keralanews

EIA: പരാതി സ്വീകരിക്കാതെ ഇമെയില്‍ ഐഡി പൂട്ടി കേന്ദ്ര പരിസിഥിതി മന്ത്രാലയം

പരിസ്ഥിതിയും ജൈവസമ്പത്തും കോര്‍പറേറ്റുകള്‍ക്ക് കാഴ്ചവെക്കുന്ന Environment Impact Assessment (EIA) കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങള്‍ അയക്കുന്ന ഇമെയില്‍ പരാതി കേന്ദ്ര പരിസിഥിതി മന്ത്രാലയത്തിന് സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയില്‍ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 11 വരെയാക്കി ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതേത്തുടര്‍ന്നാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി സംഘടനകളും ഇ-മെയില്‍ കാമ്പയിനുകളുമായി രംഗത്തുവന്നത്.

കരട് വിജ്ഞാപനത്തിനെതിരായി വലിയതോതില്‍ പരാതികള്‍ ഉയര്‍ന്നപ്പോള്‍ പരാതി അയക്കേണ്ട പരിസ്ഥിതി മന്ത്രാലയത്തിന്റെ eia2020-moefcc@gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുന്ന മെയിലുകള്‍ സ്വീകരിക്കുന്നില്ല, പകരം ഇ-മെയില്‍ വിലാസം നിലവിലില്ല എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കരട് വിജ്ഞാപനത്തിനെതിരായ പരാതികള്‍ ലഭിക്കാതിരിക്കാന്‍ പരിസ്ഥിതി മന്ത്രാലയം ബോധപൂര്‍വം ഇമെയില്‍ സംവിധാനം തകരാരാറിലാക്കിയതാണെന്നാണ് ആരോപിക്കപ്പെടുന്നത്.

1994 ലാണ് വന്‍കിട പദ്ധതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള Environment Impact Assessment (EIA) എന്ന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. 2006 ല്‍ ഭേദഗതി വരുത്തിയ നിയമം, ഇപ്പോള്‍ പുതിയ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് താമസിക്കുന്ന മനുഷ്യര്‍, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങള്‍ എന്നിവ പഠിച്ച ശേഷം മാത്രമേ എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് നല്‍കുകയുള്ളു. എന്നാല്‍, ഇപ്പോള്‍ കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എന്‍വയോണ്‍മെന്റ് ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതി. ഇത് വരുത്തിവെക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.
ഇഐഎ കരട് വിജ്ഞാപനം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 10ന് – കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിലേക്ക് ഇമെയില്‍ പ്രവാഹം – കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757