keralanews

ഷാഹിന്‍ ബാഗുകള്‍ തകര്‍ക്കുന്ന എസ്.എഫ്.ഐക്കാര്‍ – ഫഹീമ കെ ഹനീഫ്

പൗരത്വ പ്രക്ഷോഭത്തിന്റെ കരുത്തായി മാറിയ ഷാഹിന്‍ബാഗിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി കാമ്പസുകളില്‍ ഷാഹിന്‍ബാഗ് സ്‌ക്വയര്‍ തീര്‍ത്തിരുന്നു. എന്നാല്‍, എറണാകുളം മഹാരാജാസ്, കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് തുടങ്ങിയ കാമ്പസുകളില്‍ ഫ്രറ്റേണിറ്റി തീര്‍ത്ത ഷാഹിന്‍ ബാഗ് ഐക്യദാര്‍ഢ്യ പന്തലുകള്‍ എസ്.എഫ്.എക്കാര്‍ തകര്‍ത്തതായി ഫ്രറ്റേണിറ്റി ആരോപിക്കുന്നു. കോഴിക്കോട് ഗവ.ലോ കോളജ് ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് ഫഹീമ കെ ഹനീഫ് എഴുതുന്നു…

കോളേജില്‍ ആര്‍ട്ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി വേദി 1 ഷാഹിന്‍ബാഗില്‍ പരിപാടികള്‍ പുരോഗമിക്കുന്നുവെന്നൊക്കെ അനൗണ്‍സ്‌മെന്റ് കേള്‍ക്കാന്‍ ഇടയായി. കലാപകാലത്ത് കലയോടൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണ്. ഇതേ സമയം തന്നെയാണ് ഫ്രറ്റേണിറ്റി കോളേജില്‍ സ്ഥാപിച്ച പ്രൊട്ടസ്റ്റ് വാള്‍ ഈ നിലയില്‍ കാണാന്‍ സാധിച്ചത്. ഒരു വശത്ത് ഇന്ത്യയിലൊട്ടാകെ ആളിക്കത്തികൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളോട് പ്രത്യക്ഷത്തില്‍ ഐക്യദാര്‍ഢ്യം കാണിക്കുകയും മറു വശത്ത് സ്വേച്ഛാധിപത്യ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ എന്ന സംഘടനക്കെതിരെയും പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്. തങ്ങള്‍ അല്ലാതെ മറ്റാരും ക്യാമ്പസില്‍ രാഷ്ട്രീയം പറയുവാനോ പ്രവര്‍ത്തിക്കുവാനോ പാടില്ല എന്ന് ശാഠ്യം പിടിക്കുന്നത്തന്നെ നിങ്ങളും ആര്‍.എസ്.എസ്സും ഉയര്‍ത്തുന്നത് ഒരേ ശബ്ദമായതുകൊണ്ടാണ്. അത് തന്നെയാണല്ലോ എര്‍ണാകുളം മഹാരാജാസ് കോളേജിലും ഫ്രറ്റെര്‍ണിറ്റി സ്ഥാപിച്ച ഷാഹിന്‍ബാഗ് പൊളിക്കാനും നിങ്ങളെ പ്രേരിപ്പിച്ചത്…

ലോ കോളജ് കാമ്പസിലെ ഷാഹിന്‍ബാഗ് വാള്‍

ലോ കോളജ് കാമ്പസില്‍ എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച ഷാഹിന്‍ബാഗ് വാള്‍

കാലിക്കറ്റ് കാമ്പസില്‍ തീര്‍ത്ത ഷാഹിന്‍ബാഗ്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757