keralanewspress release

വംശഹത്യയെ മറച്ചുപിടിക്കാന്‍ സംഘ്പരിവാര്‍ മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: വംശഹത്യയെ മറച്ചുപിടിക്കാന്‍ സംഘ്പരിവാര്‍ മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മാധ്യമ സ്വാന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘ്പരിവാര്‍ ഭീകരതയാണ് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ പറഞ്ഞത് മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന ഫാഷിസ്റ്റ് വാഴ്ചയാണ് രാജ്യത്തുള്ളത്. ഡല്‍ഹിയില്‍ വംശീയാതിക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരായ വാര്‍ത്ത നല്‍കിയതും കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരികയും ചെയ്തതിനുള്ള പ്രതികാരമായാണ് മീഡിയവണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സംഘ്ഭീകര കാലത്തും നേരിനും സത്യത്തിനും ഒപ്പം ആര്‍ജവത്തോടെ നിലയുറപ്പിച്ച മാധ്യമ പ്രവര്‍ത്തകരോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളും. കേന്ദ്ര സർക്കാർ ജനാധിപത്യാവകാശങ്ങളുടെ ശവക്കുഴി തോണ്ടുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രക്ഷോഭത്തിനിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757