keralanewszero hour

എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കും വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വെക്കണം – സംയുക്ത പ്രസ്താവന

എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കും വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വയ്ക്കണമെന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അതിയായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. കോവിഡാനന്തര സാമൂഹിക ക്രമത്തില്‍ സാമൂഹിക വിഭവങ്ങളുടെ വിതരണത്തില്‍ സാമൂഹ്യനീതിയും അവസര സമത്വവും ഉറപ്പ് വരുത്താന്‍ അധികാരികള്‍ സവിശേഷശ്രദ്ധ നല്‍കണം. 2.61 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ അപ്രാപ്യമാണെന്ന എസ്. എസ്. എ യുടെ കണക്കും ഈ അവസരനിഷേധം സൃഷ്ടിക്കുന്ന അപകടങ്ങളെകുറിച്ച സാമൂഹിക – രാഷ്ട്രീയ രംഗത്തുള്ളവരുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും മുന്നറിയിപ്പുകളെ മുഖവിലക്കെടുക്കാതെയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് പോയത്. മതിയായ മുന്നൊരുക്കങ്ങളില്ലാതെയും അവസര സമത്വം ഉറപ്പ് വരുത്താതെയും മുന്നറിയിപ്പുകള്‍ അവഗണിച്ചും ജൂണ്‍ ഒന്നിന് തന്നെ ക്ലാസ് തുടങ്ങണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയുടെയും ദുരഭിമാന ബോധത്തിന്റെയും വിദ്യാഭ്യാസ രംഗത്തെ പുറന്തള്ളല്‍ നയത്തിന്റെയും രക്തസാക്ഷിയാണ് വളാഞ്ചേരിയിലെ ദേവിക എന്ന ദലിത് വിദ്യാര്‍ത്ഥിനി.

സാര്‍വത്രിക സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം മൗലിക അവകാശമായ ഒരു രാജ്യത്ത് ഇപ്പോഴും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പ്രദേശങ്ങളും സമുദായങ്ങളും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.
ദലിത്, ആദിവാസി, തീരദേശ, പിന്നാക്ക ജനവിഭാഗങ്ങളെ സാമൂഹികമായും പ്രാദേശികമായും രാഷ്ട്രീയമായും പുറന്തള്ളിക്കൊണ്ടാണ് നമ്പര്‍ വണ്‍ കേരളത്തെ കുറിച്ച ആഘോഷങ്ങളും അവകാശ വാദങ്ങളും അധികാരികള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ‘പരിഷ്‌കരണ നടപടിക’ളിലൂടെ തീരദേശങ്ങളിലും മലയോരപ്രദേശങ്ങളിലും കോളനികളിലും താമസിക്കുന്ന ജനവിഭാഗങ്ങളെ ഗവണ്‍മെന്റ് സംവിധാനങ്ങളില്‍ നിന്ന് പുറന്തള്ളുക എന്നത് വ്യത്യസ്ത ഗവണ്‍മെന്റുകള്‍ നിരന്തരം ചെയ്തു പോരുന്നതാണ്. നിരന്തരമായ അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാഭ്യാസ അവസരം പോലും നഷ്ടപ്പെടുന്ന അവസ്ഥ ഇതുമൂലം വീണ്ടും സൃഷ്ടിക്കപ്പെട്ടു.

എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമായ പരിഷ്‌കാരങ്ങളാണ് ആവിഷ്‌കരിക്കപ്പെടേണ്ടത്. വിഭവങ്ങളുടെ വിതരണത്തിലെ അസമത്വം പരിഹരിക്കാതെ സാമൂഹിക നീതി ഉറപ്പുവരുത്തുക സാദ്ധ്യമല്ല.
ഇതില്‍ വരുത്തിയ വീഴ്ചയാണ് ദേവികയുടെ ‘വ്യവസ്ഥാപിത കൊലപാതകത്തില്‍’ കലാശിച്ചത്. ഇത് കേവലം ഒരു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയായും അവരുടെ മാനസിക ആരോഗ്യത്തിന്റെ കുറവായും വ്യാഖ്യാനിച്ച് സാമാന്യവത്കരിക്കുന്നതിനു പകരം സാമൂഹ്യ നീതി നിഷേധിച്ചു നടപ്പിലാക്കിയ ‘സ്ഥാപനവത്കൃത കൊലപാതകമാ’യിട്ടാണ് മനസ്സിലാക്കേണ്ടത്.

പ്രാദേശികമായും സാമുദായികമായും പിന്നാക്കം നില്‍ക്കുന്ന സാമൂഹിക ജനവിഭാഗങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യതയും അവസര സമത്വവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്നത് വരെ സംസ്ഥാനത്തെ മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ഉടന്‍ നിറുത്തി വെക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദേവികയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്തെ സാമൂഹിക നീതി ഉറപ്പ് വരുത്താനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:
1. ഗ്രോ വാസു
2. ജെ ദേവിക
3. കെ അംബുജാക്ഷന്‍
4. ഹമീദ് വാണിയമ്പലം
5. കെ കെ കൊച്ച്
6. കെ കെ രമ
7. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
8. ടി പീറ്റര്‍
9. ജെ സുധാകരന്‍
10. സോയ ജോസഫ്
11. സി കെ അബ്ദുല്‍ അസീസ്
12. കെ കെ ബാബുരാജ്
13. സജി കൊല്ലം
14. പി എം വിനോദ്
15. ജബീന ഇര്‍ഷാദ്
16. ജോളി ചിറയത്ത്
17. ഗോമതി
18. മാഗ്ലിന്‍ ഫിലോമിന
19. ഡോ. നാരായണന്‍ എം ശങ്കരന്‍
20. അജയ് കുമാര്‍
21. ഷംസീര്‍ ഇബ്റാഹീം
22. വിനീത വിജയന്‍
23. ലാലി പി എം
24. വര്‍ഷ ബഷീര്‍
25. ഡോ. എ കെ വാസു
26. മായാ പ്രമോദ്
27. ലീല സന്തോഷ്
28. അനൂപ് വി ആര്‍
29. നഹാസ് മാള
30. സുദീപ് കെ എസ്
31. ഡോ. ധന്യ മാധവ്
32. അഭിജിത് കല്ലറ
33. അലീന ആകാശമിഠായി
34. എ എസ് അജിത്കുമാര്‍
35. മൃദുലാദേവി ശശിധരന്‍
36. അംബിക മറുവാക്ക്
37. സാലിഹ് കോട്ടപ്പള്ളി
38. ഒ കെ സന്തോഷ്
39. മൃദുല ഭവാനി
40. കെ സന്തോഷ് കുമാര്‍
41. അഫീദ അഹ്മദ്
42. ബാബുരാജ് ഭഗവതി
43. സാദിഖ് മമ്പാട്
44. ഒ പി രവീന്ദ്രന്‍
45. ജെയിന്‍സി ജോണ്‍
46. ശ്രുതീഷ് കണ്ണാടി
47. ആനന്ദന്‍ പൈതലന്‍
48. ബിന്ദു അമ്മിണി
49. ദിനു വെയില്‍
50. നോയല്‍ മറിയം ജോര്‍ജ്
51. ജാനകി രാവണ്‍

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757