keralanewszero hour

ഹലീമക്ക് കിട്ടിയ മഹര്‍ 26 കുടുംബങ്ങള്‍ക്ക് ദാഹനീരായി

കുളത്തൂപ്പുഴ: മഹറായി കിട്ടിയ പണം കുടിവെള്ള പദ്ധതിക്ക് നല്‍കി ഹലീമ. കൊല്ലം കുളത്തൂപ്പുഴയില്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന 26 കുടുംബങ്ങള്‍ക്കുള്ള വെല്‍ഫെയര്‍ പാര്‍ട്ടി കുടിവെള്ള പദ്ധതിക്കാണ് മഹറായി കിട്ടിയ പണം കൈമാറിയത്.

പെരുമ്പാവൂർ മുണ്ടക്കൽ വീട്ടില്‍ അബ്ദുല്‍ അര്‍ഷാദ് – സബിത ദമ്പതികളുടെ മകളും കൊല്ലം തേവലക്കര പടപ്പനാല്‍ സുല്‍ത്താന്‍ മന്‍സിലില്‍ സുല്‍ത്താന്റെ ഭാര്യയുമായ ഹലീമ നസ്‌റിന്‍ തനിക്ക് കിട്ടിയ മഹര്‍ നേരത്തെ വിവാഹ വേദിയില്‍വെച്ച് തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കുടിവെള്ള പദ്ധതിക്ക് നല്‍കിയിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി നിര്‍മാണം ആരംഭിച്ചു. ദിവസങ്ങള്‍ക്കകം നിര്‍മാണം പൂര്‍ത്തീകരിക്കുകയും കഴിഞ്ഞ ദിവസം പദ്ധതി നാടിന് സമര്‍പ്പിക്കുകയും ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഹലീമതന്നെയായിരുന്നു മുഖ്യാതിഥി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു.

കുളത്തൂപ്പുഴ, അരിപ്പ പഴയ റോഡ് പുറമ്പോക്കില്‍ തലമുറകളായി താമസിക്കുന്ന കുടുംബങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കുടിവെള്ള പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്. വെല്‍ഫയര്‍ പാര്‍ട്ടി പ്രദേശത്ത് നടപ്പിലാക്കിയ മാടന്‍നട, ഓന്തുപച്ച, വേങ്കൊല്ല പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന ജനകീയ സമിതികള്‍ക്കുള്ള പ്രശംസാ ഫലകങ്ങള്‍ പാര്‍ട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് സലീം മൂലയില്‍ കൈമാറി.

പദ്ധതി കോര്‍ഡിനേറ്റര്‍ ഷഫീഖ് ചോഴിയക്കോട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ലാലി തോമസ്, അരിപ്പ സംയുക്ത ഭൂസമര സമിതി ചെയര്‍മാന്‍ അഡ്വ. സഞ്ജയ് ഖാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷാജഹാന്‍ നെല്ലിമൂട്, ജമാഅത്തെ ഇസ്‌ലാമി കുളത്തൂപ്പുഴ ഏരിയ പ്രസിഡണ്ട് അസ്ലം കൊച്ചുകലുങ്ക്, എം.സി.കെ ജനകീയ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍, പദ്ധതി ഗുണഭോകൃത സമിതി പ്രസിഡണ്ടന്റ് അജീനാ അബ്ദുല്ല, വെല്‍ഫെയര്‍ പാര്‍ട്ടി ചോഴിയക്കോട് യൂണിറ്റ് പ്രസിഡണ്ട് ശിഹാബ് മൈലമൂട് എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757