featuredzero hour

കൊലപാതക കേസിൽ ശിക്ഷക്കപ്പെട്ടവർക്ക് സ്വീകരണം നൽകുന്ന നാട്ടിൽ മറ്റെന്ത് സംഭവിക്കാനാണ് – കെ എ ശഫീഖ്

തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് DYFI പ്രവർത്തകർ കൊല ചെയ്യപ്പെട്ടത് അതീവ ദുഖകരമായ സംഭവമാണ്. കൊല നടത്തിയവരെയും അതിന് പിന്നിൽ പ്രവൃത്തിച്ചവരെയും നിയമ നടപടിക്ക് വിധേയരാക്കണം. അന്വേഷണത്തിലും തുടർ നടപടികളിലും ഒരു തരം വീഴ്ചയും ഉണ്ടാകരുത്. രാഷ്ട്രീയ മുൻ വിധികളില്ലാതെ ആ ഉത്തരവാദിത്വം നിർവ്വഹിക്കാൻ സർക്കാർ തയ്യാറാകണം.

രാഷ്ട്രീയ പ്രതിയോഗിയുടെ ജീവനെടുത്ത് അവരെ ഇല്ലാതാക്കുക എന്ന രീതി എത്രമാത്രം പ്രാകൃതമാണ്. രാഷ്ട്രീയ പ്രവർത്തനം മനുഷ്യർക്ക് കൂടുതൽ മെച്ചപ്പെട്ട

സമാധാന പൂർണ്ണമായ
ജീവിതം നൽകാനുള്ളതാണ്.
ആരെയും അനാഥരാക്കാനോ നിസ്സഹായരാക്കാനോ അല്ല.

ഇനി എന്നാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഈ യഥാർഥ അർഥം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ പഠിക്കുക. ഒരു കൂട്ടരുടെ കൊലയെ മറ്റൊരു കൂട്ടരുടെ കൊല കൊണ്ട് ന്യായീകരിക്കുന്നത് അവസാനിപ്പിച്ച് ജീവന്റെ രാഷ്ട്രീയത്തെ ഏറ്റെടുക്കാൻ പാർട്ടികൾ തയ്യാറാകണം.

വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ്സ് പ്രവർത്തകരാണ് എന്നാണ് ആക്ഷേപം.
അത് കൊണ്ട് ആ പാർട്ടിക്ക് ഈ സംഭവത്തിലെ പ്രതികൾക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കാൻ അധിക ബാധ്യതയുണ്ട്.
അതിന്റെ നേതാക്കൾ ആ ഉത്തരവാദിത്വം നിറവേറ്റണം.

പ്രവർത്തകരെ കൊണ്ട് പാർട്ടികൾക്ക് വേണ്ടി അധാർമ്മികമായ നിഷ്ടൂര പ്രവൃത്തികൾ ചെയ്യിച്ചാൽ അത് അവരുടെ സംസ്കാരമായി മാറും. അവസരം കിട്ടുമ്പോൾ പാർട്ടിക്ക് വേണ്ടി ചെയ്ത കുറ്റകൃത്യങ്ങൾ അവർ സ്വന്തത്തിന് വേണ്ടി ചെയ്യും. ഇനിയെങ്കിലും പാർട്ടികളും നേതാക്കളും ഇതിൽ നിന്ന് പാഠം പഠിക്കണം.

അക്രമ പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഒരു വിധ പിന്തുണയും നൽകില്ല എന്ന നിലപാട് സ്വീകരിക്കാൻ പാർട്ടികൾ തയ്യാറല്ല എന്നതാണ് പ്രശ്നം.
അതെങ്ങനെയാ ….
കൊല നടത്തിയാൽ കേസ് നടത്താനും കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും ഭരണസ്വാധീനം ഉപയോഗിച്ച് ശിക്ഷാകാലാവധി ചുരുക്കിക്കൊടുക്കാനും ശിക്ഷിക്കപ്പെട്ടവർക്ക് വേണ്ടി പ്രത്യേക ഫണ്ട് ശേഖരിക്കാനുമൊക്കെ ശ്രമിക്കുന്നതാണ് പാർട്ടി പ്രവർത്തനം എന്ന് അണികളെ പഠിപ്പിക്കുന്ന നാട്ടിൽ എന്ത് മാറ്റമുണ്ടാകാനാണ്.
കൊലപാതക കേസിൽ ശിക്ഷക്കപ്പെട്ടവർക്ക് വരെ ഗംഭീര സ്വീകരണവും വീര കൃത്യം നടത്തിയവർക്കുള്ള യാത്രയയപ്പും നൽകാൻ മന്ത്രിമാരും വലിയ നേതാക്കളും ഹാരങ്ങളുമായി
കാത്തു നിൽക്കുന്ന നാട്ടിൽ മറ്റെന്ത് സംഭവിക്കുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്.

ഓരോ കൊല നടക്കുമ്പോഴും ഇത് അവസാനത്തേതാകണം എന്ന് പറയുന്നു എന്നല്ലാതെ അങ്ങനെ ഒന്ന് സംഭവിക്കാതിരിക്കാൻ ആരും ശ്രമിക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരം.
ഇനിയെങ്കിലും നാം മാറി ചിന്തിക്കണം

കൊലക്കത്തിയുടെ രാഷ്ട്രീയം എത്ര കുടുംബങ്ങളുടെ പ്രതീക്ഷയെയാണ് ഇല്ലാതാക്കുന്നത്. ഉറ്റ ബന്ധുക്കളുടെ കണ്ണീരിന് എന്ത് വിലയാണ് ഒടുക്കാൻ കഴിയുക. മനുഷ്യരെ കൊന്നിട്ട് നേടുന്ന രാഷ്ട്രീയ സൗഭാഗ്യങ്ങൾക്ക് എന്ത് അർഥമാണുള്ളത്.

അവസാനിക്കണം ഈ
മനുഷ്യത്വ രഹിതമായ പകപോക്കൽ .
അതിന് തയ്യാറുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് ഓടിയൊളിക്കാതിരിക്കാൻ രാഷ്ട്രീയ കേരളം ഇനിയെങ്കിലും തയ്യാറാകണം.

കൊലചെയ്യപ്പെട്ട DYFI പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെയും
പാർട്ടി പ്രവർത്തകരുടെയും
ദുഖത്തിൽ ഹൃദയം കൊണ്ട്
പങ്ക് ചേരുന്നു.
(വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ശഫീഖ് ഫെയ്സ് ബുക്കിൽ കുറിച്ചത് )

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757