keralanews

ലോ കോളജുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി; ഇടപെടലുകളുടെ വിജയമെന്ന് ഫ്രറ്റേണിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ലോ കോളജുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തങ്ങളുടെ ഇടപെടലുകളുടെ ഫലമാണെന്ന് ഫ്‌റ്റേണിറ്റി മൂവ്മന്റ്. സര്‍ക്കാര്‍ ലോ കോളജുകളില്‍ സീറ്റ് വെട്ടിചുരുക്കിയ നടപടി തിരുത്തുക, അധിക ബാച്ചുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി,നിയമ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുകയും നിയമ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഫ്രറ്റേണ്‍സ് ലെഗാറ്റോയുമായി ചേര്‍ന്ന് നിയമരംഗത്തെ പ്രമുഖരുടെ സംയുക്ത പ്രസ്താവന ഇറക്കുകയും വിഷയം മാധ്യമശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757