zero hour

മദ്രസാദ്ധ്യാപകര്‍ക്ക് ആശ്വാസ ധന സഹായം: വ്യാജ പ്രചരണം – സജീദ് ഖാലിദ്

 

മദ്രസാദ്ധ്യാപക ക്ഷേമനിധിയില്‍ നിന്ന് ലോക്ഡൗണ്‍ കാലത്തെ വരുമാനമില്ലായ്മ കണക്കിലെടുത്ത് ക്ഷേമനിധിയില്‍ അംഗങ്ങളായ ഇരുപത്തയ്യായിരത്തോളം വരുന്ന മദ്രസാദ്ധ്യാപകര്‍ക്ക് 2000 രൂപ വീതം ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് നല്‍കാന്‍ മദ്രസാദ്ധ്യാപക ക്ഷേമ നിധി ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് സംഘ്പരിവാര്‍ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. സംഘ്പരിവാറിന്റെ വാട്‌സപ്പ് യൂണിവേഴ്‌സിറ്റികള്‍ സര്‍ക്കാര്‍ പണം ചിലര്‍ക്ക് വാരിക്കൊടുക്കുന്നു എന്ന വ്യാജ വംശീയ പ്രചരണത്തിന് ഇത് ഉപയോഗിക്കുന്നു.

യഥാര്‍ഥത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ഈ ആ വശ്യത്തിനായി സര്‍ക്കാര്‍ അധികം അനുവദിച്ചിട്ടില്ല. ക്ഷേമനിധികളെന്നാല്‍ ഓരോ തൊഴില്‍ വിഭാഗത്തിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ വ്യവസ്ഥ പ്രകാരം തൊഴില്‍ വകുപ്പിന്റെ കീഴില്‍ ഉദ്യോഗസ്ഥ പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും അടങ്ങി രൂപീകരിച്ച ബോര്‍ഡുകളാണ്. ഒരു തൊഴില്‍ വിഭാഗമെന്ന നിലയില്‍ മദ്രസാദ്ധ്യാപകര്‍ക്കായി രൂപീകരിച്ചതാണ് മദ്രസാദ്ധ്യാപക ക്ഷേമ നിധി ബോര്‍ഡ്.

ഇതിന്റെ കോര്‍പ്പസ് ഫണ്ട് എന്നത് ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്രസാദ്ധ്യാപകര്‍ അവരുടെ ശമ്പളത്തില്‍ നിന്ന് അടക്കുന്ന അംശാദായവും അതിന് ആനുപാതികമായി അവരുടെ തൊഴിലുടമകളായ മദ്രസാ മാനേജ്‌മെന്റുകള്‍ അടക്കുന്ന തുകയും അടങ്ങുന്നതാണ്. എല്ലാത്തരം തൊഴിലാളി ക്ഷേമനിധികളും ഇങ്ങനെയാണ്; സര്‍ക്കാരും നിശ്ചിത വിഹിതം നല്‍കും. ഇതില്‍ നിന്നാണ് 65 വയസ്സു കഴിഞ്ഞ മദ്രസാദ്ധ്യാപകരുടെ പെന്‍ഷന്‍ അടക്കമുള്ള അവരുടെ ക്ഷേമ പ്രവര്‍ത്തനത്തിന് പണം വിനിയോഗിക്കുന്നത്.

ഈ ഫണ്ടില്‍ നിന്ന് ഇപ്പോഴത്തെ ലോക്ഡൗണ്‍ കാലത്ത് ആശ്വാസ ധനം എന്ന നിലയിലാണ് 2000 രൂപ ക്ഷേമനിധിയില്‍ പണം അടക്കുന്ന മദ്രസാദ്ധ്യാപകര്‍ക്ക് നല്‍കാന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചത്. ആതീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തത്. എല്ലാ മദ്രസാദ്ധ്യാപകര്‍ക്കും അത് ലഭിക്കില്ല. ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് മാത്രമാണ് ലഭിക്കുക.

ഇത്തരത്തില്‍ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് മാത്രമല്ല മ്റ്റു തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളും അതില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പലവിധത്തിലുള്ള ആശ്വാസ ധനസഹായം ഈ ലോക്ഡൗണ്‍ കാലത്ത് നല്‍കുന്നുണ്ട്. അതില്‍ ചിലത് താഴെ ചേര്‍ക്കുന്നു.

# കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: പലിശ രഹിത വായ്പയായി 10,000 രൂപ വീതം. ലോക്ഡൗണ്‍ നീളുന്ന സാഹചര്യമുണ്ടായാല്‍ 5000 കൂടി പ്രത്യേകമായി നല്‍കു.
്# അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ വീതം ധനസഹായം, 10,000 രൂപ പലിശരഹിത വായ്പ.
്# ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വേതനം അഡ്വാന്‍സായി അനുവദിക്കും. ഏപ്രില്‍ 14നകംബോണസ് ഇനത്തില്‍ 30 കോടിരൂപ വിതരണം ചെയ്യും.
# മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 3500 രൂപ
ടാക്‌സി തൊഴിലാളി ബോര്‍ഡ്: 2500 രൂപ
ഓട്ടോ റിക്ഷ ട്രാക്ടര്‍ ബോര്‍ഡ്: 2000 രൂപ
ഓട്ടോ മൊബൈല്‍ വര്‍ക്കര്‍ ബോര്‍ഡ്: 1000 രൂപ
ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് ബോര്‍ഡ്: 1000 രൂപ, കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 10,000, നിരീക്ഷണത്തില്‍ കഴിഞ്ഞ അംഗങ്ങള്‍ക്ക്-5000 രൂപ
നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 200 കോടി പാക്കേജ് – 1000 രൂപ സഹായം നല്‍കും
കര്‍ഷക തൊഴിലാലി ക്ഷേമനിധി ബോര്‍ഡ്: കൊറോണ ബാധിതര്‍ക്ക് 7500 രൂപ അടിയന്തിര സഹായം
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: എല്ലാ അംഗങ്ങള്‍ക്കും 500 രൂപ
തുടങ്ങിയ മേഖലകളികലാണ് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.
(വിവരങ്ങള്‍ക്ക് ആധാരം മുഖ്യമന്ത്രിയുടെ 03-04-2020 ലെ വാര്‍ത്താ സമ്മേളനം)

ഇതിനെയൊക്കെ വര്‍ഗീയ വത്കരിച്ച് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയുക.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757