zero hour

വനിത കമീഷന്‍ എം.സി ജോസഫൈന് ശമ്പളം നല്‍കുന്നത് എ.കെ.ജി സെന്ററല്ല – ജബീന ഇര്‍ഷാദ്

വനിത കമീഷന്‍ എം.സി ജോസഫൈന് ശമ്പളം നല്‍കുന്നത് എ.കെ.ജി. സെന്ററല്ലെന്ന് ഓര്‍മിക്കുന്നത് നന്നെന്ന താക്കീതുമായി വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റെ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ്. സിപിഎം കോടതിയും പോലീസുമാണെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ വിവാദ പരാമര്‍ശത്തോടുള്ള മറുപടിയി ജബീന ഇര്‍ഷാദ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. നേതാക്കന്‍മാര്‍ പ്രതികളാകുന്ന കേസില്‍ കമീഷന്റെ ഇടപെടലിനെക്കുറിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സിപിഎം കോടതിയും പോലീസുമാണെന്ന് എം.സി. ജോസഫൈന്‍ പ്രതികരിച്ചത്. പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല എന്നും പി.കെ. ശശിക്കെതിരേ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്നു പറഞ്ഞുവെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. വിവാദ പ്രസ്താവന നടത്തിയ വനിതാ കമീഷന്‍ അധ്യക്ഷ രാജിവെക്കണമെന്നും സ്ത്രീകള്‍ അപമാനിക്കപ്പെടുകയും അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വിവേചനവുമില്ലാതെ ഇടപെടുകയും കൂടെ നില്‍ക്കുകയും നീതി വാങ്ങിക്കൊടുക്കുകയുമാണ് വനിതാ കമീഷന്റെ ദൗത്യമെന്നും ജബീന ഇര്‍ഷാദ് പ്രതികരിച്ചു.

ജബീന ഇര്‍ഷാദിന്‍രെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
വിവാദ പ്രസ്താവന നടത്തിയ വനിതാ കമീഷന്‍ അധ്യക്ഷ രാജിവെക്കണം. പാര്‍ട്ടി (സി.പി.എം) തന്നെ കോടതിയും പോലീസ് സ്റ്റേഷനുമാണെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതികളായ സ്ത്രീ പീഡനകേസുകള്‍ പാര്‍ട്ടി തന്നെ അന്വേഷിച്ചോളും എന്ന വനിതാ കമീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം കേരളത്തിലെ സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമാണ്. പാര്‍ട്ടി പറയുന്നത് പോലെ ചെയ്യാന്‍ വേണ്ടിയല്ല വനിതാ കമീഷന്‍ അധ്യക്ഷ ആ സ്ഥാനത്തിരിക്കുന്നത്. ജോസഫൈന് ശമ്പളം നല്‍കുന്നത് എ.കെ.ജി. സെന്ററല്ലെന്ന് ഓര്‍മിക്കുന്നത് നന്ന്. സ്ത്രീകള്‍ അപമാനിക്കപ്പെടുകയും അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വിവേചനവുമില്ലാതെ ഇടപെടുകയും കൂടെ നില്‍ക്കുകയും നീതി വാങ്ങിക്കൊടുക്കുകയുമാണ് വനിതാ കമീഷന്റെ ദൗത്യം. സി.പി.എം നേതാക്കള്‍ പ്രതികളായ സ്ത്രീ പീഡന കേസുകള്‍ വരുമ്പോള്‍ തീര്‍പ്പ് കല്‍പിക്കാന്‍ പാര്‍ട്ടിക്കോടതിയും പാര്‍ട്ടി സംവിധാനങ്ങളുമുണ്ടെന്ന് പറഞ്ഞ് കയ്യൊഴിയുന്ന ജോസഫൈന് വനിതാ കമീഷന്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ എന്തര്‍ഹതയാണുള്ളത്?

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757