടുണ്ടാവാം. പക്ഷേ, ധാര്‍മികമായി തോറ്റമ്പിയ മോദിയാണ് മൂന്നാമൂഴത്തിന് തുനിഞ്ഞിറങ്ങുന്നത്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 3.26 ലക്ഷം വോട്ടുകളാണ് നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരാണസിയില്‍ നഷ്ടമായത്. അതിനേക്കാളും രണ്ട് മടങ്ങ് അധികമായിരുന്നു റായ്ബറേലിയിലും വയനാട്ടിലും […]

വടകരയിൽ സി.പി.ഐ (എം) കളിച്ചത് തീക്കളി

പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ ചർച്ചയായത് വടകര മണ്ഡലമായിരുന്നു. ബി.ജെ.പി സാധ്യതകൾ പറയപ്പെട്ടിരുന്ന തിരുവനന്തപുരവും തൃശൂരും ചർച്ച ചെയ്തതിനേക്കാൾ കൂടുതൽ വടകര ചർച്ച ചെയ്യപ്പെട്ടത് ഷാഫി പറമ്പിലിൻ്റെ സ്ഥാനാർത്ഥിത്വത്തെ തുടർന്നാണ്. പത്മജയുടെ ബി.ജെ.പി പ്രവേശത്തിന് ശേഷം സിറ്റിംഗ് എം.പി കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതും ആലപ്പുഴയിൽ കെ.സി വേണുഗോപാൽ സ്ഥാനാർത്ഥിയായി വന്നതും എല്ലാ സിറ്റിംഗ് എം.പി മാർക്കും സീറ്റ് നൽകിയതുമൊക്കെ ബന്ധപ്പെട്ടാണ് വടകരയിൽ സ്ഥാനാർത്ഥി മാറ്റം വന്നത്. കേരളത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് എക്കാലവും ഉയരുന്ന പരാതിയാണ് […]

പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം: പാർട്ടി നിലപാടിന്റെ അംഗീകാരം

പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാളികൾക്കും ആത്മബലം നൽകുന്നതും പോരാട്ടവീര്യം വർദ്ധിപ്പിക്കുന്നതുമാണ്. സംഘ്പരിവാർ ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോദിയെ തന്നെ ജനങ്ങൾ പാഠം പഠിപ്പിച്ചിരിക്കുന്നു. ഇത്തരം ഒരു തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി പരിശ്രമിച്ച ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളെയും നേതാക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വെൽഫയർ പാർട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് നയത്തിന്റെ അംഗീകാരം കൂടിയാണ് ഈ ജനവിധി. […]