zero hour

ഹൈന്ദവ സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ച് മുസ്‌ലിം ചെറുപ്പക്കാര്‍

 

ഹൈന്ദവ സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ രംഗത്തുവന്ന്‌
മുസ്‌ലിം ചെറുപ്പക്കാര്‍. കഴിഞ്ഞ ദിവസം കുന്നംകുളം പെരുമ്പിലാവില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട പെരുമ്പിലാവ് കണക്ക കോളനി നിവാസിയുടെ മരണാനന്തര കര്‍മങ്ങള്‍ക്കാണ് മുസ്‌ലിം ചെറുപ്പക്കാര്‍ മരണാന്തര കര്‍മങ്ങള്‍ ചെയ്യാന്‍ രംഗത്തുവന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എം.എന്‍ സലാഹുദ്ദീന്‍, ഷബീര്‍ അഹ്‌സന്‍, മുജീബ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ലോക്ഡൗണിനെത്തുടര്‍ന്ന് കണ്‍സല്‍ട്ടിങ് മുടങ്ങിയ പെരുമ്പിലാവിലെ രോഗിയെയുംകൊണ്ട് ആശുപത്രിയില്‍ വന്നതായിരുന്നു. അപ്പോഴാണ് ആശുപത്രിയി വെച്ച് മരണപ്പെട്ട പെരുമ്പിലാവ് സ്വദേശിയുടെ മൃതദേഹം ഐ.സി.യുവില്‍നിന്ന് പുറത്തുകൊണ്ടുവന്നത്. മരിച്ചയാളുടെ മകനും ഭാര്യയും കൂടി മൃതദേഹം ആംബുലെന്‍സില്‍ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. ബന്ധുക്കളോ നാട്ടുകാരോ ആയി മറ്റാരുമില്ലാത്തതിനാല്‍ പിറകില്‍ മൂവരും പോയി. കോവിഡ്-19 സാഹചര്യത്തില്‍ അയല്‍ വീട്ടുകാര്‍ മൃതദേഹം ഇറക്കിക്കെടുത്താന്‍ വൈമനസ്യം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തയ്യാറാവുകയായിരുന്നു. അയല്‍ വീട്ടില്‍നിന്ന് വിളക്കും തിരിയും എണ്ണയും വാങ്ങി മൃതദേഹത്തിനരികില്‍ കത്തിച്ചുവെച്ചു.

‘അപ്പോഴേക്കും സഹായിക്കാന്‍ ഒരു അയല്‍വാസി വന്നു. കിഴക്ക് പടിഞ്ഞാറു ആണ് വിളക്ക് വെക്കേണ്ടതെന്നു പറഞ്ഞു. വേറൊരാള്‍ തെക്കു വടക്ക് വെക്കണമെന്നും. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. അവസാനം തെക്കു വടക്ക് ആണ് വിളക്ക് തിരി വെക്കേണ്ടതെന്നു കൂടുതല്‍ ആളുകളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ വെച്ചു. വിളക്കുവെക്കണമെന്ന് അറിയാം ഏത് ദിശയിലാണെന്നറിയില്ല’ എന്ന് സലാഹുദ്ദീന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ലീഡ് പാലീയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകനായ സലാഹുദ്ദീന്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടവല്ലൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ജാഗ്രത സമിതി അംഗം കൂടിയാണ്.

https://www.facebook.com/salahudheen26

സലാഹുദ്ദീന്‍ മേലേടത്ത്

മുജീബ് പട്ടേല്‍, ഷബീര്‍ അഹ്‌സന്‍

സലാഹുദ്ദീന്‍, ഷബീര്‍ അഹ്‌സന്‍, മുജീബ് പട്ടേല്‍ എന്നിവര്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍

സലാഹുദ്ദീന്‍ മേലേടത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
ഇന്നലെ ഞാനും മുജീബ് പട്ടേലും ഷബീര്‍ അഹ്‌സനും കോവിഡ് കാലത്തേ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി. കിടപ്പിലായ രോഗി ആദം സാഹിബിനെ ഹോസ്പിറ്റലില്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ ദൗത്യം. കാലത്ത് 11 മണിക്ക് അദ്ദേഹത്തെയും കൊണ്ട് അന്‍സാര്‍ ഹോസ്പിറ്റലില്‍ എത്തി. രോഗിയെയും കൊണ്ട് ഷബീര്‍ അഹ്സന്‍ കടക്കലും ഡോര്‍ അടഞ്ഞു. ഞാനും മുജീബ് പട്ടേലും പുറത്ത്.
ദൈവം ഞങ്ങളെ എന്തോ ഒരു ദൗത്യ നിര്‍വഹണത്തിന് പുറത്തു നിര്‍ത്തിയതാണെന്നു ഒരിക്കല്‍ പോലും മനസ്സ് മന്ത്രിച്ചില്ല. അടഞ്ഞ ഡോര്‍ വീണ്ടും തുറക്കപ്പെട്ടു. വെള്ള തുണിയില്‍ പൊതിഞ്ഞ ഒരു ഡെഡ് ബോഡിയുമായി രണ്ടു പേര് ആംബുലന്‍സിനടുത്തേക്ക്. അച്ഛന്‍ മരിച്ച ദുഃഖ ഭാരത്താല്‍ കരച്ചിലടക്കാന്‍ പാട് പെടുന്ന മകളും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന മകനും. ഞങ്ങള്‍ പിന്നാലെ വരുന്നുണ്ട്. വേറെ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. മുജീബ്ക്കനേയും വിളിച്ചു ബൈക്കില്‍ കയറി ആംബുലന്‍സിനു പിന്നാലെ…
അവിടെ എത്തിയപ്പോഴാണ് മരിച്ച വ്യക്തിയുടെ മകന്‍ പ്പകച്ചുനില്‍പ്പിന്റെ വ്യാപ്തം അത്ര ചെറുതല്ലെന്നു മനസ്സിലായത്. വീട്ടില്‍ പ്രായമായ അമ്മ മാത്രം.ബോഡി ഇറക്കാന്‍ ആരുമില്ല. ഞാനും മുജീബ്ക്കയും വീടിനകത്തു കയറി ബോഡി കിടത്താന്‍ സ്ഥലം വൃത്തിയാക്കി. ബോഡി കിടത്തുന്നതിനു മുമ്പ് വിളക്ക് വെക്കണമെന്നേ എനിക്കറിയൂ. പക്ഷെ അത് എവിടെ എങ്ങനെ വെക്കണമെന്ന് ഒരു പരിചയവുമില്ല. അയല്പക്കത്തു നിന്നും നിലവിളക്ക് വാങ്ങി. എണ്ണയും മറ്റു സാമഗ്രികളും അവര്‍ തന്നെ തന്നു. വിളക്ക് കത്തിച്ചു. അപ്പോഴേക്കും സഹായിക്കാന്‍ ഒരു അയല്‍വാസി വന്നു. കിഴക്ക് പടിഞ്ഞാറു ആണ് വിളക്ക് വെക്കേണ്ടതെന്നു പറഞ്ഞു. വേറൊരാള്‍ തെക്കു വടക്ക് വെക്കണമെന്നും. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. അവസാനം തെക്കു വടക്ക് ആണ് വിളക്ക് തിരി വെക്കേണ്ടതെന്നു കൂടുതല്‍ ആളുകളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ വെച്ചു. ഞാനും മുജീബ്ക്കയും വേറെ ഒരാളും കൂടി ബോഡി ഇറക്കി അകത്തു കൊണ്ട് കിടത്തി. ഒരു വൃദ്ധയും അവരുടെ മകളും വന്നു നോക്കി എന്നതല്ലാതെ അയല്‍ക്കാര്‍ ദൂരെ നിന്ന് നോക്കി നിന്നതേ ഉള്ളൂ. അലമുറയിട്ട് കരയുന്ന മകളും ദുഃഖം കടിച്ചിറക്കുന്ന ഭാര്യയും മാത്രം പരസ്പരം എതിര്‍ സൈഡില്‍ ഇരുന്നതല്ലാതെ വേറെ ആരും ആശ്വസിപ്പിക്കാന്‍ ഇല്ലാത്ത അവസ്ഥ ഉള്ളില്‍ നീറുന്ന ഒരു കാഴ്ചയായി…
– സലാഹുദ്ധീന്‍ മേലേടത്ത്

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757