zero hour

ജീവനും കയ്യില്‍ പിടിച്ച് ഓടുന്നവന്റെ വഴി മുടക്കാന്‍ നില്‍ക്കരുത് – കെ.എ ശഫീഖ്

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വന്തം ജനങ്ങളെ മഹാമാരിക്ക് വിട്ട് കൊടുത്ത് റേറ്റിംഗ് മത്സരം നടത്തുന്ന ദയാ രഹിതരായ ഭരണാധികാരികളെ ..
വിദേശത്ത് പൊലിഞ്ഞ് പോയ നൂറ് കണക്കിന് വരുന്ന ആ മനുഷ്യരുടെത് കൂടിയാണ് ഈ നാട്. നിങ്ങള്‍ക്കറിയുമോ എത്ര സങ്കടങ്ങളോടെയായിരിക്കും അവര്‍ കണ്ണടച്ചിട്ടുണ്ടാവുക..
അവസാനകാഴ്ചക്ക് പോലും അവസരമില്ലാതയല്ലെ അവര്‍ കാണാമറയത്തേക്ക് പോയത്.

ഇനി,
ജന്‍മ നാട്ടിലേക്ക് മടങ്ങാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ യാത്ര എങ്കിലും നിങ്ങള്‍ മുടക്കാതിരിക്കൂ.
ഉയര്‍ന്ന ചാര്‍ജ് നല്‍കി നാട് പിടിക്കാന്‍ ശ്രമിക്കുന്നത് കയ്യില്‍ കാശ് അധികമുള്ളത് കൊണ്ടല്ല.
കൂലിയും ജോലിയും ഇല്ലാതെ മറ്റൊരു ദേശത്ത് കഴിയുന്നതിന് അതിനെക്കാള്‍ കൂടുതല്‍ പണം ചിലവാക്കേണ്ടി വരുമെന്ന സാമാന്യ ബോധം കൊണ്ടാണ്. മൂന്ന് മാസത്തിലധികമായി അകപ്പെട്ട ആത്മ സംഘര്‍ഷത്തില്‍ നിന്ന് ഓടി ഉറ്റവര്‍ക്കടുത്തേക്ക് എത്താനുള്ള മോഹം കൊണ്ടാണ്.

വെക്കേഷനുകളില്‍ കൊള്ള ചാര്‍ജ് വാങ്ങി പ്രവാസികളെ ഊറ്റിയെടുക്കാന്‍ വിമാന കമ്പിനിക്കാര്‍ക്ക് സേവ പാടുന്ന കേന്ദ്ര ഭരണക്കാര്‍ കുറഞ്ഞ ചാര്‍ജിന്റെ വിമാനം അയക്കുനത് വരെ പ്രവാസികള്‍ അവിടെ കിടന്നോട്ടെ എന്നാണ് മന്ത്രി മുഖ്യന്‍ പറയുന്നത്. കുറഞ്ഞ യാത്രാ കൂലി ആനുകൂല്യം അല്ലെങ്കില്‍ തന്നെ എന്നാണ് പ്രവാസികള്‍ക്ക് കിട്ടിയിട്ടുള്ളത്. കഴുത്തറക്കലല്ലാതെ.
പിന്നെ ഇപ്പോള്‍ മാത്രം വിമാന ചാര്‍ജ് വര്‍ധന ഓര്‍മ വന്നത് എങ്ങനെ?.
പ്രവാസികള്‍ അധിക ചാര്‍ജ് നല്‍കി വിമാനം കയറുന്നതില്‍ സങ്കടമുള്ള മുഖ്യമന്ത്രിയും മറ്റുള്ളവരും അവര്‍ക്ക് കുറഞ്ഞ ചാര്‍ജിന്റെ വിമാനം അയച്ച് കൊടുക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുകയല്ലേ വേണ്ടത്. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ വിമാനം ചാര്‍ട്ട് ചെയ്ത് കൊണ്ടു വരട്ടെ . പോട്ടെ നൂറ് പ്രവാസികള്‍ക്ക് ടിക്കറ്റ് സൗജന്യമായെങ്കിലും കൊടുക്ക്. അതൊന്നും നടക്കില്ല അല്ലെ .
എന്നാ പിന്നെ ജീവനും കയ്യില്‍ പിടിച്ച് ഓടുന്നവന്റെ വഴി മുടക്കാന്‍ നില്‍ക്കരുത്.

നിങ്ങള്‍ക്ക് റാങ്കല്ലെ വേണ്ടത്.
തൊഴിലു തേടി പോയ പാവങ്ങളെ വെച്ച് തന്നെ വേണോ ആ കളി നടത്താന്‍ .
ലക്ഷങ്ങളുടെ ക്വാറന്റീന്‍ റെഡിയാണ് ഇങ്ങ് പോന്നോളൂ എന്ന് വലിയ വായില്‍ പറഞ്ഞവര്‍ ഇപ്പോള്‍ പ്രവാസികള്‍ ഇങ്ങെത്താതിരിക്കാന്‍ നടത്തുന്ന സര്‍ക്കസ് നാട്ടാര്‍ക്ക് മനസ്സിലാകില്ലെന്ന് കരുതല്ലെ സാര്‍ ..

കഴിഞ്ഞ കുറെ ദിവസമായി നിര്‍ത്താത്ത ഫോണാണ്. നാട് പിടിക്കാന്‍ വെമ്പുന്നവരുടെ വിതുമ്പല്‍, അമര്‍ഷം ,രോഷം, നിരാശ,
അവരെ കാത്തിരിക്കുന്നവരുടെ കരച്ചില്‍ .
ഇനിയും …. ഇനിയും ….
ഇത് കേള്‍ക്കാന്‍ ആവുന്നില്ല.
കഠിന ഹൃദയരായ ഭരണാധികാരികളെ നിങ്ങള്‍ എന്നാണ് അലിവുള്ള മനുഷ്യരാവുന്നത്.

ഒന്നോര്‍ത്തോളൂ ….
അവരുടെത് കൂടിയാണ് ഈ നാട് . അവര്‍ക്കവകാശപ്പെട്ട നാട് .
അവരുടെ വിയര്‍പ്പില്‍ ഉയര്‍ത്തെഴുന്നേറ്റ നാട്
എന്തിന്റെ പേരിലായാലും അവരെ തടയരുത്.
അവരിങ്ങെത്തുവോളം
ഞങ്ങളീ തെരുവില്‍ ഉണ്ടാകും….

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757