press release

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സവിശേഷമായി പരിഗണിച്ച് ചികിത്സയും മരുന്നും ലഭ്യമാക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ പ്രയാസങ്ങളനുഭവിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ് ആവശ്യപ്പെട്ടു. പ്രാഥമിക ചികിത്സക്കായി പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളെയും ജില്ലാ ആശുപത്രിയെയും വിദഗ്ധ ചികിത്സക്കായി മംഗലാപുരം, മണിപ്പാല്‍, പരിയാരം, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം ശ്രീചിത്ര എന്നീ ആശുപത്രികളെയും ആശ്രയിക്കുന്ന മൂവായിരത്തോളം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കാസര്‍കോട് ജില്ലയിലുണ്ട്. നിരന്തര ചികിത്സയും മുടങ്ങാതെയുള്ള മരുന്നും ആവശ്യമുള്ളരാണ് ഇവരിലധിക പേരും. കാസര്‍ഗോഡ് ജില്ലക്ക് പുറത്തുള്ള വിദഗ്ധ ആശുപത്രികളില്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് സമയബന്ധിതമായി ചികിത്സയും മരുന്നുകളും ലഭ്യമാക്കണം. ചില രോഗികള്‍ക്കാവശ്യമായ വളര്‍ച്ചാ ഹോര്‍മോണുകളുമായി ബന്ധപ്പെട്ട മരുന്നുകള്‍ പലതും വരുന്നത് കര്‍ണാടകയില്‍ നിന്നാണ്. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ വിഷയം സവിശേഷമായി പരിഗണിച്ച് അവരുടെ ചികിത്സയും മരുന്നുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ചു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വെല്‍ഫെയര്‍ പാര്‍ട്ടി ഇ-മെയില്‍ സന്ദേശം അയച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757