Uncategorized

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ പ്ലസ്ടു പീനം സര്‍ക്കാര്‍ ലഭ്യമാക്കണം – ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് ടു പ0നത്തിന് ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ അവസരങ്ങള്‍ ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ജില്ലയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ച 30376 വിദ്യാര്‍ഥിക്ക് ജില്ലയില്‍ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ നിലവില്‍ അവസരങ്ങളില്ല. പ്ലസ് ടു, വി.എച്ച്.സി, പോളിടെക്‌നിക്, ഐ.ടി.ഐ എന്നിവയിലൂടെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ 46257 മെറിറ്റ് സീറ്റുകള്‍ മാത്രമേ ജില്ലയില്‍ ഉള്ളു. ജില്ലയിലെ എസ്.എസ്.എല്‍.സി വിജയിച്ച കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അണ്‍ എയ്ഡഡ്, സ്‌കോള്‍ കേരള എന്നിവയെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. വര്‍ഷങ്ങായി തുടരുന്ന ഈ വിവേചനത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഒന്നും തന്നെ ചെയ്യുന്നില്ല. ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ ആരംഭിക്കുക, പുതിയ ബാച്ചുകള്‍ അനുവദിക്കുക, നിലവില്‍ ഹയര്‍ സെക്കന്ററിയായ അപ്‌ഗ്രേഡ് ചെയ്യാത്ത ഹൈസ്‌ക്കൂളുകള്‍ അപ്‌ഗ്രേഡ് എന്നിവയിലൂടെ മാത്രമേ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. മലപ്പുറം ജില്ലയോട് തുടര്‍ന്ന് പോരുന്ന വിദ്യാഭ്യാസ വിവേചനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാന്‍ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, ഫയാസ് ഹബീബ്, ഡോ. സഫീര്‍, ബഷീര്‍ തൃപ്പനച്ചി, സുമയ്യ, മുസ്ഫിറ, അജ്മല്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757