keralanews

ട്രഡ്ജിങ്ങിന്റെ മറവില്‍ കരിമണല്‍ ഖനനം അനുവദിക്കില്ല; വെല്‍ഫെയര്‍ പാര്‍ട്ടി സമര പ്രഖ്യാപനം നടത്തി.

 

ആലപ്പുഴ: തോട്ടപ്പള്ളി, ആറാട്ടുപുഴ തീരത്ത് ട്രഡ്ജിങ്ങിന്റെ മറവില്‍ നടക്കുന്ന കരിമണല്‍ ഖനനം അനുവദിക്കില്ല, തീരവാസികളെ കുടിയിറക്കാന്‍ അനുവദിക്കില്ല എന്നീ ആഹ്വാനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി തോട്ടപ്പള്ളി ജംഗ്ഷനില്‍ സമര പ്രഖ്യാപനം നടത്തി. തോട്ടപ്പള്ളിയിലെ ഇരുകരകളിലും നടന്ന പരിപാടിയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ സമര പ്രഖ്യാപനം നടത്തി. തോട്ടപ്പള്ളി വടക്കേ കരയില്‍ നിന്ന് തെക്കേ കരയിലേക്ക് സമര പ്രഖ്യാപനവിളംബര ജാഥയും നടത്തി. സമരത്തിന് ഐക്യദാര്‍ഡ്യവുമായി വിവിധ സമര സംഘടനാ നേതാക്കളായ പാര്‍ഥസാരഥി വര്‍മ, സുധി ലാല്‍ തൃക്കുന്നപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് നാസര്‍ ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മോഹന്‍ സി. മാവേലിക്കര, വൈസ് പ്രസിഡണ്ട്് എം.എച്ച് ഉവൈസ്, സെക്രട്ടറി സബീര്‍ ഖാന്‍, സുഭദ്രാമ്മ തോട്ടപ്പള്ളി, പ്രശാന്തന്‍ പത്തിയൂര്‍, മണ്ഡലം പ്രതിനിധികളായ മുബീര്‍ എസ്. ഓടനാട്, ബഷീര്‍ തുണ്ടില്‍, ഗംഗാധരന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. കരി മണല്‍ ഖനനം, സ്‌പൈറല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയവ നിര്‍ത്തുക, ട്രഡ്ജിങ് മണല്‍ തീരത്ത് തന്നെ നിക്ഷേപിക്കുക, കടല്‍ഭിത്തി കെട്ടി തീരം സംരക്ഷിക്കുക, ജനകീയ സമരങ്ങളെ വേട്ടയാടല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പാര്‍ട്ടി സമര പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757