March 28 Friday 2025

പുതുലോകക്രമത്തിന് വഴിമരുന്നിടുന്ന ഗസ്സ

ഇസ്രായേലിനെ പിന്തുണക്കുന്ന പാശ്ചാത്യശക്തികള്‍ക്ക് നേർക്കുനേരെ അഭിമുഖീകരിക്കേണ്ടി വന്ന കയ്പേറിയ സത്യത്തിന്റെ നിമിഷമായിരുന്നു ഒക്ടോബ൪ 7. പാശ്ചാത്യ ലിബറല്‍ – സാംസ്കാരിക – നാഗരിക മൂല്യങ്ങള്‍ക്ക് നേരെയുള്ള ഹമാസിന്റെ ആക്രമണമായിരുന്നു അതെന്ന സയണിസ്റ്റ് ഭാഷ്യം ലോകജനതക്ക് ദഹിക്കാതെ പോയത് വേദനയോടെ അവർ തിരിച്ചറിഞ്ഞു. 75 വർഷം പിന്നിട്ട സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനത നടത്തിയ ഐതിഹാസിക ചെറുത്തുനിൽപ്പായിരുന്നു ‘അൽ അഖ്‌സ ഫ്ലഡെ’ന്ന് ലോകം മുഴുവൻ തിരിച്ചറിഞ്ഞു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അധിനിവേശ – കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ തിളങ്ങി […]

ബാബരിയിൽ നിന്ന് ഗ്യാൻവാപിയിൽ എത്തുമ്പോൾ

ചരിത്രത്തിലും വർത്തമാനത്തിലും ആരാധനാലയങ്ങൾ അധികവും പടുത്തുയർത്തപ്പെട്ടത് മനുഷ്യരുടെ ദാനങ്ങളിലൂടെയാണ്. രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും സാധാരണക്കാരും എല്ലാം വ്യത്യസ്ത കാലങ്ങളിൽ വിശ്വാസികൾക്ക് ആരാധന നിർവഹിക്കുവാനുള്ള ഭൂമിയും മറ്റു മുതലുകളും ദാനം ചെയ്തു പോന്നിട്ടുണ്ട്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ദാനം സ്വീകരിക്കുന്നതിനും കൊടുക്കുന്നതിനും അത്തരം മുതലുകൾ നിലനിർത്താനുമുള്ള നിയമ ശാഖയാണ് ‘വഖ്ഫ്’ എന്ന് അറിയപ്പെടുന്നത്. ഇസ്‌ലാമിലെ എല്ലാ നിയമ സ്‌കൂളുകളും (മദ്ഹബ്) വഖ്ഫ് സ്വീകരിക്കുന്നതിനും സാധുവാകുന്നതിനും കൃത്യമായ ചട്ടക്കൂടുകളും നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്. ആത്മീയമായി ദൈവസാമീപ്യം ആഗ്രഹിക്കുന്ന ദാനം പുണ്യ കർമമായതിനാലാണ് […]

പ്രാണപ്രതിഷ്ഠ: ഹിന്ദുത്വ വംശീയ രാഷ്ട്രത്തിന്റെ അടിത്തറ

ഹിന്ദുത്വ ഭീകരവാദികള്‍ പൊളിച്ച ബാബരി മസ്ജിദ് ഭൂമിയിൽ നിര്‍മിച്ചു കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് ജനുവരി 22 ന് ദേശീയാഘോഷം എന്ന നിലക്കാണ് മോദി ഗവൺമെന്റ് നടത്തിയത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരമ്പലത്തിന്റെ പ്രാണപ്രതിഷ്ഠയല്ല; ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് പ്രതിഷ്ഠയാണ്. തിരഞ്ഞെടുപ്പിന് മതം ഉപയോഗപ്പെടുത്താന്‍ ഇലക്ഷന്‍ കമ്മീഷന്റെ വിലക്കുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും അതൊരു സംസ്‌കാരമാണെന്നും സുപ്രീംകോടതി നേരത്തേ പറഞ്ഞു വെച്ചിട്ടുണ്ട്. ഹിന്ദുമതത്തിന്റെ പേരില്‍ ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് യഥേഷ്ടം വോട്ട് പിടിക്കാനും എന്നാല്‍ […]