keralanews

സര്‍വ്വകലാശാല പരീക്ഷകള്‍: ഹൈകോടതിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കി

 

സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ച നടപടി സ്വാഗതാര്‍ഹം – ഷംസീര്‍ ഇബ്രാഹിം

തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്ലസ്ടു, എസ.്എസ്.എല്‍.സി, സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവ നീട്ടി വെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിം. കനത്ത സാമൂഹിക ജാഗ്രത ആവശ്യമുള്ള ദിവസങ്ങളിലൂടെയാണ് നാട് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്-19 മായി ബന്ധപ്പെട്ട് മുഴുവന്‍ സംവിധാനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പരീക്ഷകള്‍ മാത്രം മാറ്റി വെക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മാര്‍ച്ച് 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെക്കാന്‍ യു.ജി.സിയുടെ പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ സന്നദ്ധമായിരുന്നില്ല.

ഈയൊരു സന്ദര്‍ഭത്തിലാണ് വിദ്യാര്‍ഥി സമൂഹത്തിന്റെ പൊതുവികാരം മാനിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനിച്ചത്. ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല സെക്രട്ടറിയും ലോ കോളേജ് വിദ്യാര്‍ഥിയുമായ സമീഹ, ഫഹീമ എന്നിവര്‍ നല്‍കിയ ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കേരള, കാലിക്കറ്റ്, എം.ജി സര്‍വകലാശാലകളിലെ വി.സി, പി.വി.സി, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കള്‍ സന്ദര്‍ശിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757