Opinion

ഇസ്‌ലാംഭീതി ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചതെങ്ങിനെ? – സമദ് കുന്നക്കാവ്

ഒരു സമൂഹം മറ്റൊരു സമൂഹത്തിനുമേല്‍ അധീശത്വവും ആധിപത്യവും പുലര്‍ത്തുന്നത് ഉല്‍പാദന ബന്ധങ്ങള്‍ കൈയടക്കി വെ ച്ചുകൊണ്ട് മാത്രമല്ല. മറിച്ച്, ഉല്‍പാദന ബന്ധങ്ങളെയും സാമ്പത്തിക രൂപങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുന്ന സാംസ്‌കാരിക രംഗങ്ങള്‍കൂടി വരേണ്യവര്‍ഗം ബോധപൂര്‍വം സൃഷ്ടിക്കുന്നു. ഇതിലൂടെ സമകാലിക ലോകത്തിന്റെ സാംസ്‌കാരിക ബോധങ്ങളിലും അവരുടെതന്നെ പ്രതിനിധാന രംഗങ്ങളിലും അധീശ താല്‍പര്യങ്ങളും വ്യാകുലതകളും പ്രത്യക്ഷപ്പെടുന്നു. കൊട്ടിയാഘോഷിക്ക െപ്പട്ട യൂറോപ്യന്‍ നവോത്ഥാനം പ്രതിസ്ഥാനത്തു നിര്‍ത്തിയ ഇസ്‌ലാം ഭ്രാന്ത് 9/11 നു ശേഷം ഇസ്‌ലാമോഫോബിയ എന്ന വാഴ് ത്തുപാട്ടിലേക്ക് തിടംവെച്ചുയര്‍ന്നതെങ്ങനെ? ആധുനികതയുടെ ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് മെരുങ്ങിക്കിട്ടാത്ത ഇസ്‌ലാമിന്റെ മേല്‍ ചാര്‍ത്ത െപ്പട്ട മതഭ്രാന്ത്/ഭ്രാന്തന്‍ വിശേഷണങ്ങള്‍ ഭീകരവാദി, തീവ്രവാദി തുടങ്ങിയ ആധുനികോത്തര വിശേഷണങ്ങളിലേക്ക് വഴിമാറി സഞ്ചരിച്ചതെങ്ങിനെ? ഈ ചോദ്യങ്ങള്‍ക്ക് പുതിയകാല പഠനങ്ങള്‍ ഉത്തരം നല്‍കുന്നു.

അപരനായ മുസ്‌ലിമിന്റെ പിറവി
ലോകത്ത് അരങ്ങേറിയ മുഴുവന്‍ ബലപ്രയോഗങ്ങളെയും ചരിത്രപുരോഗതിയുടെ അനിവാര്യതയായാണ് ആധുനിക സ്റ്റേറ്റ് വീക്ഷിക്കുന്നത്. അതിനാല്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ കാലംതൊട്ട് അക്രമം യൂറോപ്പിന്റെ കൂടപ്പിറപ്പായാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയാധുനികതയുടെ നടുത്തളത്തിലേക്ക് ഇറങ്ങിചെല്ലാനിരുന്ന യൂറോപ്പ്, ദേശത്തെ നോക്കിക്കണ്ടത് സംസ്‌കാരത്തിന്റെയും വംശത്തിന്റെയും കണ്ണടകളിലൂടെയായിരുന്നു. സാംസ്‌കാരിക അപരത്വങ്ങളെ പൊതുജീവിത ത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യാന്‍ സാംസ്‌കാരിക മണ്ഡലത്തെ പിടിച്ചെടുക്കുക എന്ന തന്ത്രമാണ് കൊളോണിയലിസം നടപ്പാക്കിയത്. ഇതുവഴി ഇസ്ലാമിന്റെ സവിശേഷമായ അടയാളങ്ങളെയും അനുഷ്ഠാനങ്ങളെയും ഇകഴ്ത്തിക്കാട്ടുന്ന ആവിഷ്‌കാരങ്ങള്‍ സാമ്രാജ്യത്വം ആസൂത്രണം ചെയ്തു. അപരിഷ്‌കൃതനും യുക്തിഹീനനും വൈകാരികനും അക്രമോത്സുകനുമായ മുസ്ലിം ഇതിലൂടെ പൊതുമണ്ഡലത്തില്‍ വേരുറപ്പിക്കപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചക്കുശേഷം ഈ മുസ്ലിം അപരത്വ കാഴ്ചപ്പാടിന് മുമ്പെങ്ങുമില്ലാത്ത പ്രചാരം കൈവന്നിരിക്കുന്നു. മുമ്പ്, മുസ്ലിം വിരുദ്ധതയുടെ വാര്‍പ്പുമാതൃകകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സമാന്തരമായി കമ്യൂണിസമെന്ന ശത്രുവും സാമ്രാജ്യത്വത്തിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാല്‍, ഗോര്‍ബച്ചേവിനും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കും ശേഷം കമ്യൂണിസമെന്ന സങ്കല്‍പം അണിയറയിലേക്ക് മാറ്റപ്പെട്ടു. 1990-കളിലെ സോഷ്യലിസ്റ്റ് ചേരിയുടെ അമരക്കാരനായിരുന്ന സോവിയറ്റ് റഷ്യയുടെ തകര്‍ച്ച സാമ്രാജ്യത്വത്തിന്റെ ആധിപത്യശ്രമങ്ങളെ ചടുലമാക്കി. ലോകം അമേരിക്ക നേതൃത്വം നല്‍കിയ ഏകധ്രുവലോക ക്രമത്തിലേക്ക് മാറ്റിപ്പണിയപ്പെട്ടു. ഇന്ത്യയാകട്ടെ എക്കാലവും കാത്തുസൂക്ഷിച്ച ചേരിചേരാനയം ഉപേക്ഷിക്കുകയും അമേരിക്കന്‍ ചേരിയില്‍ അണിനിരക്കുകയും ചെയ്തു. ഇസ്രയേലുമായി ഇന്ത്യ നിലനിര്‍ ത്തിയിരുന്ന ആദര്‍ശാധിഷ്ഠിതമായ അകലം അതോടുകൂടി അവസാനിച്ചു. ഇസ്രയേലുമായി പുതിയ നയതന്ത്രബന്ധങ്ങള്‍ക്ക് തുടക്കമിട്ടതോടുകൂടി ഇന്ത്യയിലും ഇസ്ലാമോഫോബിയയുടെ പുതിയ പ്രചരണ തന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഇപ്പോള്‍ ഏവരുടെയും ഉന്നം ഇസ്ലാമിക തീവ്രവാദമായി വികസിച്ചുവന്നിരിക്കുന്നു.

ഇസ്ലാം ഭീതിയുടെ ഇന്ത്യന്‍ പരിസരം
മുഖ്യധാരയെന്ന ആശയം അടിപ്പടവായി സ്വീകരിച്ചുകൊണ്ടാണ് ദേശ-രാഷ്ട്രങ്ങളുടെ ഉദയവും വളര്‍ച്ചയും സാധ്യമാകുന്നത്. ഈ മുഖ്യധാരയുടെ നിര്‍മാണത്തിനും അതിന്റെ സ്ഥായീഭാവത്തിനും ചില കൈകൊള്ളലുകളും കൈയൊഴിയലുകളും അനിവാര്യവുമാണ്. ദേശനിര്‍മിതിയുടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സാംസ്‌കാരിക മൂലധനമായി ഇന്ത്യ കൈകൊണ്ടത് വൈദിക ഭൂതകാലവും, അപരമായി കൈയൊഴിഞ്ഞത് ഇസ്ലാമുമായിരുന്നു. അതിനാല്‍ മുസ്ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചേടത്തോളം ഒളിച്ചിരിക്കാന്‍ പറ്റിയ പാരമ്പര്യങ്ങളോ സാംസ്‌കാരങ്ങളോ ഇന്ത്യയിലില്ല. ഫാസിസമാവട്ടെ ശുദ്ധ പൈതൃകത്തിന്റെയും സാംസ്‌കാരിക ദേശീയതയുടെയും പൊയ്ക്കാലുകളില്‍ കയറിയാണ് മാനവികതയെ എന്നും കടന്നാക്രമിച്ചിട്ടുള്ളത്. മുസ്ലിംകളില്‍ നിന്ന് ഭിന്നമായ പൊതു ഹിന്ദു സമൂഹത്തെ ആശയപരമായി സ്ഥാപിച്ചെടുത്ത് ഒരു അഖണ്ഡ ഹിന്ദുരാഷ്ട്രത്തെ രൂപപ്പെടുത്തിയെടുക്കാനാണ് അതിന്റെ ശ്രമം. അതിനാല്‍ ഫാഷിസം ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കുന്നത് രാജ്യത്തിന്റെ സാംസ്‌കാരിക ഭൂമികയിലാണ്. ഇസ്ലാമികമായ എല്ലാറ്റിനെയും വെറുക്കാനും നശിപ്പിക്കാനും പരിശീലിപ്പിക്കുന്ന മൂല്യബോധവും ആശയലോകവുമാണ് ഇന്ന് സംഘ്പരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഈ സാംസ്‌കാരിക മണ്ഡലത്തെ ‘കള്‍ച്ചറല്‍ നാഷ്ണലിസം’ എന്ന ഭ്രാന്തന്‍ ചിന്തയിലേക്ക് വികസിപ്പിച്ചെടുത്തു എന്നിടത്താണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ വിജയം. അവക്ക് എതിരുനില്‍ക്കുന്ന ജനവിഭാഗത്തെയും സംസ്‌കാരത്തെയും എത്രമാത്രം മൂല്യവത്തും പാരമ്പര്യബദ്ധവുമായാല്‍ പോലും നിര്‍ദയം അത് അപരവത്കരിക്കുന്നു.

ബഹുസ്വരമായൊരു ദേശത്ത് കുടികൊള്ളുമ്പോള്‍ തന്നെ സാര്‍വദേശീയമായി സ്വന്തം ആദര്‍ശത്തെയും സ്വത്വബോധത്തെയും ഉയര്‍ത്തിക്കാട്ടാനും അതില്‍ അഭിമാനിക്കാനും കഴിഞ്ഞ സമൂഹമാണ് ഇന്ത്യന്‍ മുസ്ലിംകള്‍. ഇസ്ലാമിക പാരമ്പര്യങ്ങള്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് പിറന്നമണ്ണില്‍ വേരുകളാഴ്ത്തി ആകാശങ്ങള്‍ക്കപ്പുറമുള്ളൊരു ലോകത്തെ കിനാവുകാണാനാണ് അവര്‍ അനുശീലിച്ചത്. അതാകട്ടെ സാംസ്‌കാരിക ബഹുത്വങ്ങളുടെ നിറക്കൂട്ടില്‍ ചാലിച്ചെടുത്ത ദേശബോധത്തെയും പൗരസങ്കല്‍പത്തെയും ഇന്ത്യക്ക് പകര്‍ന്നു നല്‍കി. എന്നാല്‍, കൊളോണിയല്‍ ആധുനികതയുടെ ഇന്ത്യന്‍ രംഗപ്രവേശത്തിനു ശേഷം ഈ ആദാന പ്രദാനങ്ങളുടെ ഗതി തിരിഞ്ഞു. ദേശങ്ങളിലധിവസിക്കുന്ന ഓരോ ജനതക്കും പാരമ്പര്യവും പൗരാണികതയും പകര്‍ന്നുനല്‍കപ്പെട്ടപ്പോള്‍ ഇസ്ലാമിക സംസ്‌കാരം ബോധപൂര്‍വം നിഷ്‌കാസനം ചെയ്യപ്പെട്ടു.

ബഹുമത സമൂഹങ്ങളില്‍ രൂപംകൊള്ളുന്ന ഭൂരിപക്ഷ മതാധികാരം പങ്കാളിത്തത്തിന്റെയും ബഹുസ്വരതയുടെയും രാഷ്ട്രീയത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും, തന്മൂലം ഭരണകൂടം പ്രത്യക്ഷത്തില്‍ മതേതരമായിരിക്കുമ്പോള്‍ തന്നെ ന്യൂനപക്ഷ മതബോധം നിരന്തരം സാംസ്‌കാരിക-രാഷ്ട്രീയ വിചാരണകള്‍ക്ക് വിധേയമാകുമെന്നും ടി.ടി.ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫ്രാന്‍സില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്തുന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടായതും, ഒടുവില്‍ ഫ്രഞ്ച് ഗവണ്‍മെന്റ ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നതും മതേതരത്വമെന്നത് ഭൂരിപക്ഷമതവും ഭരണകൂടവും തമ്മിലുള്ള അനുരഞ്ജനത്തിന്റെയും സമവായത്തിന്റെയും തെളിവുകളിലൊന്നായി അദ്ദേഹം ഉദാഹരിക്കുന്നു. ഭൂരിപക്ഷ മതവുമായുണ്ടാക്കുന്ന സമവായത്തിന് പുറത്തുള്ളവയെല്ലാം മതേതരത്വത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണെന്ന അടിസ്ഥാന സമീപനമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതെന്നും, ഇന്ത്യയെപ്പോലുള്ള ബഹുമത രാജ്യങ്ങളിലും ഇത് അരങ്ങേറുന്നുണ്ടെന്നും ശ്രീകുമാര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍, വിശിഷ്യ കേരളം പോലുള്ള ബഹുമത സമൂഹങ്ങളില്‍ മതനിരപേക്ഷത പലപ്പോഴും ഭൂരിപക്ഷ മതാധികാര ത്തിന്റെ പ്രശ്നത്തെ മൂടിവെക്കുകയും, പങ്കാളിത്തത്തെയും ബഹുസ്വരതയെയും അതിന്റെ സാംസ്‌കാരിക സഞ്ചയത്തെയും ശക്തിപ്പെടുത്തുകയും നീതിമത്കരിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. (മാധ്യമം ആഴ്ചപ്പതിപ്പ് 2010 ജൂണ്‍ 19) കേരളത്തിലെ ഇസ്ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന് പ്രതിസന്ധികള്‍ തീര്‍ക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ ശാക്തീകരണം ഈ ഭൂമികയില്‍ വെച്ചാണ് തഴച്ചുവളരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. ഭൂരിപക്ഷ മതാധികാര രാഷ്ട്രീയത്തിന് പ്രത്യക്ഷത്തില്‍ തോല്‍വി സംഭവിക്കുമ്പോഴും അതിന്റെ സാംസ്‌കാരികമായ സവിശേഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും, ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രകാശനങ്ങളെല്ലാം വര്‍ഗീയതയായി മുദ്രകുത്തി നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്ന മതേതരത്വ സമീപനം കേരളത്തില്‍ കാണപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. അഥവാ, ആധുനിക പൗരത്വത്തിന്റെ മാതൃകയായി ഇവിടെ അവതരിപ്പിക്കപ്പെടുന്നത് ആര്‍ഷ ഭാരത സങ്കല്‍പ രൂപമാണെന്നും, ഈ മതേതര ഭാവനകള്‍ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ പൈശാചികവത്കരിക്കാന്‍ സഹായമാവുന്നുണ്ടെന്നും നാം തിരിച്ചറിയുന്നില്ല.

പുറത്ത് ലെനിന്‍, അകം പൂന്താനം
ഇടതുപക്ഷ പ്രയോഗങ്ങളില്‍ പ്രകടമാവുന്ന പ്രബലമായ വൈരുധ്യം പ്രാഥമികമായി അത് സവര്‍ണവും രണ്ടാമതായി ആധുനികവുമാണ് എന്നതാണ്. അതിനാല്‍ മതേതര ആധുനികരുടെ ഇസ്ലാം വിശകലനങ്ങള്‍ക്ക് എപ്പോഴും സവര്‍ണതയുടെ നിലപാട് തറയുണ്ടാകും. സവര്‍ണോന്മുഖമായ ഈ ജലാശയത്തില്‍ ഒരു പരല്‍മീനിനെ പോലെ നീന്തിത്തുടിക്കുന്ന ഇവര്‍ക്ക് ഇസ്ലാമിന്റെ ചിഹ്നങ്ങളും സംസ്‌കാരങ്ങളും വെച്ചുപൊറുപ്പിക്കാന്‍ സാധിക്കുകയില്ല. മതേതരത്വ മുദ്രാവാക്യങ്ങള്‍ക്ക് എത്രമാത്രം വീറ് കൂടുന്നുവോ അതിനനുസൃതമായി അവരുടെ അകത്തിരിക്കുന്ന ‘പൂന്താനം’ പുറത്തുചാടും. മതനിരപേക്ഷതയുടെ നടത്തിപ്പുകാരായി സ്വയം പരിഗണിച്ചുവരുന്ന ഈ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് മതേതരത്വമെന്നത് ഇസ്ലാം വിമര്‍ശനത്തിനുള്ള ടൂളാണ്. ന്യൂനപക്ഷങ്ങളോടുള്ള മതേതര താദാത്മ്യപ്പെടലുകളോടുപോലും സഹിഷ്ണുതാപൂര്‍വം സംവദിക്കാന്‍ അവര്‍ക്ക് സാധിക്കാത്തത് ഇതുമൂലമാണ്. ഇന്ത്യയിലെ മതേതര ഇടപെടലുകള്‍ എപ്പോഴും ന്യൂനപക്ഷ പ്രീണനമായാണ് അനുഭവപ്പെടുന്നതെന്നും, അവയാകട്ടെ ഹൈന്ദവ വിരുദ്ധവും ഭൂരിപക്ഷവികാരത്തെ മാനിക്കാത്തതുമാണെന്നും അവര്‍ സിദ്ധാന്തിക്കുന്നു. ലോകാടിസ്ഥാനത്തില്‍ ശക്തിപ്രാപിച്ചുവരുന്ന ‘മുസ്ലിം തീവ്രവാദം’ ഇന്ത്യയിലേക്കും പടരുന്നുണ്ടെന്നും, ഇതിനെതിരായ പോരാട്ടമാണ് മതേതര ഇടപെടലുകളുടെ പ്രാഥമിക പടിയായി വേണ്ടതെന്നുമാണ് അവരുടെ വാദം. ഇതിനൊരുങ്ങാത്ത ഇടതുപക്ഷ ധാരക്കകത്തുള്ള മതേതരവാദികളുടെ മതനിരപേക്ഷ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ പ്രീണനം മാത്രമാണെന്നും അവര്‍ ഉറപ്പിച്ചിരിക്കുന്നു. അക്രമണോത്സുക ഹിന്ദുത്വത്തിന്റെ സൈദ്ധാന്തിക സംരക്ഷകരും സവര്‍ണതയുടെ കാര്‍മികത്വം വഹിക്കുന്നവരുമായ ഈ മധ്യവര്‍ഗ ബുദ്ധിജീവികളുടെ സിദ്ധാന്ത ശാഠ്യങ്ങള്‍ക്ക് ഇടതുപക്ഷത്തിനകത്ത് അംഗീകാരം കിട്ടുന്നുവെന്നതിന്റെ തെളിവാണ് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം സാമൂഹിക സംഘാടനത്തോട് സി.പി.എം കാട്ടുന്ന കലിപ്പ്. മുസ്ലിം സാമൂഹിക സംഘടനകള്‍ക്ക് കീഴില്‍ മതേതര-ജനാധിപത്യ ഉള്ളടക്കത്തോടുകൂടി നടത്തപ്പെടുന്ന പ്രക്ഷോഭങ്ങളെ വര്‍ഗീയമെന്ന് മുദ്ര ചാര്‍ത്താനുള്ള സി.പി.എം ശ്രമം ഇസ്ലാം ഭീതിയുടെ തന്നെ ഭാഗമാണ്. സവര്‍ണ ഫാഷിസം രാഷ്ട്രീയമായി വിജയം നേടുകയും ഭരണം കൈയാളുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ ഇതിനോട് സമരസപ്പെട്ട് മുഖ്യധാരാ സംസ്‌കാരത്തിന്റെ നടത്തിപ്പുകാരായി മാറാനാണ് ഇടതുപക്ഷ മതേതര കക്ഷികള്‍ പോലും ശ്രമിച്ചുപോരുന്നത്. ഇടതുപക്ഷം മുസ്ലിം സാമൂഹിക ജീവിതത്തോടും അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോടും തുടര്‍ന്നുപോന്ന ചരിത്രപരമായ വൈരുധ്യത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇത്.

ഇസ്ലാമിക പ്രതിബദ്ധതയുള്ള വ്യക്തികളെയും സംഘടനകളെയും ഉള്‍കൊള്ളാനുള്ള വികാസക്ഷമത ഇടതുപക്ഷത്തിന് മാറിയ ലോകത്തും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. അബ്ദുന്നാസര്‍ മഅ്ദനിയുമായുള്ള വേദിപങ്കിടലിനെക്കുറിച്ച് ക്ഷമാപണ സ്വരത്തോടുകൂടിയല്ലാതെ ഇടതുപക്ഷത്തിന് സംസാരിക്കാനറിയില്ല. ബാബരി ധ്വംസനാനന്തരം സൃഷ്ടിക്കപ്പെട്ട വൈകാരിക മുഹൂര്‍ത്തത്തില്‍ മുസ്ലിം സാമൂഹിക സംഘാടനത്തിനൊരുങ്ങിയ ഐ.എന്‍.എല്‍ എന്ന സംഘടനയെ തനിക്കാക്കി വെടക്കാക്കുകയാണ് ഇടതുപക്ഷം ചെയ്തത്. മുസ്ലിംലീഗിന്റെ നയസമീപനങ്ങളോടുള്ള പ്രതികരണമായി ചുവടുമാറിയ കെ.ടി.ജലീലിനെപ്പോലുള്ളവര്‍ ഇടതുപക്ഷ കൂടാരത്തിലേക്ക് കാലെടുത്തുവെച്ചെങ്കിലും മുസ്ലിം സമുദായത്തോടും അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോടുമുള്ള പ്രതിബദ്ധത പുറത്ത് അഴിച്ചുവെച്ചുകൊണ്ടു മാത്രമേ ഇടതുപക്ഷം അവരെ ഉള്‍ക്കൊണ്ടുള്ളൂ. ഇടതുപക്ഷം പുറമേക്ക് എത്രമാത്രം പുരോഗമനമായിരിക്കുമ്പോഴും അകമേ സവര്‍ണമാണ് എന്ന വാദത്തെ ശരിവെക്കുകയാണ് മുസ്ലിം രാഷ്ട്രീയത്തോടുള്ള അസ്പൃശ്യതകള്‍. വൈദിക പാരമ്പര്യത്തില്‍ വേരോടി നില്‍ക്കുന്ന ഈ മതേതര ചട്ടക്കൂടിനുള്ളിലേക്ക് പൂര്‍വാധികം ചുരുണ്ടുകൂടി സ്വ ന്തം സാംസ്‌കാരിക സ്വത്വത്തെ മൂടുപടമണിയിക്കാനാണ് മുസ്ലിം സമാജത്തിനകത്ത് ഇപ്പോള്‍ ശ്രമം നടക്കുന്നത്. നിലവിളക്ക് കൊളുത്തുക, ഹരിശ്രീ കുറിക്കുക തുടങ്ങിയ വിഷയങ്ങളില്‍ കേരള മുസ്ലിംകള്‍ക്കുള്ള അവഗണനാ മനോഭാവത്തെ എടുത്തുകാട്ടി അവ ആചരിക്കാനുള്ള ഓര്‍മപ്പെടുത്തലുകളുമായി കെ.ടി.ജലീല്‍, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവര്‍ നടത്തുന്ന അധരവ്യായാമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇടതുപക്ഷം തുടര്‍ന്നുപോരുന്ന സവര്‍ണ മൂല്യങ്ങളുമായി ഒത്തുതീര്‍പ്പായിക്കൊണ്ടല്ലാതെ ഒരു മുസ്ലിമിന് അതിനകത്ത് നിലനില്‍ക്കാന്‍ സാധിക്കില്ല എന്ന് പിന്നെയും പിന്നെയും തെളിയിച്ചിരിക്കുകയാണ് അവരുടെ വാദഗതികള്‍.

മതേതര കേരള ത്തിന്റെ ഇസ്ലാംഭീതി
പുറമെ പുരോഗമന മൂല്യങ്ങളുടെ അമരത്ത് നില്‍ക്കുമ്പോള്‍തന്നെ അകമേ ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഉഭയ ജീവിതമാണ് മതേതരവാദികളില്‍ പലരും ഇന്ന് നയിക്കുന്നത്. നവോത്ഥാന മൂല്യങ്ങളെ ഒരുഭാഗത്ത് അഭിവാദ്യം ചെയ്തും മറുഭാഗത്ത് സവര്‍ണതയുടെ പുനരുത്ഥാന മൂല്യങ്ങളെ പ്രണമിച്ചും വഴുക്കല്‍ ജീവിതം നയിക്കുന്നവരുടെ എണ്ണം കേരളത്തില്‍ ഇപ്പോള്‍ പെരുകിക്കൊണ്ടിരിക്കുന്നു. മുസ്ലിം മൂലധനത്തെക്കുറിച്ചും മുസ്ലിം ജനസംഖ്യയുമായി ബന്ധപ്പെട്ടും മതേതര പുരോഗമനധാരികള്‍ പോലും മുറുമുറുക്കുന്നത് ഇത്തരമൊരു കാഴ്ചവട്ട ത്തുനിന്നുകൊണ്ടാണ്. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മതേതര രാഷ്ട്രീയ പാര്‍ട്ടികളിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്നും മുസ്ലിം-ക്രിസ്ത്യന്‍ മതസമുഹങ്ങളാകട്ടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അതാകട്ടെ കേരളത്തിലെ ഇടതു-വലത് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതാണെന്നുമുള്ള വിമര്‍ശനം ഇവിട നിലനില്‍ക്കുന്നുണ്ട്.

1967-മുതല്‍ മാറിമാറി അധികാരത്തില്‍ വന്ന മുന്നണി രാഷ്ട്രീയത്തില്‍ കടന്നുകൂടി സംഘടിത ന്യൂനപക്ഷ ശക്തികള്‍ വിവിധ രാഷ്ട്രീയ രൂപങ്ങളിലൂടെ വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായിക, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ പുരോഗതി നേടിയെടുത്തിരിക്കുന്നു. ഭൂരിപക്ഷ സമുദായങ്ങളാകട്ടെ ഇതൊക്കെ കണ്ടിട്ടും വിശാല മതേതരത്വം പറഞ്ഞ് ഇടതു-വലത് രാഷ്ട്രീയത്തിന് ശക്തിപകരാനുള്ള രക്തസാക്ഷികളുമായി എന്ന തരത്തില്‍ ഈ വിമര്‍ശനം നീണ്ടുപോകുന്നു. ഭൂരിപക്ഷ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്ന ജനസംഖ്യാപരമായ ഇടിവാണ് ന്യൂനപക്ഷ സമൂഹത്തിന് നേര്‍ക്കുള്ള മറ്റൊരു വിമര്‍ശനം. ഇന്ത്യാ രാജ്യത്ത് വന്യജീവികള്‍ കുറയുന്നതുപോലും അന്വേഷിച്ച് നടപടികള്‍ എടുക്കാന്‍ നിയമ സംവിധാനമുണ്ടെന്നും എന്നാല്‍, ഭൂരിപക്ഷ മതസമൂഹങ്ങള്‍ കുറയുന്നത് പഠിക്കാന്‍ സംവിധാനങ്ങളില്ലെന്നുമാണ് വെപ്പ്. അതുകൊണ്ട് സ്വന്തം നാട്ടില്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ സംരക്ഷണ ത്തിന് നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യം ഉയര്‍ന്നുവരുന്നു. കേരളത്തില്‍ മുസ്ലിം ന്യൂനപക്ഷം നേടിയെടുത്ത ‘അസൂയാവഹമായ സാമ്പത്തികവളര്‍ച്ച’യാണ് മതേതരവാദികളില്‍ പോലും ചങ്കിടിപ്പുണ്ടാക്കുന്നത്. കമ്പോള സംസ്‌കാരവും വാണിജ്യമേഖലയുടെ വളര്‍ച്ചയും സാങ്കേതിക വിദ്യഭ്യാസത്തിന്റെ കടന്നുവരവും ഗള്‍ഫ് പണത്തിന്റെ ഒഴുക്കും നാണ്യവിള കൃഷിയുടെ വ്യാപ്തിയുമെല്ലാം ന്യൂനപക്ഷത്തിന്റെ വളര്‍ച്ചക്കാണ് സഹായകരമായിരിക്കുന്നതെന്നും, ഗള്‍ഫ് നാട്ടിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പ്രവാസികള്‍ എണ്‍പത് ശതമാനവും മുസ്ലിം-ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളാണെന്നും ഭൂരിപക്ഷ മതസമൂഹങ്ങളാകട്ടെ ഇ ത്തരം മേഖലകളിലെല്ലാം പിന്നോട്ടടിച്ചിരിക്കുന്നുവെന്നുമാണ് മുറവിളി.

കേരളത്തിലെ മുസ്ലിം സമുദായം നേരിട്ട ഏറ്റവും വലിയ സംഘടിതമായ മതേതര -ഫാസിസ്റ്റ് ആക്രമണമായിരുന്നു ശരീഅത്ത് വിവാദം. അതാകട്ടെ അത്യന്തം മുസ്ലിം വിരുദ്ധമായിരുന്നുതാനും. ഇന്ത്യാ ദേശത്തിനകത്ത് എണ്‍പതുകളോടുകൂടി ശക്തിയാര്‍ജിച്ച സാംസ്‌കാരിക ദേശീയവാദവും അഖണ്ഡദേശീയവാദവും പൊതുഭാവനയായി മാറുകയും ഇന്ത്യയിലെ മുസ്ലിം, ദലിത്, പിന്നാക്ക സമൂഹങ്ങള്‍ പലപ്പോഴും ആ ദേശീയതക്കകത്ത് ഇടം ലഭിക്കാത്തവരുമായി. ദേശത്തിനകത്തുനിന്നും ചരിത്രപരമായി നിഷ്‌കാസനം ചെയ്യപ്പെട്ട ഈ അപര ജീവിതങ്ങളോട് രാഷ്ട്രീയമായി ഐക്യപ്പെടുന്നതിനു പകരം മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയമായ ഉണര്‍വുകളെയെല്ലാം ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന പേരില്‍ അകറ്റി നിര്‍ത്താനായിരുന്നു മതേതര മണ്ഡലം ശ്രമിച്ചത്. സമകാലീനമായ ഇസ്ലാമിക സംഘടനകളെയും മുസ്ലിം യുവജന-സ്ത്രീ മുന്നേറ്റങ്ങളെയുമെല്ലാം കടന്നാക്രമിക്കുന്ന ഇടതുപക്ഷ പാഠങ്ങള്‍ ഇക്കാര്യം ശരിവെക്കുന്നതാണ്. മുസ്ലിം ജനസംഖ്യാ വര്‍ധനവുമായി ബന്ധപ്പെട്ടും മുസ്ലിം രാഷ്ട്രീയ സംഘാടനത്തെക്കുറിച്ചും ഭീതിപരത്തുന്ന കഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഹിന്ദുത്വ ശബ്ദങ്ങള്‍ക്ക് മുഴക്കം നല്‍കുകയും സാമാന്യ ഹിന്ദുജനതയെ ഭയപ്പെടുത്തുകയുമാണ് മതേതരവാദികള്‍. ലൗ ജിഹാദിനെക്കുറിച്ച് സംഘ്പരിവാറും അവരുടെ നാലാംകിട മാധ്യമങ്ങളും തയ്യാറാക്കിയ അപസര്‍പ്പക കഥകള്‍ ഏറ്റെടുത്ത് നിയമസഭയില്‍ എടുത്തിട്ടത് സി.പി.എം. വനിതാ എം.എല്‍.എയായിരുന്നു. ശബരിമല തീര്‍ഥാടന സമയത്ത് മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് കറുത്ത തുണി വില്‍ക്കരുതെന്ന് മുസ്ലിം ഭാരവാഹികളായ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സര്‍ക്കുലറയച്ചിരിക്കുന്നു എന്ന സംഘ്പരിവാര്‍ കള്ളക്കഥ മുമ്പ് നിയസഭയിലവതരിപ്പിച്ചതും സി.പി.എം എം.എല്‍.എ ആയിരുന്നു. കേരളത്തില്‍ മതേതര ഇടതുപക്ഷം തുടര്‍ന്നുപോരുന്ന ഇത്തരം സവര്‍ണ വാദങ്ങളോട് ഒത്തുതീര്‍പ്പായിക്കൊണ്ടല്ലാതെ മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റങ്ങള്‍ സാധ്യമാകാറില്ല. മുസ്ലിംലീഗടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ ഇത്തരം സവര്‍ണ അജണ്ടകളുടെ പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ ഒറ്റതിരിച്ച് അക്രമിക്കപ്പെടുമെന്ന് അഞ്ചാം മന്ത്രി വിവാദം തെളിയിച്ചു. അതുകൊണ്ട് തന്നെ മുസ്ലിം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കാന്‍ മുസ്ലിം ലീഗിന് പലപ്പോഴും സാധിക്കുന്നുമില്ല. ഇത്തരത്തില്‍ കേരള മുസ്ലിംകളുടെ വളര്‍ച്ചയുടെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്ന രാഷ്ട്രീയ, സാമ്പത്തിക മേഖലകളെല്ലാം ചോദ്യം ചെയ്യപ്പെടുംവിധം അപകടസ്ഥലികളായി മാറിയിരിക്കുന്നു.

ഗള്‍ഫ് പണവും മുസ്ലിം മൂലധന ഭീതിയും
”എടോ, മംഗലശ്ശേരി മുറ്റത്ത് കയറിവന്ന് വസ്തുവില്‍ക്കുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യമായോ നിനക്ക്. നിന്റെ വാപ്പ അന്ത്രു മാപ്പിള ഈ പടിപ്പുരക്കിപ്പുറം കാലുകുത്തിയിട്ടില്ല. പുഴക്കര പറമ്പീന്ന് അയാള്‍ തേങ്ങ മോഷ്ടിച്ചപ്പോള്‍ ദേ ഈ കാണുന്ന പുിയന്‍ മാവിന്റെ മേലാ ഇവിടത്തെ പണിക്കാര്‍ പിടിച്ചുകെട്ടി തല്ലിയത്. നിനക്കോര്‍മയില്ലേല്‍ പോയി ചോദിക്ക്. ജീവനോടെ ഉണ്ടല്ലോ ഇപ്പോഴും. ഏതോ നാട്ടില്‍ പോയി നാല് പുത്തനുണ്ടാക്കിയതിന്റെ നിഗളിപ്പ് മംഗലശ്ശേരി നീലകണ്ഠനോട് കാണിക്കാ, ഇറങ്ങിപ്പോടാ.” (ദേവാസുരം, തിരക്കഥ – രഞ്ജിത്ത്) 1990-കളില്‍ രൂപംകൊണ്ട മലയാള സിനിമകളിലൊന്നില്‍ വള്ളുവനാടന്‍ സവര്‍ണ നായകന്‍ ഗള്‍ഫ് പണമെന്ന ബാഹ്യശത്രുവിനോടും ഗള്‍ഫ് മുസ്ലിമെന്ന ആന്തരിക ശത്രുവിനോടും നടത്തുന്ന ആക്രോശങ്ങളിലൊന്നാണിത്. (വാക്കുകള്‍ക്ക് കടപ്പാട്: കെ. അശ്‌റഫ്) ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളീയ മുസ്ലിം മേഖലകളില്‍ ഗള്‍ഫ് പണം ചെലുത്തുന്ന സ്വാധീനം തന്നെയാണ് ഈ അസ്വസ്ഥതക്ക് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളില്‍ സംവരണത്തെ തകര്‍ക്കാന്‍ മെറിറ്റ് വാദമാണ് സവര്‍ണ സമൂഹം ഉന്നയിക്കുന്നതെങ്കില്‍ കേരളത്തില്‍ ഇവര്‍ പയറ്റുന്നത് വളര്‍ച്ചാവാദമാണ്. അഥവാ സാമ്പത്തിക, വിദ്യഭ്യാസ മേഖലകളില്‍ മുസ്ലിം ന്യൂനപക്ഷമടക്കമുള്ളവര്‍ ഭൂരിപക്ഷത്തെ കവച്ചുവെക്കുന്നുണ്ടെന്നും അതിനാല്‍ സംവരണത്തിന് ഇക്കൂട്ടര്‍ അര്‍ഹരല്ലെന്നുമാണ് വാദം.

ഭരണകൂടം: ഇസ്ലാംഭീതിയുടെ ഗുണഭോക്താവ്
ഇന്ത്യന്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഇസ്ലാംഭീതി ഇന്നൊരു അനുഭവ യാഥാര്‍ഥ്യമാണ്. പേര്, വേഷം, സംസ്‌കാരം എന്നിവയാല്‍ മുസ്ലിം സമൂഹം മുനകൂര്‍ത്ത നോട്ടങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ദേശക്കൂറ് അവര്‍ നിരന്തരം ബോധ്യപ്പെടുത്തേണ്ടിവരുന്നു. തീവ്രവാദമെന്ന് കേള്‍ക്കുമ്പോഴേക്കും ‘ഞാനല്ല’ എന്ന നട്ടെല്ലുരുക്കത്തോടെ അവനവനിലേക്ക് അവര്‍ ചുരുണ്ടുകൂടുന്നു. ദേശത്തിനകത്ത് നടമാടുന്ന ഭരണകൂട ഭീകരതയും അതുതന്നെ പടച്ചുവിടുന്ന വിവേചന ഭീകരതയും കൂടുതല്‍ അന്യതാബോധ ത്തിലേക്ക് അവരെ എടുത്തെറിയുന്നു. ജനാധിപത്യ രാഷ്ട്രമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യയില്‍ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ അപ്രഖ്യാപിത അടിയ ന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നു. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ജീവിച്ചിരിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ സംജാതമായിരിക്കുന്നത്. അഥവാ, മുസ്ലിംകള്‍ സ്റ്റേറ്റിന്റെ കൃപാവായ്പില്‍ മാത്രം കഴിഞ്ഞുകൂടേണ്ടിവരുന്ന ഒരവസ്ഥ. മുസ്ലിം, ദലിത്, ആദിവാസി മുതലായ വിഭാഗങ്ങള്‍ അവകാശങ്ങള്‍ അവകാശപ്പെടാനുള്ള അവകാശം പോലുമില്ലാത്തവരായി ഇന്ന് വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്ലിം സമം തീവ്രവാദി എന്ന സമവാക്യം നമ്മുടെ പൊതുബോധത്തിന് വളരെ വേഗം സ്വീകാര്യമായി ത്തീരുന്നു. തീവ്രവാദ മുദ്രകുത്തി അവരെ എളുപ്പത്തില്‍ ജയിലിലടക്കാനും സാധിക്കുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757