cultural

കവിത: ഉടുപ്പടയാളം – ജെസി

 

കവിത
ഉടുപ്പടയാളം
ജെസി

എന്റെ കവിതയിലേക്ക് അവര്‍ എത്ര വേഗമാണ് ഊര്‍ന്നിറങ്ങിയത്.
ചിരിക്കണമെന്നു വിചാരിച്ചാണ് അടുത്ത് ചെന്നത്,
നാല് കാലുകളിലെ ഒലിച്ചിറങ്ങുന്ന ചോരത്തുള്ളികളിലേക്കാണ് ആദ്യം എന്റെ കണ്ണ് പാഞ്ഞത്.
എന്തേയെന്ന് ചോദിക്കും മുന്നേ രണ്ട് മുഖങ്ങള്‍ എനിക്കുത്തരങ്ങള്‍ തന്നു.
സിഗരറ്റ് മണക്കുന്ന ദേഹങ്ങളിലെ
നാല് കണ്ണുകള്‍
കരയാനാകാതെ
പകച്ച് നിന്നു.
പെട്ടെന്ന്
മൂത്തവള്‍ ശാന്തമായി ഇല്ലാതായി.
ഇളയവള്‍ പൂവിതളിനെ
അമര്‍ത്തിപ്പിടിച്ച് നീറുന്നെന്ന് പലവട്ടം
പറഞ്ഞു.
പതിയെ എന്റെ കവിതയിലെ
അവളും ഇല്ലാതായി…
അന്ന് മുതല്‍
രണ്ടുടുപ്പുകള്‍ തൂങ്ങിയാടുന്ന അടയാളങ്ങളായി.
ശബ്ദമില്ലാതെ ഒരു ലോകം എന്റെ മുന്നിലൂടെ കടന്നു പോയി.
മകളെ മുറുക്കിപ്പിടിച്ച്
ഞാനാ കവിതയിലേക്ക്
വെറുതെ നോക്കി..,
ഉടുപ്പുകള്‍ പിന്നെയും പിന്നെയും അടയാളങ്ങളാകുന്ന കാഴ്ച..

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757