zero hour

രഞ്ജന്‍ ഗൊഗോയി നടത്തിയ എല്ലാ വിധികളും പുനഃപരിശോധിക്കണം – ഹമീദ് വാണിയമ്പലം

 

ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണയോടെ രാജ്യസഭാംഗമാകാന്‍ പോകുന്ന മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നടത്തിയ എല്ലാ വിധികളും പുനഃപരിശോധിക്കണം. നീതിയും ജനങ്ങളുടെ വിശ്വാസവും സ്വാര്‍ഥ താല്‍പര്യത്തിനായി ബലികഴിച്ചു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ശ്രീ. രഞ്ജന്‍ ഗൊഗോയിയുടെ പുതിയ സ്ഥാനാരോഹണം. കശ്മീര്‍, ബാബരി മസ്ജിദ്, ആധാര്‍, റഫാല്‍,
ശബരില യുവതി പ്രവേശം, എന്‍.ആര്‍.സി, സ്വകാര്യ ബാങ്ക് മുതലാളിമാര്‍ക്കെതിരായ സി.ബി.ഐ കേസ് തുടങ്ങി രാജ്യം ശ്രദ്ധിച്ച, നീതി പ്രതീക്ഷിച്ച നിരവധി കേസുകളില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും അനുഗുണമായ വിധികളാണ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് നല്‍കിയത്. പതിമൂന്ന് മാസത്തെ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ രഞ്ജന്‍ ഗൊഗോയി വിധി പറഞ്ഞ 43 കേസുകളും പുനഃപരിശോധന നടത്തണം. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ അത് അനിവാര്യമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757