keralanews

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ നടത്തി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനുവേണ്ടി ജനങ്ങള്‍ നല്‍കിയ ഫണ്ട് സി.പി.എം പ്രവര്‍ത്തകര്‍ തട്ടിയെടുത്ത സംഭവത്തില്‍ നിയമസഭ ഉപസമിതിയെകൊണ്ട് അന്വേഷിപ്പിച്ച് ധവളപത്രം ഇറക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ആവശ്യപ്പെട്ടു. പ്രളയ ഫണ്ട് അഴിമതിയില്‍ പ്രതിഷേധിച്ച് എറണാകുളം കലക്ടറേറ്റിനുമുന്നില്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരിത ബാധിതരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി അനുവദിക്കപ്പെട്ട 10,000 രൂപപോലും കിട്ടാത്ത അനേകായിരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ദുരിതാശ്വാസ നിധിയില്‍നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. ഇതിലൂടെ ദുരിതം ജനങ്ങള്‍ക്കും ആശ്വാസം സി.പി.എമ്മിനുമായി പങ്കുവെച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ല പ്രസിഡണ്ട് ജ്യോതിവാസ് പറവൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ എടയാര്‍, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി അസൂറ ടീച്ചര്‍, ജില്ല പ്രസിഡണ്ട് എ.എ ആബിദ, എഫ്.ഐ.ടി.യു ജില്ല പ്രസിഡണ്ട് മുസ്തഫ പള്ളുരുത്തി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡണ്ട് മുഫീദ് കൊച്ചി, വെല്‍ഫെയര്‍ പാര്‍ട്ടി വൈസ് പ്രസിഡണ്ട് സദഖത്ത്, കളമശ്ശേരി മണ്ഡലം പ്രസിഡണ്ട് നിസാര്‍, തൃക്കാക്കര മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757