keralanews

അതിരപ്പിള്ളി പദ്ധതി: ലോക്ഡൗണിന്റെ മറവില്‍ സര്‍ക്കാര്‍ ജനവിരുദ്ധ പദ്ധതികള്‍ പുറത്തെടുക്കുന്നു-സജീദ് ഖാലിദ്

തിരുവനന്തപുരം: ലോക്ഡൗണിന്റെ മറവില്‍ ജനവിരുദ്ധ പദ്ധതികളുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പരിസ്ഥിതിക്ക് ദോഷകരമാണെന്ന് തെളിഞ്ഞ അതിരപ്പിള്ളി പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബി.എല്‍ന് അനുമതി കൊടുത്തിരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. അതിരപ്പിള്ളി പദ്ധതിക്കെതിരെ നിലപാടെടുത്ത സി.പി.ഐയുടെ നാല് മന്ത്രിമാരെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് പിണറായി വിജയനും എം.എം മണിയും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന അസി. സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നിസാര്‍, ഷറഫുദ്ദീന്‍ കമലേശ്വരം സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757