press release

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം – ഫ്രറ്റേണിറ്റി

 

സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നയ്ക്കല്‍. കേരള പി.എസ്.സിയുടെ കെ.എ.പി അഞ്ചാം ബറ്റാലിയനിലെ 1400 ലധികം ഉദ്യോഗാര്‍ഥികള്‍ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസ്സായി റാങ്ക് ലിസ്റ്റ് പുറത്ത് വന്നിട്ട് എട്ട് മാസം കഴിഞ്ഞു. കോപ്പിയടി വിവാദത്തെ തുടര്‍ന്ന് ഈ റാങ്ക് ലിസ്റ്റ് അഞ്ച് മാസത്തോളം മരവിപ്പിച്ചിരുന്നു. മറ്റ് ബറ്റാലിയനുകളിലെ റാങ്ക് ലിസ്റ്റുകളില്‍ നിന്നെല്ലാം ആദ്യ റാങ്കുകാര്‍ക്ക് എങ്കിലും നിയമനം നല്‍കിയിരുന്നെങ്കിലും കോട്ടയം, ഇടുക്കി ജില്ലകളുടെ പരിധിയിലുള്ള കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ ഇതുവരെ ഒരാളെപ്പോലും റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂണ്‍ 30ന് അവസാനിക്കുന്ന പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി ലോക്ക് ഡൗണ്‍ സാഹചര്യം പരിഗണിച്ച് നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൂടാതെ, കോവിഡ്-19 ലോക്ക് ഡൗണ്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് സേനയില്‍ ഉള്ള വിഭവ പ്രതിസന്ധി പരിഹരിക്കുന്നതിന് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് അടിയന്തര സ്വഭാവത്തില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം- അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757