culturalOpinion

Whyറus: പ്രവാസിയുടെ നൊമ്പരപ്പാടുകള്‍ – അഷ്‌റഫ് കൊണ്ടോട്ടി

കോവിഡ് കാലത്ത് പ്രവാസികളുടെ മടങ്ങിവരവും അവര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും റാപ്പ് സംഗീതത്തിലൂടെ ആവിഷ്‌കരിക്കുന്നതാണ് ‘WHYറUS ‘ എന്ന സംഗീത ആല്‍ബം. കേരള വികസനത്തിന്റെ യഥാര്‍ഥ ശില്പികളായ പ്രവാസി സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോവിഡ് കാലത്ത് സ്വീകരിച്ച നന്ദികെട്ട നിലപാടുകള്‍ക്കെതിരെ ചോദ്യശരങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ ഹ്രസ്വ സംഗീതാവിഷ്‌ക്കാരം. അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചുണ്ടാക്കിയ വീടിന്റെ ഗേറ്റിനു മുന്നില്‍ അകത്തേക്ക് പ്രവേശിക്കാന്‍ പോലും സാധിക്കാതെ നിസഹായതയോടെ വീട്ടുകാരെ നോക്കി നില്‍ക്കുന്ന പ്രവാസിയുടെ ചിത്രം മനസ് നൊമ്പരപ്പെടുത്തുന്നതാണ്.

കോവിഡ് പ്രതിസന്ധയുടെ കാലത്ത് പ്രവാസികളുടെ മടങ്ങി വരവിനെ ഗവണ്‍മെന്റും നാട്ടുകാരും കുടുംബാംഗങ്ങളും ഭയത്തോടും സംശയത്തോടും കൂടി നോക്കി കണ്ടതിനെ ‘WHYറUS’ കൃത്യമായ വിമര്‍ശന ശരങ്ങള്‍ ഉയര്‍ത്തുന്നു.ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും മതിയായ ചികില്‍സ ലഭ്യമാവാതെ ജനിച്ച നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിച്ച പ്രവാസിയുടെ മുന്നില്‍ വാതില്‍ കൊട്ടിയടക്കുകയും അവസാനം കോവിഡ് ബാധിച്ച് വിദേശത്ത് വച്ച് ആരോരുമില്ലാതെ മരണമടയുകയും ചെയ്ത പ്രവാസിയോട് ആര് മറുപടി പറയും എന്ന ചോദ്യം ഈ കൊച്ചു സംഗീതാവിഷ്‌ക്കാരം ഉയര്‍ത്തുന്നുണ്ട്. ജോലി നഷ്ട്ടപ്പെട്ട് ഭാവി ജീവിതത്തെ കുറിച്ച് വ്യാകുലപ്പെടുന്ന പ്രവാസിയുടെ നിസ്സഹായവസ്ഥയും ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്.കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ പ്രവാസികള്‍ക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിച്ചു കൊണ്ടാണ് സംഗീതാവിഷ്‌ക്കാരം ആരംഭിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് ‘WHYറUS’ എന്ന റാപ്പ് സംഗീത ആവിഷ്‌കാരം പുറത്ത് ഇറക്കിയിരിക്കുന്നത്. Syed Fahri,മുഹമ്മദ് ജസീം & ടീം ആണ് അണിയറ പ്രവര്‍ത്തകര്‍.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് Jawad Mohamed Ameer ന്റെ നേതൃത്വത്തില്‍ ഉള്ള ജില്ലാ കമ്മറ്റിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനദനങ്ങള്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757