press release

കോവിഡ്-19 രോഗം സ്ഥിരീകരിച്ച ദുബൈ പ്രവാസികളുമായി പ്രാഥമിക കോണ്‍ടാക്ടുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: കേരളത്തില്‍ സ്ഥിരീകരിച്ച കോവിഡ്-19 രോഗികളില്‍ ഭൂരിപക്ഷവും ദുബായില്‍ നിന്നുള്ള പ്രവാസികളായതിനാല്‍ അത്തരം രോഗികളുമായി പ്രാഥമിക കോണ്‍ടാക്ടുള്ള ദുബായിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
ദുബായില്‍ നിന്നെത്തിയ മലയാളികള്‍ക്ക് സ്വാഭാവികമായും കൂടുതള്‍ ബന്ധമുണ്ടാകുക മലയാളികളോട് തന്നെയായിരിക്കും. നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് തന്നെ അവര്‍ അവിടെ രോഗവ്യാപന സാധ്യതയുള്ള സാമൂഹിക ഇടപെടലുകള്‍ നടത്തിയിട്ടുണ്ടാകും. സ്വാഭാവികമായും ഇത്തരം സാമൂഹികവും വ്യക്തിപരവുമായ ഇടപെടലുകള്‍ മലയാളികളുമായിട്ടാണ് നടന്നിട്ടുണ്ടാവുക. രോഗവ്യാപനം തടയാനും കേരളത്തില്‍ നിന്നുള്ളവരുടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താനും സര്‍ക്കാര്‍ ഇടപെടണം.
ആവശ്യമെങ്കില്‍ ആരോഗ്യ സുരക്ഷ ആവശ്യമുള്ള പ്രവാസികളെ പ്രത്യേകമായി നാട്ടിലെത്തിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ ആലോചിക്കണം. ഈ സാഹചര്യത്തില്‍ അവരുടെ ചിക്തസ, ദൈനംദിന ആവശ്യങ്ങള്‍, ജോലി സുരക്ഷ എന്നിവ ഉറപ്പ് വരുത്താന്‍ യു.എ.ഇ സര്‍ക്കാരുമായി നയതന്ത്ര ഇടപെടല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് കേരളം ആവശ്യപ്പെടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757