keralanews

കൊറോണ: പ്രവാസികളുടെ പ്രതിസന്ധികള്‍ പരിഹരിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരിച്ച് പോകുന്ന പ്രവാസികളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ കേരള സര്‍ക്കാര്‍ സജ്ജമാക്കണം.

തിരുവനന്തപുരം: ലോക വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ മലയാളികളടക്കമുള്ള എല്ലാ പ്രവാസി ഇന്ത്യക്കാരുടെയും പ്രതിസന്ധികള്‍ കേന്ദ്ര വിദേശ മന്ത്രാലയം ഇടപെട്ട് പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇറ്റലിയല്‍ നാട്ടിലേക്ക് വരാനാവാതെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. രോഗബാധിതരാണെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ അവരെ കോറന്റൈന്‍ ചെയ്ത് ചികിത്സക്ക് വിധേയമാക്കുകയാണ് വേണ്ടത്. അല്ലാതെ നാട്ടിലേക്കുള്ള വഴി മുടക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ മെഡിക്കല്‍ പരിശോധനക്ക് സുസജ്ജമായ ആധുനിക സംവിധാനങ്ങളും കൂടുതല്‍ മെഡിക്കല്‍ ടീമുകളെയും ലഭ്യമാക്കണം. സൗദി അടക്കമുള്ള പല രാജ്യങ്ങളിലേക്കും തിരിച്ച് പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ട്. അതിനായി സൗദി സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രങ്ങളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അത്തരം കേന്ദ്രങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ കേരള സര്‍ക്കാര്‍ സജ്ജമാക്കണം. യാത്രാ വിലക്കുകള്‍ കാരണം വിസ കാലവധി കഴിഞ്ഞിട്ടും പോകാനാവത്തവരുടെ പ്രശ്‌നങ്ങള്‍ അതാത് രാജ്യങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ കേരള സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ എല്ലാ ദുരന്ത സന്ദര്‍ഭങ്ങളിലും നാടിന് കൈത്താങ്ങായ പ്രവാസി സമൂഹം പ്രതിസന്ധി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാരും പൊതുസമൂഹവും പ്രവാസികളോടൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757