zero hour

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം ഫ്രീക്കന്‍ ഇട്ടിക്കോര ട്രോള്‍ ഗ്രൂപ്പ്

ഗള്‍ഫില്‍നിന്ന് തിരിച്ചുവരാന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കുന്ന സൗജന്യ വിമാന ടിക്കറ്റിലേക്ക് സഹായഹസ്തവുമായി ഫ്രീക്കന്‍ ഇട്ടിക്കോര ട്രോള്‍ ഗ്രൂപ്പ്. സമകാലീക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ വിമര്‍ശനാത്മകമായും ക്രിയാത്മകമായും സമീപിക്കുന്ന ട്രോള്‍ ഗ്രൂപ്പ് ആണ് ഫ്രീക്കന്‍ ഇട്ടിക്കോര. കുറഞ്ഞകാലം കൊണ്ടുംതന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്താന്‍ ഫ്രീക്കന്‍ ഇട്ടിക്കോരക്ക് കഴിഞ്ഞിട്ടുണ്ട്.

ട്രോളുകളില്‍ സജീവമാകുമ്പോള്‍തന്നെ സാമൂഹിക പ്രതിബദ്ധത കൈവിടാതെ സഹജീവികള്‍ക്കുള്ള സഹായഹസ്തവുമായി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ ഇട്ടിക്കോര ഗ്രൂപ്പ്. കോവിഡ്-19 പ്രതിസന്ധിമൂലം നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി മാറിയിരിക്കുന്നു ഇവര്‍. ഗ്രൂപ്പ് അംഗങ്ങളില്‍നിന്ന് സമാഹരിച്ച തുക വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയിലേക്ക് നല്‍കിക്കൊണ്ട് മാതൃകയായിരിക്കുകയാണ് ഫ്രീക്കന്‍ ഇട്ടിക്കോര ട്രോള്‍ ഗ്രൂപ്പ്. ട്രോള്‍ ഗ്രൂപ്പ് അഡ്മിന്‍മാരായ സബീല്‍ ചെമ്പ്രശ്ശേരി, ഷഫീഹ് വാണിയമ്പലം, ജസീല്‍ മങ്കട, അലി അംജദ് എന്നിവര്‍ ചേര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന് സഹായ തുക കൈമാറി. നേരത്തെ മാധ്യമം-മീഡിയവണ്‍ മിഷന്‍ വിങ്‌സ് ഓഫ് കംപാഷന് ഒരു ടിക്കറ്റിന്റെ പണം നല്‍കിയിരുന്നു. വിദ്യാര്‍ഥികളും യുവാക്കളും അടങ്ങുന്ന ട്രോള്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൂടുതല്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള തയ്യാറെടുപ്പിലാണ്. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും ട്രോള്‍ ഗ്രൂപ്പ് ആരംഭിച്ചുകഴിഞ്ഞു.

ഫ്രീക്കന്‍ ഇട്ടിക്കോര ട്രോള്‍ ഗ്രൂപ്പ് ലിങ്ക്:https://www.facebook.com/groups/452003464995363/?ref=br_rs

ഫ്രീക്കന്‍ ഇട്ടിക്കോര ട്രോള്‍ ഗ്രൂപ്പ് ലിങ്ക്: https://www.facebook.com/freekenittikora/

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757