press release

മുസ്‌ലിം ലീഗ് നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം – വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രയാസത്തിലായ കുടുംബങ്ങളെ സഹായിക്കാന്‍ ശ്രമിച്ച MSF നേതാവ് ആസിഫ് കലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡണ്ട് അസ്‌ലം ചെറുവാടി. ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. തങ്ങളല്ലാത്ത മറ്റാരെങ്കിലും ഇത് ചെയ്താല്‍ കുറ്റകൃത്യമാകുമെന്നാണ് ഇടത് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും മാത്രമെ സാമൂഹ്യ പ്രവര്‍ത്തനം നടത്താവു എന്ന ധാര്‍ഷ്ട്യമാണ് കോവിഡിന്റെ മറവില്‍ ഭരണകക്ഷി നടത്തുന്നത്. രാഷ്ട്രിീയമായി ഭിന്നചേരിയിലുള്ള സാമൂഹിക, രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകരെ നിശബ്ദരാക്കി മാറ്റാനുള്ള സി.പി.എമ്മിന്റെ
ഹീന ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757