keralanews

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; വോട്ട് ചേര്‍ക്കല്‍ ആഗസ്റ്റ് 26 വരെ

സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. പേര് ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും ആഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. പേര് ഒഴിവാക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. മരിച്ചവരുടെ പേരുകള്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കും. അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ 26ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in ലാണ് സമര്‍പ്പിക്കേണ്ടത്.
സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയാണ് വീണ്ടും പുതുക്കുന്നത്. 17 നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
941 ഗ്രാമപഞ്ചായത്ത് 86 മുനിസിപ്പാലിറ്റി 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം. വോട്ടര്‍പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും.

കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാകും. അംഗീകൃത ദേശീയ പാര്‍ട്ടികള്‍ക്കും കേരള സംസ്ഥാന പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടികയുടെ പകര്‍പ്പ് സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാന്‍ സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ൗ്ട്ടില്‍ ഒപ്പും ഫോ്‌ട്ടോയും പതിച്ച് പാസ്‌പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകള്‍ സഹിതം സ്‌കാന്‍ ചെയ്ത് അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ-മെയിലായി അയക്കാം.

ഫോറം മാതൃക

വാർഡിൻ്റെ പേര് …….

നമ്പർ………

വോർട്ടർ തിരിച്ചറിയൽ കാർഡ് (ഉണ്ട് / ഇല്ല )

പേര് ….

വീട്ട് പേര്

വിട്ടു നമ്പർ

സ്ഥലപേര്

തപാൽ

പിൻ കോഡ്

ജനന തീയതി
(dd/mm/yyyy)

രക്ഷിതാവിൻ്റെ പേര്

രക്ഷിതാവുമായുള്ള ബന്ധം

പോളിംഗ് സ്റ്റേഷൻ

ബന്ധുവിൻ്റെ യോ അയൽവാസിയുടെ യോ ക്രമനമ്പർ

എത്ര വർഷമായി ഇവിടെ താമസിക്കുന്നു

മെബൈൽ നമ്പർ
………………………………………
ആവശ്യമായ രേഖകൾ

ഫോട്ടോ ….. ഒരു കോപ്പി

പ്രായം തെളിയിക്കുന്നതിന് (ഇതിൽ ഏതെങ്കിലും ഒരു രേഖ)

ജനന സർട്ടിഫിക്കറ്റ് / 5 ,8 ,10 ക്ലാസുകളുടെ മാർക്ക് ലിസ്റ്റ് / ഇന്ത്യൻ പാസ്പോർട്ട് / പാൻ കാർഡ്/ഡ്രൈവിംങ്ങ് ലൈസൻസ് എന്നിവ

താമസം തെളിയിക്കുന്നതിന്
(ഇതിൽ ഏതെങ്കിലും ഒരു രേഖ)
ഇന്ത്യൻ പാസ്പോർട്ട് | പാൻ കാർഡ്/ഡ്രൈവിംങ്ങ് ലൈസൻസ് / ബാങ്ക്,കിസാൻ,പോസ്റ്റ് ഓഫിസ് തുടങ്ങിയവയിലെ നിലവിലെ പാസ് ബുക്ക് / റേഷൻ കാർഡ് / ആദായ നികുതി വിലയിരുത്തൽ ഉത്തരവ് / വാടക ഉടമ്പടി / ടെലിഫോൺ ബിൽ/വൈദ്യുതി ബിൽ /ഗ്യാസ് ബിൽ തുടങ്ങിയവ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757