About Us

ഇത് ജനപക്ഷം. പുതിയ രാഷ്ട്രീയം സംസാരിക്കുകയാണ്. അത് മുേന്നറുന്ന വഴികളെകുറിച്ച്, അത് നേടിയെടുക്കുന്ന ജനങ്ങളുടെ ചെറിയ ചെറിയ വിജയങ്ങളെകുറിച്ച്, അത് ചിറക് വിരിക്കുന്ന പുതിയ ചക്രവാളങ്ങളെകുറിച്ച്.
ഇത് മൂര്‍ച്ചയേറിയ രാഷ്ട്രീയമുള്ള പ്രസിദ്ധീകരണമാണ്. ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖംമൂടി വലിച്ചുനീക്കും, ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം തെളിമയോടെ കോറിയിടും. നിര്‍ഭയമായ രാഷ്ട്രീയ വിശകലനങ്ങളാണ് ജനപക്ഷത്തിന്റെ ഓഫര്‍. രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിനു പുറത്തല്ല. ഭരണകൂടം ജനങ്ങളുടെ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ജനപക്ഷം അട്ടഹസിക്കും. ജനങ്ങള്‍ വിജയിക്കുമ്പോള്‍ ‘ജനപക്ഷം’ പുഞ്ചിരി പൊഴിക്കും. ജനപക്ഷ രാഷ്ട്രീയത്തിനു പുറത്തും തളിര്‍ക്കുന്ന ജനകീയ സമരങ്ങള്‍, മനുഷ്യാവകാശ പോരാട്ടങ്ങള്‍, പാരിസ്ഥിതിക വിചാരങ്ങള്‍, സുസ്ഥിര വികസന ആലോചനകള്‍, സാമ്രാജ്യത്ത വിരുദ്ധതകള്‍, ദലിത് ആദിവാസി മുന്നേറ്റങ്ങള്‍ എല്ലാം ജനപക്ഷത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരിക്കും. രാഷ്ട്രീയമുള്ള കല ഇതിന്റെ താളുകളില്‍ ഇതള്‍ വിരിയും. ഇത് മലയാളത്തിലെ രാഷ്ട്രീയത്തിന്റെ അക്ഷരമാലയായിരിക്കും.

Editor in Chief : T Muhammed Velom

Online Editor: Sajed Khalid

Executive Editor : CM Sherif

Editorial Board: K Ambujakshan, Sreeja Neyyatinkara, M Joseph John, PC Baskaran, KT Hussain, Muhammed Shameem

Email: editorjanapaksham@gmail.com

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757