Opinion

എന്താണ് ഇസ്‌ലാമോഫോബിയ? – ടി. മുഹമ്മദ് വേളം

 

നിര്‍ണിതമായ ഒരു വസ്തുവിനെയോ അവസ്ഥയെയോ കുറിച്ച അയുക്തികവും തീവ്രവുമായ ഭയപ്പാടിനെയാണ് മനഃശാസ്ത്ര ത്തില്‍ ഫോബിയ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഹൈഡ്രോഫോബിയ വെള്ളത്തെ അകാരണമായി ഭയക്കുന്ന മനോവിഭ്രാന്തി ആണ്. ഋിീോീയവീയശമ പ്രാണികളെ കുറിച്ച ഇത്തരം ഭയം ആണ്. മുസ്‌ലിംകളെ കുറിച്ച ഭയത്തെയും വെറുപ്പിനെയും കുറിക്കാനാണ് ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിക്കുന്നത്. ‘ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തി അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും പിശാചുക്കളായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണതയെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘ഇസ്‌ലാമോഫോബിയ’. ഇസ്‌ലാമോഫോബിയ എന്ന പദം ഇംഗ്ലീഷില്‍ പ്രഥമമായി ഉപയോഗിച്ചത് ഓറിയന്റലിസം റി കണ്‍സിഡര്‍ട്ട് എന്ന പ്രബന്ധത്തില്‍ 1985-ല്‍ ക്രിസ്ത്യന്‍ വംശജനായ ഫലസ്തീന്‍ പണ്ഡിതന്‍ എഡ്വേര്‍ഡ് സെയ്ദാണ്. പിന്നീട് അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ അധിനിവേശ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് 1984-ല്‍ ഇന്‍സൈറ്റ് ഓണ്‍ ദി ന്യൂസ് എന്ന വാര്‍ത്താ മാഗസിന്‍ ഈ പദം ഉപയോഗിക്കുകയുണ്ടായി. അതോടുകൂടിയാണ് ഈ വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ ഇടം നേടിയത്. ബ്രിട്ടനിലെ സസ്‌കസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഗോള്‍ഡന്‍ കോണ്‍വേ അധ്യക്ഷനായി 1996-ല്‍ റെണിമെഡി ട്രസ്റ്റ്, ബ്രിട്ടീഷ് മുസ്‌ലിംകളെയും ഇസ്‌ലാമോഫോബിയയും കുറിച്ച് പഠിക്കാന്‍ ഒരു കമീഷനെ നിയോഗിക്കുകയും ഉണ്ടായി. ആ കമീഷന്‍ തയ്യാറാക്കിയ ഇസ്‌ലാമോഫോബിയ എ ചലഞ്ച് ഫോര്‍ ആസ് ഓള്‍ എന്ന റിപ്പോര്‍ട്ട്, 1997-ല്‍ അന്നത്തെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആയിരുന്ന ജാക്ക് സ്‌ട്രോവിന് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടിലാണ് ആദ്യമായി ഇസ്‌ലാമോഫോബിയക്ക് വ്യക്തമായ നിര്‍വചനം നല്‍കിയത്. ഇസ്‌ലാമോഫോബിയയെകുറിച്ചുള്ള പഠനങ്ങളില്‍ ആ നിര്‍വചനമാണ് പൊതുവില്‍ സ്വീകരിക്കപ്പെടാറുള്ളത്. ‘മുസ്‌ലിംകളെ സമൂഹത്തില്‍നിന്ന് അന്യവല്‍ക്കരിക്കുകയും അവര്‍ക്കെതിരെ വിവേചനം കാണിക്കുകയും ചെയ്യാന്‍ കാരണമാകുന്ന മുസ്‌ലിം വിരുദ്ധ മനോഭാവം’ എന്നാണ് ഇസ്‌ലാമോഫോബിയ റെനിമെഡി കമീഷന്‍ സാമാന്യമായി നിര്‍വചിക്കുന്നത്.

പൂര്‍വ മാതൃക
മതപരവും വംശീയവുമായ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നേരെ ഇത്തരം അയുക്തികമായ വികാരങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും അത് അവര്‍ക്ക് എതിരായ വലിയ ആക്രമണങ്ങള്‍ക്ക് പശ്ചാത്തല ശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്തതിന് ചരിത്രത്തില്‍ പൂര്‍വ മാതൃകകളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് യൂറോപ്പില്‍ ജൂതന്മാര്‍ക്ക് എതിരായി നടന്ന വംശീയ വിദ്വേഷ പ്രചാരണം. പി. ഗോപിന്ദപിള്ള എഴുതുന്നു: ”1348-ല്‍ ഇറ്റലിയുടെ തെക്കേ ഭാഗത്ത് സിസിലിയില്‍ പൊട്ടിപ്പുറപ്പെട്ട് കാട്ടുതീപോലെ യൂറോപ്പിനെയാകെ ഗ്രസിച്ച് മരണവും അരാജകത്വവും വാരിവിതറിയ ഭീകരമായ പ്ലേഗ് ബാധയുണ്ടായി. പ്ലേഗ് ബാധിച്ചവരുടെ ശരീരം ആകെ കറുത്ത നിറത്തില്‍ ആകുന്നതുകൊണ്ട് കറുത്ത മരണം ആഥവാ, ബ്ലാക്ക് ഡെത്ത് എന്ന് ആ മഹാമാരിക്ക് പേര് ലഭിച്ചു. പല സന്ദര്‍ഭങ്ങളിലായി വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടി ച്ച ഈ മഹാമാരി അന്നത്തെ യൂറോപ്പ്യന്‍ ജനസംഖ്യയുടെ മുപ്പത് മുതല്‍ അറുപത് ശതമാനം വരെ അപഹരിച്ചതായിട്ടാണ് ചരിത്രകാരന്മാര്‍ തിട്ടപ്പെടു ത്തിയിട്ടുള്ളത്. ഈ പ്ലേഗ് ബാധക്കുള്ള കാരണം, ജൂതന്മാര്‍ കിണറ്റില്‍ വിഷം കലര്‍ ത്തിയതുകൊണ്ടാണെന്ന കിംവദന്തി യൂറോപ്പില്‍ ആകെ പ്രചരിച്ചു. യഹൂദന്മാര്‍ യൂറോപ്പിലെ ജനവാസ കേന്ദ്രങ്ങളില്‍നിന്നൊഴിഞ്ഞ് ഗെറ്റൊ എന്ന പേരിലറിയപ്പെടുന്ന ഒതുങ്ങിയ ചുറ്റുവട്ടത്തില്‍ തിക്കിത്തിരക്കി പാര്‍ക്കുകയായിരുന്നു പതിവ്. അതുകൊണ്ട് അവര്‍ക്കിടയില്‍ പ്ലേഗ് ബാധ വിരളമായിരുന്നു. ബൈബിള്‍ പഴയനിയമത്തിലെ ചിട്ടവട്ടങ്ങള്‍ അനുസരി ച്ച് ജീവിച്ചുവന്ന ജൂതന്മാര്‍ കുളിയും തേവാരവും മറ്റുള്ളവരേക്കാള്‍ കൃത്യമായി പാലിച്ചിരുന്നതിനാല്‍ ഏത് രോഗവും അവരെ നേരിയ അളവില്‍ മാത്രമേ ബാധിക്കാറുണ്ടായിരുന്നുള്ളൂ. അവര്‍ ക്രിസ്ത്യാനികള്‍ കൂടി ഉപയോഗിക്കുന്ന പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കാറുമില്ല. ഒരുപക്ഷേ, അതും ശുചിത്വദീക്ഷ മൂലമാകാം. ഇതെല്ലാം ചേര്‍ന്നപ്പോള്‍ ജൂതന്മാര്‍ കിണറുകളില്‍ വിഷം കലര്‍ത്തിയെന്ന കള്ളക്കഥ വ്യാപകമായി പ്രചരിക്കാനിടയായി. പലപ്പോഴും അവര്‍ അക്രമണത്തിനും കൂട്ടക്കൊലക്കും വിധേയരായി. 1849-ല്‍ സിസര്‍ലാന്റിലെ ജൂതന്മാരെ കൂടാതെ ഭിക്ഷക്കാര്‍, കുഷ്ഠരോഗികള്‍, തീര്‍ഥാടകര്‍, വിദേശികള്‍ തുടങ്ങിയവരെയും ഈ മഹാമാരിക്ക് ഉത്തരവാദികളായി ആരോപിച്ച് പീഡി പ്പിക്കുകയും ആട്ടിയോടിക്കുകയും കൂട്ടത്തോടെ വധിക്കുകയും ചെയ്യുക എന്നത് അക്കാലത്ത് പതിവായിത്തീര്‍ന്നു” (പി. ഗോവിന്ദപിള്ള, വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്). ഇതിനെയാണ് യൂറോപ്യന്‍ ചരിത്രത്തില്‍ ആന്റീ സെമിറ്റിസം എന്ന് പറയുന്നത്. ഈ അവാസ്തവ പ്രചാരണങ്ങള്‍ യൂറോപ്പില്‍ നിര്‍ബാധം നടന്നുകൊണ്ടിരുന്നു.

മോസസ് പ്രവാചകന്റെ വിമോചനത്തിന് ഓര്‍മിക്കുന്ന ആഘോഷമായ ‘വാസോവര്‍’ ആഘോഷകാലത്ത് യഹൂദര്‍ ക്രൈസ്തവരുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി അവരുടെ ചോര ചേര്‍ത്ത് അപ്പമുണ്ടാക്കുന്നതിനെപ്പറ്റി ധാരാളം കഥകള്‍ അക്കാലത്ത് യൂറോപ്പില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. യഹൂദരൂടെ ആഘോഷവേളയില്‍ കൈസ്ര്തവ പാതിരിമാരില്‍ ചിലര്‍ അത്തരം ആരോപണങ്ങളുമായി രംഗത്തു വരും. ജാരശിശുക്കളുടെ മൃതദേഹങ്ങള്‍ ചവറ്റുകൂനയില്‍നിന്നും കണ്ടെടുക്കുമ്പാള്‍ അത് യഹൂദര്‍ കൊന്നിട്ടതാണെന്ന് പ്രസംഗിക്കും. യഹൂദര്‍ക്ക് മതപരമായി രക്തം നിഷിദ്ധമാണെന്നുള്ള കാര്യമൊക്കെ അപ്പോള്‍ ജനം മറന്നു. 1946-ല്‍ വരെ പോളണ്ടില്‍ അങ്ങനെ ഒരു അപവാദം പ്രചരിപ്പിച്ചപ്പോള്‍ അനേകം യഹൂദര്‍ കൊല്ലപ്പെട്ടു. ഇംഗ്ലീഷ് മഹാകവി ജെഫ്‌രി ജോസര്‍ തന്റെ കാന്റന്‍ബറി കഥകളില്‍ ‘സാത്താന്‍ കൂടുകൂട്ടിയ ഹൃദയമുള്ള യഹൂദര്‍’ ഒരു ക്രൈസ്തവ ശിശുവിനെ തട്ടിെക്കാണ്ടുപോയി കൊന്ന കഥ വിവരിക്കുന്നുണ്ട്. കഴുത്തറുക്കപ്പെട്ട നിലയില്‍ ചവറ്റുകൂനയില്‍ കണ്ട കുഞ്ഞുയേശു സ്‌തോത്രം പാടാന്‍ തുടങ്ങിയെന്നും അതറിഞ്ഞ് സ്ഥലത്തെത്തിയ മജിസ്‌ട്രേറ്റ് എല്ലാ യഹൂദരെയും വധിക്കാന്‍ കല്‍പ്പിച്ചെന്നുമാണ് ‘ദ പ്രയറസ് ട്രയില്‍’ വിവരിക്കുന്നത്. യഹൂദര്‍ക്ക് ഗന്ധകത്തിന്റെ ദുര്‍ഗന്ധമുണ്ടെന്നും അവര്‍, ഖുര്‍ബാനക്ക് ഉപയോഗിക്കുന്ന യേശുവിന്റെ പ്രതീകമായ അപ്പം മോഷ്ടിച്ച് കുരിശില്‍ തറക്കുമെന്നുമുള്ള കഥകള്‍ വ്യാപകമായിരുന്നു. അത്തരം വിശ്വാസങ്ങളുടെ ഭാഗമായി യഹൂദര്‍ ലോകം കീഴടക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന വിശ്വാസവും ക്രൈസ്തവ വംശവെറിയന്മാര്‍ വിനിമയം ചെയ്തിരുന്നു. ഈ ജൂതവിരുദ്ധ പ്രചാരണങ്ങളാണ് പിന്നീട് ഹിറ്റ്‌ലര്‍ രാഷ്ട്രീയമായി ഏറ്റെടുക്കുകയും ആര്യവംശീയവാദത്തെ അടിസ്ഥാനമാക്കുകയും ജൂതന്മാര്‍ ആര്യവംശത്തിന് പുറത്തുള്ളവരാണെന്നും ജര്‍മനിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണക്കാരാണെന്നുമുള്ള നിരന്തരമായ പ്രചാരണം നടത്തുകയും ചെയ്ത് ഒടുവില്‍ 70 ലക്ഷത്തോളം വരുന്ന ജൂതരുടെ കൂട്ടക്കൊലക്ക് കാരണമാവുകയും ചെയ്തത്.

ഇസ്‌ലാമോഫോബിയ
ഇസ്ലാമോഫോബിയ എന്താണ് എന്ന് മനസ്സിലാവുന്ന രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഒന്ന് ലൗ ജിഹാദ്. ലൗ ജിഹാദ് എന്നത് ഒരു വിഭാഗത്തിനെതിരായ വിദ്വേഷ പ്രചരണത്തിനു വേണ്ടി ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഒരു പ്രചാരണായുധമാണ്. ഇതു മനസ്സിലാകാന്‍ സഹായിക്കുന്ന ഒരു കഥയുണ്ട്. അഷ്‌കര്‍, റമീസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘അല്‍മൊയ്തു’ എന്ന ഡോക്യൂമെന്ററിയുടെ ഇതിവൃത്തമാണത്. രണ്ടു ചെറുപ്പക്കാരാണ് ഈ ലഘുചിത്രത്തിലെ കഥാപാത്രങ്ങള്‍. അതിലെ ഒരാള്‍ ഒരു പുതിയ പത്രത്തിന്റെ ഉടമയാണ്. പത്രം വന്‍ നഷ്ടത്തില്‍ കൂപ്പുകുത്തി പൂട്ടുന്നതിന്റെ വക്കിലാണ്. ഇതില്‍ വിഷണ്ണനായിരിക്കുന്ന പത്ര ഉടമയായ ചെറുക്കാരനോട് സുഹൃത്ത് പറയുന്നു: ‘നിന്റെ പത്രത്തെ ലാഭകരമാക്കാന്‍ എന്റെ കൈയില്‍ ഒരാശയമുണ്ട്’. അത് എന്താണ് എന്ന് വളരെ ആകാംക്ഷയോടെ ഈ യുവ പത്രമുതലാളി ചോദി ച്ചു. സുഹൃത്ത് പറഞ്ഞു: ‘മുസ്ലിംകള്‍ മലപ്പുറം ജില്ലയില്‍ വ്യാപകമായി ലിക്വര്‍ ജിഹാദ് നടത്തുന്നു എന്ന് ഒരു എക്സ്‌ക്ല്യൂസീവ് പ്രസിദ്ധീകരിക്കുക’. എന്താടാ ഈ ലിക്വര്‍ ജിഹാദ് എന്ന് ചോദിക്കുന്ന സുഹൃത്ത് പറഞ്ഞു: ‘മല ുറ ത്ത് മുസ്ലിംകള്‍ വ്യാപകമായി കള്ള്കൊടുത്ത് ഇതര മതസ്ഥരെ മതംമാറ്റുന്നു എന്ന് എക്സ്‌ക്ല്യൂസീവ് പ്രസിദ്ധീകരിക്കുക’. പത്ര ഉടമ ചോദി ച്ചു: ‘നീ എന്നെ തമാശയാക്കുകയാണോ? മുസ്ലിംകള്‍ മദ്യം കൊടുത്ത് മതംമാറ്റുന്നു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണ്? മദ്യം അവര്‍ക്ക് നിഷിദ്ധമാണല്ലോ?, സുഹൃത്ത് പറഞ്ഞു: ‘അതൊക്കെ വിശ്വസിക്കും, പറയേണ്ട പോലെ പറഞ്ഞാല്‍ മതി. പെണ്‍കുട്ടികളെ വളക്കുന്നതും ലൈംഗികബന്ധം പുലര്‍ത്തുന്നതുമൊക്കെ അവരുടെ മതത്തില്‍ അനുവദനീയമാണോ? എന്നിട്ട് അത് പറഞ്ഞിട്ട് ആളുകള്‍ വിശ്വസിച്ചിട്ടില്ലേ?’ യൂറോപ്പില്‍ ജൂതന്മാര്‍ ക്രൈസ്തവ കുട്ടികളുടെ രക്തം വാസോവര്‍ ആഘോഷ ത്തില്‍ അപ്പത്തില്‍ ചേര്‍ക്കുന്നു എന്ന് പ്രചരിപ്പിച്ചപ്പോള്‍ രക്തം ജൂതന്മാര്‍ക്ക് മതപരമായി നിഷിദ്ധമാണ് എന്നതുപോലും പരിഗണിക്കാതെയായിരുന്നു അത് എന്നതുപോലെ തന്നെയാണിതും.

ഇന്ത്യയില്‍ ഏറ്റവുമധികം ഭീകരാക്രമണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ കണക്കു പ്രകാരം ഇടതുപക്ഷ പശ്ചാത്തലമുള്ള മാവോയിസ്റ്റുകളാണ്. സി.പി.ഐ മാവോയിസ്റ്റ് എന്ന സംഘടനയാണ് ഇന്ത്യയിലെ പ്രധാന മാവോയിസ്റ്റ് സംഘടന. അവര്‍ എന്തെങ്കിലും അക്രമം നടത്തിയാല്‍ ഒരു ഇടതുപക്ഷ സംഘടനയും കമ്യൂണിസ്റ്റ്് പാര്‍ട്ടിയും അതിന് മറുപടി പറയേണ്ടതില്ല. എന്നാല്‍, ഏതെങ്കിലും ഒരാക്രമണം നടത്തിയത് മുസ്ലിം സംഘടനയാണെന്ന് പറയ െട്ടാല്‍ മുഴുവന്‍ മുസ്ലിം സംഘടനകളും അതിനെ തള്ളി പ്പറയാന്‍ ബാധ്യസ്ഥരായിത്തീരും. അല്ലാതെ അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. അത്തരമൊരു സമ്മര്‍ദം സമൂഹാന്തരീക്ഷ ത്തില്‍ നിലനില്‍ക്കുന്നുണ്ട്. എവിടെയെങ്കിലും മുസ്‌ലിം സംഘടന എന്ന് പറയപ്പെടുന്നവര്‍ ഭീകരാക്രമണം നടത്തിയാല്‍ എല്ലാ മുസ്‌ലിം സംഘടനകളും അതിനെ തള്ളി പ്പറയാന്‍ സമ്മര്‍ദമനുഭവിക്കുന്നതിന് കൃത്യമായ അര്‍ഥമുണ്ട്; മുസ്ലിംകള്‍ അടിസ്ഥാനപരമായി ഭീകരവാദികളാണ്. ഇനി നിങ്ങള്‍ അങ്ങനെയല്ലെങ്കില്‍ അത് നിങ്ങള്‍ പ്രത്യേകമായി പറയേണ്ടതാണ്. അത് അപവാദ (ഋഃലാുശേീി) മാണ്, അടിസ്ഥാനം, മുസ്ലിംകള്‍ തീവ്രവാദികളാണ് എന്നതാണ്. ഇത് വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ഫോബിയയാണ്. ഒരു വശ ത്ത് സംഘ്പരിവാര്‍ ഫാസിസമാണ് ഇന്ത്യയില്‍ അവരുടെ തുടക്കം മുതല്‍ ഈ ഭീതിയും വെറുപ്പും സൃഷ്ടിച്ചു കൊണ്ടിരുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം അവരുടെ നിലനില്‍പ്പിന് ഒരു ശത്രുവായി മുസ്ലിംകളെ പ്രതിഷ്ഠിച്ചതാണ് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നതിന്റെ ആഗോള പശ്ചാത്തലം. മുതലാളി ത്തത്തിനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ സമരങ്ങള്‍ ഇസ്ലാമോഫോബിയക്കെതിരായ സമരങ്ങള്‍ ഏറ്റെടുക്കുന്നത് കാണാന്‍ കഴിയും. അമേരിക്കന്‍ ഇടതുപക്ഷ എഴുത്തുകാരി ദീപകുമാര്‍ ഇസ്ലാമോഫോബിയ എന്ന പുസ്തകത്തില്‍ എഴുതുന്നു: ‘മുസ്ലിം മാപ്പിംഗ് നടത്തുന്നതിനായി ന്യൂയോര്‍ക്ക് പൊലീസ് നടപ്പാക്കിയ പദ്ധതിക്കെതിരെ പ്രകടനങ്ങളും പത്രസമ്മേളനങ്ങളും നടന്നു. ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രസ്ഥാനം അതേറ്റെടുത്തു. ന്യൂയോര്‍ക്ക് പൊലീസ് കമീഷണര്‍ റോ കെല്ലി രാജിവെക്കണമെന്നാവശ്യപ്പെട്ടു. അവര്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ ന്യൂയോര്‍ക്ക് പൊലീസ് ലാറ്റിംഗ് വംശജരെയും കറുത്തവരെയും ഉന്നംവെ ച്ച് നടത്തുന്ന നീക്കങ്ങള്‍ക്ക് തുല്യമാണിതെന്ന് ശക്തമായ വിമര്‍ശനം ഉന്നയിക്കപ്പെട്ടു’.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757