keralanews

പെട്ടിമുടിയിലെ ദുരന്തഭൂമി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു.

മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമല പെട്ടിമുടിയിലെ ദുരന്തഭൂമി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ്, വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ, ടീം വെല്‍ഫെയര്‍ സംസ്ഥാന ക്യാപ്റ്റന്‍ സമദ ്നെടുമ്പാശേരി, സലിം മൂലയില്‍, കെ.എസ്.സുബൈര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. അഞ്ചു ദിവസമായി ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ രാജമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇരുപത് പേരടങ്ങുന്ന വളണ്ടിയര്‍ സംഘമാണ് ഇന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

രക്ഷാപ്രവര്‍ത്തനം നടത്തുന്ന ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757