cultural

കവിത: ചെള്ള് – സൈനബ് ചാവക്കാട്

 

കുത്തിയും
തുരന്നും
മണ്ണിളക്കി
ആഴ്ന്നിറങ്ങി
വേരുകളെ
നോവിച്ച്
നീരൂറ്റി
ഫലങ്ങളെ
കാര്‍ന്നുതിന്നുന്ന
നാശകാരീ,

കൊമ്പുകുലുക്കും നീ
മണ്ണ് കാക്കുന്നവന്റെ
മൂര്‍ച്ചയേറിയ
ആയുധം
മര്‍മ്മത്തില്‍
പതിക്കുംവരെ…

വര: തിത്തി തബസ്സും

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757