keralanews

പ്രായം തളർത്താത്ത സമരവീര്യവുമായി ഒക്കുെപൈ രാജ്ഭവനിൽ അസ്മ ഖാത്തൂന്‍

തിരുവനന്തപുരം: ഡൽഹി ഷഹീൻബാഗ്​ സമരവേദിയിലെ നിറസാന്നിധ്യവും പ്രായം തളർത്താത്ത പോരാളിയുമായ ബീവി അസ്​മ ഖാത്തൂൻ ഉപരോധത്തിന്​ ആവേശം പകർന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്‌ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട സമരങ്ങല്‍ ജാമിഅ മില്ലിയയില്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ് ഷാഹീന്‍ ബാഗില്‍ ഞങ്ങള്‍ ഉമ്മമാര്‍ സമരമാരംഭിച്ചത്. സുപ്രീംകോടതി ഇടപെട്ടും മധ്യസ്തര്‍ വഴിയും എന്തു ശ്രമങ്ങല്‍ നടത്തിയാലും ഈ നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന്​ അവർ പറഞ്ഞു. ഷാഹിന്‍ ബാഗില്‍ സമരം ആരംഭിച്ചത് മുതല്‍ തന്നെ വിവിധ രീതിയില്‍ അതിനെ പൊളിക്കാന്‍ അധികാരികളും സംഘ്പരിവാറും ശ്രമിച്ചിരുന്നു.

സമരത്തിനുള്ളില്‍ നുഴഞ്ഞു കയറിയും പൊലീസിനെയും സംഘ്ഗുണ്ടകളെയും വിട്ട് അക്രമമഴിച്ചുവിട്ടും ഈ ശ്രമങ്ങല്‍ തുടര്‍ന്നു. എന്നാല്‍ ഇത്തരമെല്ലാ പ്രലോഭനങ്ങളെയും പ്രകോഭനങ്ങളെയും മറികടന്ന് ഇതുവരെ ഞങ്ങള്‍ സമരം തുടര്‍ന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെയും അതിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സുരക്ഷിതമാക്കുന്നതുവരെ ഈ സമരം അവസാനിക്കില്ലെന്നും അവർ പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757