Opinion

കൊറോണയെ തുരത്താന്‍ നമുക്ക് കരുതലുള്ളവരാകാം

1- രോഗികളില്‍നിന്നും രോഗം പടരാന്‍ സാധ്യതയുള്ളവരില്‍നിന്നും അകലം പാലിക്കുക
2- വ്യക്തി ശുചിത്വം പാലിക്കുക, ഇടവിട്ട് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുക. ഇതിനുള്ള സൗകര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുക
3- കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്
4- തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മൂടുക അല്ലെങ്കില്‍ മാസ്‌ക് ധരിക്കുക
5- രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും പതിനാല് ദിവസം വേര്‍പ്പെട്ടു കഴിയുക
6- രോഗികളെ പരിചരിക്കുന്നവര്‍ മാസ്‌കും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കുക
7- സമീകൃത ആഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക
8- അനാവശ്യമായി സ്വന്തം നിലക്ക് ഔഷധങ്ങള്‍ കഴിക്കാതിരിക്കുക
9- രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍തന്നെ ചികിത്സ തേടുക
10- സുരക്ഷയെ കുറിച്ച് അനാവശ്യമായി ഭീതിപരത്താതിരിക്കുക
11- മുതിര്‍ന്ന പൗരന്‍മാര്‍ക്കും കിടപ്പ് രോഗികള്‍ക്കും ജീവിതശൈലീ രോഗമുള്ളവര്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുക
12- കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ഇടകലരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക
13- വൃദ്ധ-അഗതി-അനാഥ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക
14- ക്വാറന്റീനില്‍ ഉള്ളവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക
15- ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു പ്രാഥമിക സൗകര്യങ്ങളും ഉറപ്പു വരുത്തുക.

Let’s defeat coronovirus via caution

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757