keralanews

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ‘ഒക്കുപൈ രാജ്ഭവന്‍’

തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ ഉപരോധം ‘ഒക്കുപൈ രാജ്ഭവന്‍’ ചൊവ്വാഴ്ച ആരംഭിക്കും. 30 മണിക്കൂര്‍ നീളുന്ന പ്രക്ഷോഭം ബുധനാഴ്ച സമാപിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഡല്‍ഹി ഷാഹീന്‍ ബാഗിലെ സമര നായികമാരായ അസ്മ ഖാത്തൂന്‍ (90), ബല്‍കീസ് (82), സര്‍വാരി (75) എന്നിവരും ജാമിഅ മില്ലിയ സമര നായികയും പൗരത്വ സമരത്തിന്റെ ചൂണ്ടുവിരല്‍ പ്രതീകവുമായ ആയിശാ റെന്നയും ഒക്കുപൈ രാജ്ഭവനില്‍ മുഖ്യാതിഥികളാകും.

വിവിധ സെഷനുകളിലായി വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ് ക്യു ആര്‍ ഇല്യാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗജഇഇ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം പിമാരായ കെ മുരളീധരന്‍, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.എം ഹസ്സന്‍, കെ. അംബുജാക്ഷന്‍, വി.ടി അബ്ദുല്ലക്കോയ, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. അന്‍സാര്‍ അബൂബക്കര്‍, ഷിബു ബേബി ജോണ്‍, സി. പി ജോണ്‍, ജോണി നെല്ലൂര്‍, ലതികാ സുഭാഷ്, തമ്പാന്‍ തോമസ്, ഡോ.എസ്.പി ഉദയകുമാര്‍, എം.കെ മനോജ്കുമാര്‍, മുരളി നാഗ, ഡോ.ജെ ദേവിക, കെ.പി ശശി, ഭാസുരേന്ദ്ര ബാബു, ടി. പീറ്റര്‍, ആസിഫ് ഇഖ്ബാല്‍, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം എന്നിവര്‍ പരിപാടിയുടെ വിവിധ സെക്ഷനുകളില്‍ സംസാരിക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757