April 17 Thursday 2025

April 17 Thursday 2025

ടി.ആർ & ടി എസ്റ്റേറ്റ് ഭൂമി കൈയേറ്റത്തിന്റെ മകുടോദാഹരണം

“രാജ്യത്തിലെ ഗ്രാമീണ ദാരിദ്ര്യത്തിന്റെ ശക്തമായ സൂചകമാണ് ഭൂരാഹിത്യം. സാമ്പത്തിക സ്വാതന്ത്യം, സാമൂഹിക പദവി, ശാശ്വതവും മിതവുമായ ജീവിതാവസ്ഥ എന്നിവക്കായി ജനങ്ങൾ സ്വീകരിക്കുന്ന ഏറ്റവും വിലപ്പെട്ടതും നാശകാരിയല്ലാത്തതുമായ സ്വത്താണ് ഭൂമി . ഭൂമി അവർക്ക് സ്വത്വവും അന്തസ്സും ഉറപ്പു നൽകുകയും സാമൂഹികസമത്വം സാക്ഷാത്കരിക്കാനുള്ള വ്യവസ്ഥയും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഉപജീവനത്തിനായി കാർഷികവൃത്തിയെ ആശ്രയിക്കുന്നവരുടെ ഭൂ ഉടമസ്ഥത, ഭൂമിയുടെ തുല്യമായ വിതരണം എന്നിവ സമാധാനത്തിന്റേയും സമൃദ്ധിയുടേയും ശാശ്വതമായ ഉറവിടമാണ്. സാമ്പത്തിക സാമൂഹിക നീതിയിലേക്ക് ഉള്ള പാത ഒരുക്കലാണ് “. കരട് […]

ലോക്സഭ തെരഞ്ഞെടുപ്പ്: കേരളം ചിന്തിച്ചത്

ലോക്സഭാ തെരഞ്ഞെടുപ്പുകളെ അത്ര വീറോടെയും വാശിയോടെയും കാണുന്ന പതിവ് 2004 വരെ കേരളീയ സമൂഹത്തിന് അത്രയേറെ ഉണ്ടായിട്ടില്ല. അതിന് പ്രധാന കാരണം ഇടതുപക്ഷം രാജ്യഭരണത്തിലേക്ക് വരാനുള്ള സാഹചര്യമില്ല, ഏറിയാൽ ഭരണത്തിന് പുറത്തു നിന്ന് പിന്തുണക്കുന്ന ഒരു സെക്ടർ മാത്രമായി പരിമിതപ്പെടും എന്നതാണ്. എന്നാൽ, 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള  എൻ.ഡി.എ ഭരണം കേരളത്തിലെ വോട്ടർമാരെ കുറച്ചു കൂടി ജാഗ്രതയുള്ളവരാക്കി. 2004 ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിലെ അന്നത്തെ ആൻ്റണി സർക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും ദേശീയതലത്തിൽ […]

ഇപ്പോഴത്തെ ഇന്ത്യക്ക് ആഗ്രഹിക്കാവുന്നതിൽ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് ഫലം

ബി.ജെ.പിക്ക് ഒറ്റക്ക് ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുകയും കോണ്‍ഗ്രസ് വലിയൊരളവില്‍ നഷ്ടപ്പട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് 2024 ലേത്. ജനങ്ങളുടെ തിരിച്ചറിവ് കൂടുമ്പോള്‍ ക്ഷണനേരത്തില്‍ വീണുടയുന്ന വ്യാജബിംബമാണ് നരേന്ദ്രമോദി എന്ന് അടിവരയിട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. സാങ്കേതികാര്‍ഥത്തില്‍ മോദിക്ക് മൂന്നാമൂഴം കിട്ടിയിട്ടുണ്ടാവാം. പക്ഷേ, ധാര്‍മികമായി തോറ്റമ്പിയ മോദിയാണ് മൂന്നാമൂഴത്തിന് തുനിഞ്ഞിറങ്ങുന്നത്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 3.26 ലക്ഷം വോട്ടുകളാണ് നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരാണസിയില്‍ നഷ്ടമായത്. അതിനേക്കാളും രണ്ട് മടങ്ങ് അധികമായിരുന്നു റായ്ബറേലിയിലും വയനാട്ടിലും […]

ഫെഡറൽ ഇന്ത്യയിലെ ഗവർണർമാർ

‘ആടുക്ക് താടിയും നാട്ടുക്ക് ഗവർണറും തേവയില്ലൈ’ എന്നത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈയുടെ വാക്കുകളാണ്. ഗവർണർമാരും സംസ്ഥാന ഭരണകൂടങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് അത്യാവശ്യം പഴക്കമുണ്ടെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിക്കുകയും സ്വതന്ത്ര്യഇന്ത്യ തുടർന്ന് പോരുകയും ചെയ്തിട്ടുള്ളതാണ് ഗവർണർ പദവി. ഓരോ പ്രൊവിൻസിലേയും ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന ആളെയാണ് ഗവർണർ എന്ന് വിളിച്ചിരുന്നത്. ഫെഡറലിസത്തെ അടിസ്ഥാനമായി സ്വീകരിച്ച ഒരു ഭരണകൂട സങ്കൽപ്പമുള്ള ഇന്ത്യയിൽ കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഓഫീസ് ഉണ്ടാകണമെന്ന […]

സ്വകാര്യ – വിദേശ സർവകലാശാല: ശക്തമായ നിയമ നിർമാണം അനിവാര്യം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല നിരന്തരം മാറ്റങ്ങൾക്കും പരിഷ്കരണങ്ങൾക്കും വിധേയമായിട്ടുണ്ട്. പ്രൈമറി തലം മുതൽ പി.ജി തലം വരെയുള്ള മേഖലകളിൽ ഊന്നിക്കൊണ്ട് വ്യത്യസ്ത വിദ്യാഭ്യാസ കമ്മീഷനുകൾ രൂപം കൊള്ളുകയും അതിനെതുടർന്ന് അക്കാദമിക രംഗത്തും ഭരണ നിർവഹണ രംഗത്തും പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. 10+2+3 പാറ്റേൺ മുതൽ അവസാനം നാല് വർഷ ബിരുദ കോഴ്സ് ഉൾപ്പടെയുള്ളവ ഇത്തരത്തിൽ വന്ന മാറ്റങ്ങളാണ്. 2020ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള മാറ്റങ്ങൾ […]

വടകരയിൽ സി.പി.ഐ (എം) കളിച്ചത് തീക്കളി

പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ ചർച്ചയായത് വടകര മണ്ഡലമായിരുന്നു. ബി.ജെ.പി സാധ്യതകൾ പറയപ്പെട്ടിരുന്ന തിരുവനന്തപുരവും തൃശൂരും ചർച്ച ചെയ്തതിനേക്കാൾ കൂടുതൽ വടകര ചർച്ച ചെയ്യപ്പെട്ടത് ഷാഫി പറമ്പിലിൻ്റെ സ്ഥാനാർത്ഥിത്വത്തെ തുടർന്നാണ്. പത്മജയുടെ ബി.ജെ.പി പ്രവേശത്തിന് ശേഷം സിറ്റിംഗ് എം.പി കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതും ആലപ്പുഴയിൽ കെ.സി വേണുഗോപാൽ സ്ഥാനാർത്ഥിയായി വന്നതും എല്ലാ സിറ്റിംഗ് എം.പി മാർക്കും സീറ്റ് നൽകിയതുമൊക്കെ ബന്ധപ്പെട്ടാണ് വടകരയിൽ സ്ഥാനാർത്ഥി മാറ്റം വന്നത്. കേരളത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് എക്കാലവും ഉയരുന്ന പരാതിയാണ് […]

സൗഹൃദ കാലാവസ്ഥ എന്ന പഴങ്കഥ

മലയാളക്കരയുടെ നൂറ്റാണ്ടു പഴക്കമുള്ള മുന്നേറ്റത്തിൽ മനുഷ്യ അധ്വാനത്തിലുള്ള പങ്കിനപ്പുറമാണ് പശ്ചിമഘട്ടവും അറബിക്കടലും ഒത്തുചേർന്ന കേരളത്തിൻ്റെ പ്രകൃതി അനുകൂല ഘടകങ്ങൾ.  നവോത്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ – ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കി. അത്തരം സമൂഹത്തിൽ ശക്തമായിത്തീരേണ്ട സർക്കാർ സംവിധാനങ്ങളുടെ സുതാര്യതയും അഴിമതിരാഹിത്യവും ജനകീയതയും അസാധ്യമായി തുടരുന്നു. ഇതിൻ്റെ പ്രതിഫലനത്താൽ പ്രകൃതി വിഭവങ്ങളെ പരിരക്ഷിക്കുന്നതിൽ അധികാര കേന്ദ്രങ്ങളും ജനപ്രതിനിധികളും പരാജയപ്പെടുന്നു. വികസനത്തിൻ്റെ പേരിൽ പ്രകൃതിയെ പരിഗണിക്കാത്ത ഇടപെടൽ ശക്തമാക്കിയതിനു പിന്നിൽ പ്രവർത്തിക്കുന്നത് ദല്ലാൾ സ്വഭാവത്തിലുള്ള വ്യവഹാരങ്ങളാണ്. […]

പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം: പാർട്ടി നിലപാടിന്റെ അംഗീകാരം

പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാളികൾക്കും ആത്മബലം നൽകുന്നതും പോരാട്ടവീര്യം വർദ്ധിപ്പിക്കുന്നതുമാണ്. സംഘ്പരിവാർ ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോദിയെ തന്നെ ജനങ്ങൾ പാഠം പഠിപ്പിച്ചിരിക്കുന്നു. ഇത്തരം ഒരു തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി പരിശ്രമിച്ച ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളെയും നേതാക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വെൽഫയർ പാർട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് നയത്തിന്റെ അംഗീകാരം കൂടിയാണ് ഈ ജനവിധി. […]

നിലമ്പൂർ ഭൂസമരം: സഹനസമരത്തോടൊപ്പം വെൽഫെയർ പാർട്ടിയും

ചരിത്രത്തിൽ ഇന്നേവരെ ഭരണകൂട അവഗണനയുടെ ഇരകളാണ് ദലിത് – ആദിവാസി സമൂഹങ്ങൾ. ദലിത് പിന്നോക്ക വിഭാഗങ്ങൾക്കായി മന്ത്രാലയങ്ങളും പട്ടികജാതി കമ്മീഷണറും ഐ.ടി.ഡി.പി തുടങ്ങിയ സംവിധാനങ്ങളും പതിറ്റാണ്ടുകളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. എല്ലാ സർക്കാർ ബജറ്റുകളിലും കോടിക്കണക്കിന് രൂപ ആദിവാസി- പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നുണ്ടെങ്കിലും അതൊന്നും നീതിപൂർവ്വകമായി അർഹരിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. ഭൂസമര പ്രവർത്തക ബിന്ദു വൈലാശ്ശേരിയുടെ നിലമ്പൂരിലെ ഭൂമിക്ക് വേണ്ടിയുള്ള സമരം ശക്തമായ ഒരു ജനകീയ മുന്നേറ്റമായിരുന്നു. 2018, 2019 പ്രളയകാലഘട്ടങ്ങൾക്ക് ശേഷം ബിന്ദു വൈലാശ്ശേരി […]