keralanewszero hour

നിര്‍ധന കുടുംബത്തിന് മണിക്കൂറുകള്‍ക്കകം വൈദ്യുതിയെത്തിച്ച് വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകര്‍.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പന്നിക്കോട്ടെ യും കുടുംബത്തിന്റയും കുടിലിലേക്ക് വൈദ്യുതി വെളിച്ചവുമെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി. വൈദ്യുതിയും അടിസ്ഥആന സൗകര്യങ്ങളുമില്ലാത്ത ശ്രീകാന്തിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വെള്ളിയാഴ്ച രാവിലെ കുടില്‍ സന്ദര്‍ശിക്കുകയും വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കളും ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരും രാവിലെ മുതല്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ വൈകീട്ട് നാല് മണിക്ക് കുടിലില്‍ വെളിച്ചമെത്തി. ഇതോടെ ശ്രീകാന്തിന്റെ മക്കളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യംകൂടിയായി. വില്ലേജ് ഓഫീസിലും കെ.എസ്.ഇ.ബി ഓഫീസിലും കയറിയിറങ്ങി രേഖകള്‍ ശരിയാക്കുകയായിരുന്നു ആദ്യപടി. കെ.എസ്.ഇ.ബി എഞ്ചിനീയറുടെയും ജീവനക്കാരുടെയും മികച്ച പിന്തുണയും സഹകരണവും കാര്യങ്ങള്‍ എളുപ്പമാക്കി. വൈകീട്ട് ആറുമണിയോടെ കുടിലില്‍ വൈദ്യുതി എത്തിച്ചു.

പതിനാറ് വര്‍ഷമായി വെളിച്ചവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ കടുത്ത അവഗണനയില്‍ കഴിയുകയായിരുന്നു ശ്രീകാന്തിന്റെ കുടുംബം. ഇവര്‍ക്കുള്ള വീട് മുക്കം ജനമൈത്രി പൊലീസ് നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കറന്റ് ലഭിച്ച സന്തോഷത്തില്‍ ശ്രീകാന്തിന്റെ കുടുംബം പ്രവര്‍ത്തകര്‍ക്കും കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കും മധുരം വിതരണം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജ്യോതി ബസു കാരക്കുറ്റി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശംുസുദ്ദീന്‍ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, ബാവ പവര്‍വേള്‍ഡ്, സിയാഉല്‍ ഹഖ്, യൂസുഫ് കെ.സി, മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, സിദ്ദീഖ് ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757