news

ജാമിഅ അക്രമണം: പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

ഡല്‍ഹി: .പാര്‍ലമേന്റിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയ ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ വധഭീഷണി മുഴക്കി ക്രൂരമായി തല്ലി ചതച്ച ദല്‍ഹി പൊലീസിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആര്‍ ഇല്യാസ് ആവശ്യപ്പെട്ടു. കശ്മീരികളെ കൊല്ലുന്നതുപോലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. പെണ്‍കുട്ടികളുള്‍പ്പെടെ എട്ട് പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുകയാണ്. ജാമിഅയില്‍ നിന്ന് പടര്‍ന്ന സമരാഗ്‌നി രാജ്യത്ത് പടര്‍ന്ന് കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ദല്‍ഹി തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചു. ദേശീയ നേതാക്കളായ സുബ്രമണി അറുമുഖം, ഹമീദ് ഫാറാന്‍, ശീമ മുഹ്‌സിന്‍, റസാഖ് പലേരി എന്നിവരും സംഘത്തിലുണ്ടായിരുന്നു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757