press release

ഇ-മൊബിലിറ്റി പദ്ധതി : സര്‍ക്കാര്‍ ദുരൂഹത നീക്കി നിലപാട് വ്യക്തമാക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: ഇ-മൊബേലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ തീരുമാനങ്ങളും നടപടികളും സംബന്ധിച്ച ദുരൂഹതകള്‍ നീക്കി വസ്തുകകള്‍ കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. 4,500 കോടി രൂപ മുടക്കി 3,000 ഇലക്ട്രിക് ബസ് നിര്‍മിക്കുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സല്‍റ്റന്‍സിക്കും വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കലിനും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിക്കു കരാര്‍ നല്‍കി എന്ന ആരോപണം സംബന്ധിച്ച് നിലവില്‍ ഗതാഗത വകുപ്പ് മന്ത്രി വ്യക്തയില്ലെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ 3000 ബസ് നിര്‍മിക്കുന്നതിനാണ് സ്വിസ് കമ്പനിയായ ഹെസുമായി ധാരണയിലെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. ഗതാഗത സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണയില്‍ ഒപ്പുവെച്ചത്. കണസല്‍ട്ടന്‍സിയെപ്പോലും നിയമിച്ചിട്ടില്ലാത്ത പദ്ധതി നടപ്പിലാക്കുമ്പോള്‍ ഏര്‍പ്പെടേണ്ട കരാര്‍ എങ്ങനെയാണ് വകുപ്പ് മന്ത്രിയറിയാതെ ഗതാഗത വകുപ്പ് സെക്രട്ടറി ഒപ്പ് വെയ്ക്കുന്നത്. സെബി വിലക്കിയതും സത്യം കുംഭകോണം, വിജയ് മല്യ കേസ്, നോക്കിയ നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ഇന്ത്യയില്‍ 9 കേസുകള്‍ നേരിടുന്നതുമായ ലണ്ടന്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ എന്ത് മാനദണ്ഡത്തിലാണ് ദുരൂഹ ഇടപാടുകള്‍ നടത്തുന്നത്.

ലോക്ഡൌണും സാമൂഹ്യ നിയന്ത്രണവും മറയാക്കി സ്പിംഗ്ലര്‍ പോലുള്ള കമ്പനികളുമായി കേരള സര്‍ക്കാറിന്റെ ദുരൂഹമായ കരാറുകള്‍ സംബന്ധിച്ച് ആരോപണമുയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. പ്രളയ കാലത്ത് ബ്രൂവറി ഇടപാട് നടത്തിയതും ദുരന്ത വേളകളില്‍ അതിന്റെ മറവില്‍ അഴിമതി സാദ്ധ്യതയുള്ള ദുരൂഹ കരാറുകളില്‍ ഇടതു സര്‍ക്കാര്‍ ഏര്‍പ്പെടുന്നു എന്നത് വ്യക്തമാക്കപ്പെട്ടതാണ്. മന്ത്രിസഭ പോലും അറിയാതെ ഉന്നത ഉദ്യേഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ചേര്‍ന്ന നടത്തുന്ന അവിഹിതമായതും നിയമവിരുദ്ധമായതുമായ ഇടപെടലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭരണത്തിന്റെ അവസാന വര്‍ഷം അഴിമതിയുടെ കടുംവെട്ട് നടത്താനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ളത്. ഇടതു സര്‍ക്കാര്‍ തുടരുന്ന ഇത്തരം കോര്‍പ്പറേറ്റ് അഴിമതി ദാസ്യം കേരള ജനത അനുവദിക്കില്ല. സര്‍ക്കാര്‍ ഇത്തരം ദുരൂഹമായ കരാറുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757