Uncategorized

പാലത്തായിയിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ശൈലജ ടീച്ചർ പേടിക്കുന്നതെന്തിന്? – ജബീന ഇർഷാദ്

 

കണ്ണൂർ പാലത്തായിൽ ബി.ജെ.പി നേതാവ് പത്മരാജനിൽ നിന്നും പീഡനത്തിനിരയായ പെൺകുട്ടിയെ സന്ദർശിച്ച വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പോസ്റ്റ് ചെയ്ത ഫെയ്സ്ബക്ക് കുറിപ്പ്:

ഇന്ന് പാലത്തായിയിലെ കുഞ്ഞുമോളുടെ വീട് സന്ദർശിച്ചത് വിങ്ങുന്ന മനസ്സോടെയാണ്….
കഴിഞ്ഞ മാർച്ച് മാസം ഇരുപത്തെട്ടാം തീയതി മുതൽ ആ കുരുന്നിൻ്റെ ഉറ്റവരുമായി ഫോണിൽ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നുവെങ്കിലും
നേരിട്ട് കാണാനായത് ഇന്ന് മാത്രമാണ്.
കൂടെ കണ്ണൂർ ജില്ലാ നേതാക്കൾ ശാഹിന ലത്തീഫ് ,ത്രേസ്യാമ്മ മാളിയേക്കൽ, സാജിദ സജീർ എന്നിവരുമുണ്ടായിരുന്നു.

മാർച്ച് 19 ന് നടുക്കുന്ന ആ വാർത്ത ശ്രദ്ധയിൽ പെട്ടത് മുതൽ ആ കുഞ്ഞുമോളെ ചേർത്ത് പിടിച്ചാശ്വസിപ്പിക്കാനും ധൈര്യം പകരാനും കൊതിച്ചതാണ്.
ലോക്ക് ഡൗൺ മുന്നിൽ തടസ്സം സൃഷ്ടിക്കുകയായിരുന്നു.

മാർച്ച് 28ന് അടുത്ത ബന്ധുവിനെ വിളിച്ചപ്പോൾ തലേന്ന് ആ കുഞ്ഞിനെ മാനസിക നില പരിശോധിക്കാൻ കൊണ്ടുപോയി എന്നറിഞ്ഞപ്പോൾ തന്നെ
ഉറപ്പിച്ചിരുന്നു ,മറ്റനേകം കേസുകൾ പോലെ ഇതും അട്ടിമറിയുടെ വഴിയിലാണെന്ന്.
അത് കൊണ്ടാണ് ബന്ധുക്കളുമായി സംസാരിച്ച് നാൾവഴികൾ അടയാളപ്പെടുത്തി
കേസ് അട്ടിമറിക്കാൻ പോവുകയാണെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് മാർച്ച് 30ന്മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും
വിവിധ കമ്മീഷനുകൾക്കും പരാതി അയച്ചത്. ആ കശ്മലൻ രക്ഷപ്പെടരുത് എന്ന ചിന്തയായിരു പിന്നെ രാവും പകലും അലട്ടിയത്.
എൻ്റെ നാലാം ക്ലാസുകാരി മോളെ കാണുമ്പോഴൊക്കെ ആ കുരുന്നു മോളായിരുന്നു മനസ്സിൽ …..

വിവരങ്ങളൊക്കെ വിശദമായി എഴുതി ഏപ്രിൻ 9 ന് fb പോസ്റ്റിട്ടത് തേജസ് ‘മാധ്യമം ,ദ ജർണലിസ്റ്റ് തുടങ്ങിയ പത്തോളം ഓൺലൈൻ മീഡിയകൾ സ്വമേധയാ വാർത്തയാക്കിയത് വിഷയത്തിൻ്റെ ഗൗരവം
തിരിച്ചറിഞ്ഞത് കൊണ്ടായിരുന്നു

ഇന്ന് ആ കുരുന്നിൻ്റെ നിഷ്കളങ്ക മുഖം കണ്ടപ്പോൾ മനസ്സ് നുറുങ്ങിപ്പോവുകയായിരുന്നു
ആ കുരുന്ന് മിഴികൾ കണ്ടാലറിയാം നിഷ്കളങ്കത വഴിഞ്ഞൊഴുകുന്നു..

ആ കുടുംബം വേദനയോടെയാണ് പങ്കുവെച്ചത് സ്വന്തം മണ്ഡലമായിട്ടും ആ കുരുന്നിൻ്റെ വീടൊന്ന് സന്ദർശിക്കാൻ ശൈലജ ടീച്ചർക്കായില്ലല്ലോ എന്ന് …
ആരെ പേടിച്ചാണ് ടീച്ചർ വീട് സന്ദർശിക്കാത്തത്?
വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ
ചുമതല കൂടി ടീച്ചറല്ലേ കയ്യാളുന്നത്!
ജനകീയ പ്രതിഷേധം അലയടിച്ചില്ലായിരുന്നുവെങ്കിൽ ഈ അറസ്റ്റ് തന്നെ ഉണ്ടാവുമായിരുന്നില്ല

80 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തത്
സർക്കാറും സംഘ് പരിവാറുമായുള്ള ഒത്ത് കളി തന്നെയാണ്.
സംഘ് പരിവാർ നേതാക്കളിലേക്ക് അന്വേഷണം നീങ്ങാത്തത് പോലീസിലുള്ള സംഘ് സ്വാധീനമാണ് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നത്.

നാളെ പത്മരാജൻ എന്ന ഈ പോക്സോ പ്രതിക്ക് ജാമ്യം കിട്ടുകയാണെങ്കിൽ അതിനുത്തരവാദി അഭ്യന്തരം കയ്യാളുന്ന
മുഖ്യമന്ത്രി അല്ലാതെ മറ്റാരാണ്?

പോകുന്ന വഴിക്ക് ഈ വിഷയത്തിൽ MSF ൻ്റെ ജനകീയ കോടതി ശ്രദ്ധയിൽ പെട്ടു .
ഒന്നോർത്തോ ഒരു കുരുന്നു മോളെ പീഡിപ്പിച്ച ആ കശ്മലനെ രക്ഷിക്കാനാണ് ഭാവമെങ്കിൽ കേരളം മുഴുവൻ ജനകീയ പ്രതിഷേധം അലയടിക്കുക തന്നെ ചെയ്യും… തീർച്ച.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757