keralanews

ആഭ്യന്തര മന്ത്രി രാജിവെക്കണം – എസ്.ക്യൂ.ആര്‍ ഇല്യാസ്

ഡല്‍ഹിയിലെ വംശഹത്യക്ക് നേതൃത്വം കൊടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എസ്. ക്യൂ.ആര്‍ ഇല്യാസ്. വംശീയ ഉന്‍മൂലനത്തിന്റെ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ഗുഢപദ്ധതിയാണ് പൗരത്വ ഭേതഗതി നിയമെന്ന ഇന്ത്യന്‍ ജനതയുടെ വിലയിരുത്തല്‍ അടിവരയിടും വിധമാണ് ഡല്‍ഹിയിലെ സംഭവങ്ങള്‍. നാടിന്റെ സമാധാനം തിരിച്ചുപിടിക്കാന്‍ മുഴുവന്‍ രാഷ്ടീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും ഒരുമിച്ച് രംഗത്തിറങ്ങണം.

ഡല്‍ഹിയില്‍ അഴിഞ്ഞാടിയ ഫാസിസ്റ്റുകളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയും വിധം സ്വതന്ത്രവും നിഷ്പക്ഷവുമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കുപറ്റിയവര്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കണം. നിരവധി കടകളും ഉപജീവന മാര്‍ഗങ്ങളും വാഹനങ്ങളുമാണ് തീവെച്ച് നശിപ്പിക്കപ്പെട്ടത്. ഇതിന്റെ മുഴുവന്‍ കണക്കെടുപ്പ് നടത്തി സമ്പൂര്‍ണ പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.

വംശീയ ഉന്മൂലനത്തിന് ഇരയാവര്‍ക്ക് നിയമ സഹായവും നഷ്ട പരിഹാരവും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളും നേടിക്കൊടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കും. ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശങ്ങളും കൊല്ലപ്പെട്ടവരുടെ വീടുകളും എസ്.ക്യൂ.ആറിന്റെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സംഘം സന്ദര്‍ശിച്ചു. കേരള സംസ്ഥാന പസിസണ്ട് ഹമീദ് വാണിയമ്പലം, ദേശീയ സെക്രട്ടറി റസാഖ് പലേരി, ഡല്‍ഹി പ്രസിഡണ്ട് സിറാജ് ത്വാലിബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757