keralanews

പോസ്റ്റര്‍ ഇറക്കിയ പ്രവര്‍ത്തകരെ തള്ളി എസ്.എഫ്.ഐ നേതൃത്വം; കേസ് പിന്‍വലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ദേശപ്രതിജ്ഞയുടെ മാതൃകയില്‍ സംസ്ഥാനത്തെ വിവിധ കോളജ് കാമ്പസുകളില്‍ പതിച്ച പോസ്റ്ററുകളില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംസ്ഥാന നേതൃത്വം തള്ളിപറഞ്ഞു. മലമ്പുഴ ഗവണ്‍മെന്റ് ഐ.ടി.ഐ, തലശ്ശേരി ബ്രണന്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്. പോസ്റ്ററിന്റെ ഉള്ളടക്കത്തോടും ആശയത്തോടും യോജിക്കാനാവില്ല എന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം പോസ്റ്ററിലേത് എസ്.എഫ്.ഐ നിലപാടല്ല എന്നും വ്യക്തമാക്കി. ജനാധിപത്യ പ്രകിയയില്‍ നിന്നും, പോരാട്ടങ്ങളില്‍ നിന്നും പ്രതീക്ഷ അര്‍പ്പിക്കാത്ത ഒരു അഭിപ്രായ പ്രകടനമായി ഇത് മാറിയെന്നും ജനാധിപത്യ വിരുദ്ധമായ ഒന്നും തന്നെ എസ്.എഫ്.ഐ അംഗീകരിക്കില്ലെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ആരെങ്കിലും ഇതില്‍ ഭാഗമായിട്ടുണ്ടെങ്കില്‍ അച്ചടക്കനടപടിയുണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് വി.എ വിനീഷും സെക്രട്ടറി സച്ചിന്‍ ദേവും പറഞ്ഞു.

അതേസമയം എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരായെടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രംഗത്തുവന്നു. രാജ്യത്തെ സമകാലിക സംഭവങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി കൊളജില്‍ പോസ്റ്റര്‍ പതിച്ച മലമ്പുഴ ഐ.ടി.ഐയിലെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ പൊലീസെടുത്ത കേസ് പിന്‍വലിക്കണമെന്ന് ഫ്രറ്റേണിറ്റി പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡണ്ട് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. കെ.എം സാബിര്‍, അമീറ മുസ്തഫ, റഷാദ് പുതുനഗരം, സമദ് പുതുപ്പള്ളി തെരുവ്, സി.എം റഫീഅ എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757