press release

ഡോക്ടറുടെ കുറിപ്പോടെ മദ്യം: ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്വാഗതാര്‍ഹം- വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പനുസരിച്ച് മദ്യം വ്യക്തികള്‍ക്ക് വീട്ടിലെത്തിച്ച് നര്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മദ്യാസക്തിയുള്ളവര്‍ക്ക് മരുന്നായി മദ്യം നല്‍കിയാല്‍ ആസക്തി കുറയുമെന്ന വാദമുന്നയിച്ചാണ് സര്‍ക്കാര്‍ ഇത്തരം വിചിത്രമായ ഉത്തരവിറക്കിയത്. ഒരു ശാസ്ത്രീയ പിന്‍ബലവും ഇല്ലാത്ത തീരുമാനം ആണ് സര്‍ക്കാര്‍ എടുത്തത്. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും എതിര്‍ത്തിട്ടും മദ്യം നല്‍കും എന്ന വാശിയാണ് ഉത്തരവിറക്കി സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചത്. അതിനുളള ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഇത് മുന്നില്‍വെച്ച് വിവേകപൂര്‍വം തീരുമാനം എടുക്കാന്‍ സര്‍ക്കാരിനാകണം. മദ്യാസക്തി ഒരു രോഗമാണ്, അതിനുള്ള ചികിത്സ മദ്യം നല്‍കലല്ല. വിമുക്തി കേന്ദ്രങ്ങള്‍ വഴി മദ്യാസക്തിയുള്ളവര്‍ക്ക് ശാസ്ത്രീയ ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മദ്യവര്‍ജ്ജനം സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ നാല് വര്‍ഷവും മദ്യം വ്യാപിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ലോക്‌ഡൌണില്‍ പോലും മദ്യം സുലഭമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. സര്‍ക്കാരിന്റെ തെറ്റായ ഈ സമീപനം തിരുത്തണം. മദ്യാസക്തിയും അതോടനുബന്ധിച്ചുള്ള മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കി മദ്യാസക്തി ഉള്ളവരെ അതില്‍ നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757