keralanews

പ്രതിഷേധങ്ങളുടെ പ്രവാഹം; ചാനലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഇന്നലെ രാത്രി 7.30 മുതൽ ഞായറാഴ്ച വൈകുന്നേരം 7.30 സമയം വരേക്ക് കേന്ദ്ര സർക്കാരാണ് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. വിവരം പുറത്തുവന്ന നിമിഷങ്ങൾക്കകം തന്നെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ചുകളം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തിരൂരിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.

 

വ്യാപക പ്രതിഷേധങ്ങളും, ദേശീയ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ വരെ വാര്‍ത്ത ഇടം പിടിക്കുകയും ചെയ്തു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ വിലക്കിനെതിരെ രംഗത്തുവന്നു. പ്രതിഷേധങ്ങളുടെ ഫലമെന്നോണം മീഡിയവണിന് ഏര്‍പ്പടുത്തിയ 48 മണിക്കൂര്‍ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ നീക്കി. തുടർന്ന് രാവിലെ 9.30 മുതല്‍ മീഡിയവൺ സംപ്രേഷണം ആരംഭിച്ചു. ഏഷ്യാനെറ്റിന് നേരത്തെ തന്നെ വിലക്ക് നീക്കിയിരുന്നു. അതേ തുടർന്ന് പുലർച്ചെ 4 മുതൽ സംപ്രേഷണം തുടങ്ങി.

 

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757