press release

മഞ്ചേരി മെഡിക്കല്‍ കോളജ്; ഭക്ഷണ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് 19 മായി ബന്ധപെട്ട് രോഗികളായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കുമുള്ള ഭക്ഷണ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് ആവശ്യപ്പെട്ടു. നിലവില്‍ സന്നദ്ധ സംഘടനകളാണ് അത് നിര്‍വഹിച്ച് കൊണ്ടിരിക്കുന്നത്. ദിനംപ്രതി കൂടി വരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ അത് മതിയാവാതെ വരും. സര്‍ക്കാര്‍ അവകാശപെട്ടതുപോലെ മലപ്പുറം മെഡിക്കല്‍ കോളജിലും അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷണ വിതരണം നടത്തേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കലക്ടറെ ഫോണില്‍ ബന്ധപെട്ടിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757