zero hour

ദേവികയുടെ മരണം: പുരപ്പുറത്തിരുന്ന് മേനി നടിക്കലല്ല പ്രശ്നങ്ങളെ പരിഹരിക്കലാണ് വേണ്ടത് – ഹമീദ് വാണിയമ്പലം

ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ കഴിയാത്തവരും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്തായി. പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ പലയിടത്തും ക്ലാസുകള്‍ നടന്നില്ല. കോളനികളില്‍ പലതും നെറ്റ് വര്‍ക്ക് കവറേജിന് പുറത്തായതും വൈദ്യുതിയില്ലാത്തതും നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ ക്ലാസിന്റെ പരിധിയില്‍ നിന്ന് പുറത്താകാന്‍ കാരണമായി. ദലിത് ആദിവാസി ജനവിഭാഗങ്ങളാണ് ഇങ്ങനെ പുറംതള്ളപ്പെടുന്നവരില്‍ ഏറെയും. പുറംതള്ളപ്പെടുന്ന വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കപ്പെടുന്ന അരക്ഷിത ബോധവും മാനസിക ആഘാതവും ചില്ലറയല്ല. മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിലെത്തിച്ചത് ഈ സാഹചര്യമാണ്.

പുരോഗതി അടയാളപ്പെടുത്തേണ്ടത് ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളെ മാനദണ്ഡപ്പെടുത്തിയാണ്. കേരളം ചരിത്രപരമായ കാരണങ്ങളാലും പ്രവാസി ധനം കൊണ്ടും നേടിയെടുത്ത വളര്‍ച്ചയുടെ അലങ്കാരങ്ങളില്‍ അഭിരമിച്ചിട്ട് കാര്യമില്ല. ഇനിയും പരിഹരിച്ചിട്ടില്ലാത്ത സാമ്പത്തികവും സാമുഹികവുമായി പിന്നാക്കം നില്‍ക്കുന്ന സാമൂഹ്യ വിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള അതിജീവന ശേഷിയില്ലായ്മയെ കൂടി പരിഗണിച്ചായിരിക്കണം പുരോഗതി അളക്കാന്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757