cultural

കവിത: ഒരേ ഫ്രയിം – അനീഷ് പാറമ്പുഴ

 

രാവിലെ പെയ്ത മഴയില്‍
പിടുത്തം വിട്ട് വീണ ഇലകള്‍ മുറ്റത്തെ മുഴുവന്‍ മൂടി കിടക്കുന്നു

പിന്നാമ്പുറത്തെ കൂട്ടില്‍ രണ്ടാടുകള്‍ എഴുന്നേറ്റ് പുറത്തേക്ക് നോക്കി നില്‍ക്കുന്നു

താഴെ തോട്ടത്തില്‍ വെട്ടു കഴിഞ്ഞ് കത്തിയും വൃത്തിയാക്കി
മുറിബീഡി വലിച്ച് നീങ്ങുന്ന
തോമസേട്ടന്‍

പട്ടണത്തിലേയ്ക്ക് പോകുന്ന ബസിന്റെ ഹെഡ് ലൈറ്റ് അപ്പുറത്തെ മലയില്‍ കാണാം
അതിനെ ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങുന്ന പണിക്കാര്‍

കറന്ന പാലുമായി സ്റ്റോറിലേയ്ക്ക് നീങ്ങുന്ന
കുഞ്ഞാമിന

ദൂരെ എസ്റ്റേറ്റിലേ സൈറണ്‍ ദിനചര്യ പോലെ ആറ് കൂവി

ഒരിക്കലും മാറ്റമില്ലാതെ ഇങ്ങനെ
ഒരേ ഫ്രയ്മില്‍ എത്ര ജീവിതങ്ങള്‍
പരസ്പ്പരം അറിയാതെ
ഒരേ സമയത്ത് ജീവിതത്തെ നെടുകയും കുറുകയും കീറി
അവനവന്റെ ഭാഗവുമായി പോകുന്നു.

വര: ഹെസ

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757